ആയുര്‍വേദ ചികിത്സാരീതികൾ

ആയുര്‍വേദമെന്നത് ഭാരതത്തിന്റെ തനതായ ചികിത്സാ സമ്പ്രദായമാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യസംരക്ഷണോപാധികളാണ് പൗരാണിക ഭാരതീയ ശാസ്ത്രമായ ആയുര്‍വേദം ലോകത്തിന് സംഭാവന ചെയ്തിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നിന്നുകൊണ്ടുള്ള ആ ജീവിതരീതിയെയാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അഥര്‍വ്വ വേദത്തിന്റെ ഉപവേദം അല്ലെങ്കില്‍ ആയുസ്സിന്റെ വേദം എന്നറിയപ്പെടുന്ന ഈ ശാസ്ത്രം ആതുരന്റെ രോഗത്തെ അകറ്റാനും സ്വസ്ഥന്റെ ആരോഗ്യം നിലനിര്‍ത്താനും വേണ്ടിയാണ് ഉലടലെടുത്തത്. ഒരു ചികത്സാരീതി എന്നതിനപ്പുറം ആയുര്‍വേദം ഒരു ജീവിതശൈലിയാണ് എല്ലാവരേയും പഠിപ്പിക്കുന്നത്. രോഗം വരാതിരിക്കാനും ആരോഗ്യമുള്ള ഒരു ജീവിതം ചിട്ടപ്പെടുത്താനും 5000 വര്‍ഷം മുന്‍പു തന്നെ ദിനചര്യകളിലൂടെയും വിവിധ ഔഷധപ്രയോഗങ്ങളിലൂടെയും ആചാര്യര്‍ നിഷ്‌കര്‍ഷിക്കുന്നു.
ആയുര്‍വേദ ചികിത്സാരീതി
ആയുര്‍വേദ ചികിത്സയെ ദ്രവ്യ ചികിത്സ എന്നും അദ്രവ്യ ചികിത്സ എന്നും രണ്ടായി തരംതിരിക്കാം. ഔഷധങ്ങള്‍ കൊണ്ടുള്ള ചികിത്സയാണ് ദ്രവ്യ ചികിത്സ. ഉപവസിക്കുക, വെയില്‍ കൊള്ളുക, കാറ്റേല്‍ക്കുക, തണുപ്പേല്‍ക്കുക എന്നിവ ചികിത്സാര്‍ത്ഥം ചെയ്യുന്നതാണ് അദ്രവ്യചികിത്സ. ചികിത്സയെ വീണ്ടും ശോധനം, ശമനം എന്നും ബുംഫണം, ലംഘനം എന്നും ചുരുക്കത്തില്‍ വിഭജിച്ചിരിക്കുന്നു. ദോഷവൈവിധ്യത്തെ ശമിപ്പിച്ച് ദോഷസാമ്യത്തെ സാധിക്കുന്നതിനുള്ള ഉപായമാണ് ചികിത്സ. ഏതുതരം ചികിത്സയും ശോധനമോ ശമനമോ ആയിരിക്കും. ദോഷം ശമിപ്പിക്കുവാന്‍ കഴിയുംവിധം ഔഷധങ്ങള്‍ പ്രയോഗിക്കുതിനെ ശമനമെന്നും ദോഷവൃദ്ധിയെ ശരീരത്തില്‍ നിന്നും നിര്‍ഹരിച്ചു കളയുന്നതിനെ ശോധനമെന്നും പറയുന്നു. ശോധനം നിഷിദ്ധമായ അവസ്ഥയില്‍ ശമനം ചെയ്തു ചികിത്സിക്കണം.
പഞ്ചകര്‍മ്മ ചികിത്സ
ആയുര്‍വേദ ചികിത്സയില്‍ പഞ്ചകര്‍മ്മത്തിനു വലിയ പ്രാധാന്യമാണുള്ളത്. രോഗത്തെ ശാശ്വതമായി ഉന്മൂലനം ചെയ്യണമെങ്കില്‍ ശോധന ചികിത്സകള്‍തന്നെ വേണ്ടിവരുന്നു. ഈ ശോധന ചികിത്സകളാണ് പഞ്ചകര്‍മ്മങ്ങള്‍. നസ്യം, വമനം, വിരേചനം, കഷായവസ്തി, തൈലവസ്തി എന്നിവ അടങ്ങിയ ശോധന ചികിത്സയാണ് പഞ്ചകര്‍മ്മ ചികിത്സകള്‍. വസ്തി ഒന്നായി കണക്കാക്കിയാല്‍ രക്തമോഷം എന്ന അഞ്ചാമതൊരു ചികിത്സ ചേര്‍ത്ത് സുശ്രുതസംഹിതിയില്‍ പഞ്ചകര്‍മ്മ ചികിത്സയായി വിവക്ഷിക്കുന്നു. നസ്യം (ചമമെഹ ഉൃീു)െ വമനം (ഋാലശെ)െ, വിരേചനം (ജൗൃഴമശേീി), വസ്തി (ങലറശരമഹ ഋിലാമ), രക്തമോഷം (ആഹീീറ ഋിലാമ)
പൂര്‍വ്വകര്‍മ്മങ്ങള്‍
സ്‌നേഹനം (എണ്ണയിടുക), സ്വേദനം (വിയര്‍പ്പിക്കുക) എന്നീ പ്രക്രിയകള്‍ പഞ്ചകര്‍മ്മ ചികിത്സയുടെ പൂര്‍വ്വ കര്‍മ്മങ്ങളാണ്. ആയതിനാല്‍ അഭ്യംഗം, ധാര, പിഴിച്ചില്‍, ഉഴിച്ചില്‍, വിവിധതരം കിഴികള്‍ (ഇലക്കിഴി, ഞവരക്കിഴി) എന്നീ ചികിത്സാ കര്‍മ്മങ്ങള്‍ പഞ്ചകര്‍മ്മങ്ങള്‍ക്കു മുന്നോടിയായി ചെയ്യുന്ന പൂര്‍വ്വ കര്‍മ്മങ്ങളാകുന്നു. രോഗങ്ങള്‍ കൊണ്ട്  ഉല്‍ക്ലേശിച്ചിരിക്കുന്ന ദോഷങ്ങളെ ശരീരത്തില്‍ നിന്നു നിര്‍ഹരണം ചെയ്യുന്ന ശോധനപ്രക്രിയയെ ചെയ്യുന്നതിനു മുമ്പായി പൂര്‍വ്വ കര്‍മ്മങ്ങളായി ഇവയെ വൈദ്യന്‍ നിഷ്കര്‍ഷിക്കുന്നു. അഭ്യംഗാദി കര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം നസ്യം, വിരേചനം, വമനം, വസ്തി തുടങ്ങിയ ചികിത്സകള്‍ ചെയ്യുമ്പോള്‍ ദോഷം ഉന്മൂലനം സാധ്യമാകുന്നു. അതുവഴി രോഗശമനം ലഭിക്കുന്നു.
രാസായന ചികിത്സ
വിവിധ പഞ്ചകര്‍മ്മ ശോധന ചികിത്സകള്‍ കൊണ്ട് ശരീരശുദ്ധി വരുത്തിയ രോഗികള്‍ക്ക് ദോഷസാമ്യം ഉണ്ടാകുക വഴി രോഗപ്രതിരോധശക്തി സ്വയമേവ വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഓജോ വര്‍ദ്ധനവിനും ശരീരബലത്തിനുമായി ചെയ്യുന്ന ചികിത്സാകര്‍മ്മങ്ങളാണ് രസായനങ്ങള്‍. രസായന ചികിത്സകള്‍ ദീര്‍ഘകാലാനുബന്ധിയായ പല രോഗങ്ങള്‍ക്കും അനുഷ്ഠിക്കുന്നതുകൊണ്ട് ആയുസ്സും ആരോഗ്യവും ബലവും ഓജസ്സും വര്‍ദ്ധിപ്പിക്കുന്നു.
കേരളത്തിലെ കര്‍ക്കിടക ചികിത്സ
ഋതുക്കളെപ്പറ്റി പറയുമ്പോള്‍ ഗ്രീഷ്മം, വര്‍ഷം, ശരത്, വസന്തം, ഹേമന്തം, ശിശിരം എന്നീ 6 ഋതുക്കളാണുള്ളതെങ്കിലും കേരളത്തെ സംബന്ധിച്ച് പ്രധാനമായും 3 ഋതുക്കളാണ് അനുഭവപ്പെടുന്നത്. മഴക്കാലം, വേനല്‍ക്കാലം, തണുപ്പുകാലം എന്നിവയാണ്. എന്നാല്‍ ഇത്തരം കാലഭേദങ്ങളെയും ഋതുഭേദങ്ങളേയും ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യജീവന് ഓരോ സമയങ്ങളിലും ശരീര നിലനിലപ്പിനും രോഗത്തെ ചെറുക്കാനും ആയുര്‍വേദശാസ്ത്രത്തില്‍ പറയുന്നു. കേരളീയ ചികിത്സാ സമ്പ്രദായത്തിലെ കര്‍ക്കിടക ചികിത്സയും ഇത്തരം ആരോഗ്യ സംരക്ഷണത്തിനുവേണ്ടിയുള്ളതാണ്.
ഗ്രീഷ്മഋതുവിലെ ചൂടിനാല്‍ ചയാവസ്ഥയിലിരിക്കുന്ന ദോഷങ്ങളുടെ കര്‍മ്മഫലമായി ശരീരം ബലഹീനമാക്കുന്നു. ശേഷം വര്‍ഷഋതുവില്‍ പെയ്യുന്ന മഴയില്‍ ഭൂമി തണുക്കുകയും ശരീരത്തില്‍ അതിനനുസൃതമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. വാതദോഷം സ്വാഭാവികമായി വര്‍ദ്ധിക്കുന്ന കാലമായതിനാല്‍ രോഗങ്ങള്‍ പിടിപെടാനും, ഉള്ള രോഗങ്ങള്‍ വര്‍ദ്ധിക്കാനും വര്‍ഷകാലത്ത് ഇടയാകുന്നു. വാതദോഷശമനാര്‍ത്ഥവും മറ്റ് ആരോഗ്യപരിപാലനത്തിനും കേരളത്തില്‍ കര്‍ക്കിടക മാസത്തിലെ ബഹിപരിമാര്‍ജ്ജന ചികിത്സക്ക് പ്രാധാന്യമേറിവന്നു. വിവിധതരം അഭ്യംഗം, കിഴി, ധാര, പിഴിച്ചില്‍, എന്നിവ ചെയ്യുക വഴി ഉല്‍ക്‌ളേശിച്ച ദോഷങ്ങളെ നിര്‍ഹരിക്കാന്‍ ശോധനാര്‍ത്ഥം പഞ്ചകര്‍മ്മ ചികിത്സകളും കര്‍ക്കിടക മാസത്തില്‍ ചെയ്യുന്നു.
—–
ഡോ. സജിത,
ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ),
ആയുഷ് കെയർ ആയുർവേദ വെൽനെസ് ക്ലിനിക്
& പഞ്ചകർമ സെന്റർ,
ഗവ. വിക്റ്റോറിയ കോളേജ് ജംഗ്‌ഷൻ,
പാലക്കാട് – 1.
PH – 0491 2501544  / 9526492819

Be the first to comment

Leave a Reply

Your email address will not be published.


*