ആയുർവേദ രംഗത്ത് വൻ മുന്നേറ്റം

ജനോപകാരപ്രദമായ വൈദ്യശാസ്ത്രങ്ങളോടെല്ലാം സമഭാവനയോടെ സമീപിക്കുകയെന്നതാകണം, ഒരു ജനാധിപത്യ ഗവൺമെന്റിന്റെ മുഖമുദ്ര. കേരളത്തിലെ, സംസ്ഥാന സർക്കാർ അത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയാൻ, ഗവൺമെന്റിൻ്റെ ചില നടപടികൾ നമുക്ക് മുന്നിലുണ്ട് താനും. ആയുർവേദ രംഗത്ത് സമീപകാലത്തുണ്ടായ ചില തീരുമാനങ്ങൾ ഇതിന് ബലമേകുന്നുമുണ്ട്.

 
പ്രളയാനന്തരമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും, മലപ്പുറം എടക്കരയിലെ ഗവ: ആയുർവേദ ആശുപത്രി 30 കിടക്കകളുള്ളതായി ഉയർത്തിയതും പുതുതായി അവിടെ 12 തസ്തികകൾ സൃഷ്ടിച്ചതും ഇക്കഴിഞ്ഞ ദിവസമാണ്.
 
തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള 13 കോടിയുടെ മാസ്റ്റർ പ്ലാൻ PWD ക്ക് സമർപ്പിച്ചതും സമീപ നാളുകളിലാണ്.
 
ആധുനിക ശാസ്ത്ര സങ്കേതങ്ങളുടെ, പിൻബലത്തോടെ ആയുർവേദത്തെ പുതിയ കാലത്തേക്കും പുതിയ ലോകത്തേക്കും വളർത്തുവാൻ, ലക്ഷ്യമിട്ട് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ ജില്ലയിലെ കല്ല്യാട് വില്ലേജിൽ 300 കോടി മുതൽ മുടക്കിൽ തുടങ്ങാനുള്ള നീക്കങ്ങളാരംഭിച്ചത് ഈ സർക്കാരാണ്. പ്രാരംഭമായി  6 കോടി ചെലവഴിച്ച് കിറ്റ്കോയ്ക്ക് വിശദ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാനും ഭൂമി ഏറ്റെടുക്കുവാനുമുള്ള നടപടികൾക്കുള്ള ഉത്തരവിറങ്ങി.
 
കേരളത്തിന്റെ സ്വന്തം സൈന്യമെന്ന്, പ്രളയാനന്തര രക്ഷാപ്രവർത്തനത്തിൽ പേരെടുത്ത മത്സ്യത്തൊഴിലാളികൾക്കായി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തിയാണ് കേരള ഗവ:  ആയുഷ് വകുപ്പ് ആദരങ്ങളർപ്പിച്ചത്.
 
ആയുർവേദ ആശുപത്രികളിലെ കിടപ്പു രോഗികൾക്കുള്ള ഭക്ഷണത്തിൽ നിന്ന് ബ്രഡ് ഒഴിവാക്കുകയും ഡയറ്റ് പ്ലാൻ പരിഷ്കരിക്കുകയും ചെയ്തതിലൂടെ വികസനങ്ങളുടെ സൂക്ഷ്മാംശങ്ങളിലും ശ്രദ്ധയുള്ള സർക്കാരാണിതെന്ന് ബോധ്യപ്പെടുത്തുന്നു. ഭക്ഷണം, മരുന്നിന് സമാനമായ ഗുണം നൽകണമെന്നാണ് ആയുർവേദ കാഴ്ച്ചപ്പാട്.
 
ആവശ്യകതകളുടെ നീണ്ട പട്ടിക, ആയുർവേദം പോലുള്ള വൈദ്യശാസ്ത്രങ്ങൾക്കുള്ളത് വിസ്മരിച്ചല്ല; ഈ കുറിപ്പ്. പൊതുജനാരോഗ്യ പ്രവർത്തനത്തിലെ പരിഗണന മുമ്പെന്നേക്കാളുമേറെ ലഭിക്കുന്നുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നുവെന്ന് മാത്രം.
 

—-
ഡോ.സിജിൻ എം,
മെഡിക്കൽ ഓഫീസർ,
ഭാരതീയ ചികിത്സാ വകുപ്പ്.

3 Comments

  1. You actually make it appear really easy together with your presentation however I to find this topic to be really one thing which I think I’d by no means understand. It sort of feels too complex and very broad for me. I am taking a look forward to your next publish, I?¦ll attempt to get the hang of it!

  2. Hello i am so delighted I discovered your blog, I actually discovered you by error, while I was searching Yahoo for something else, Anyways I am here now and would just like to say thanks for a great blog posting and a all round absorbing blog (I also love the theme/design), I do not have time to read it all at the right now but I have bookmarked it and also added your RSS feeds, so when I have time I will be back to read more,

Leave a Reply

Your email address will not be published.


*