ഉദര – കരൾ രോഗങ്ങളും ഹോമിയോപ്പതിയും

നമ്മുടെ പരമ്പരാഗത ആഹാരശൈലിയിലും ജീവിതരീതികളിലും പരിസ്ഥിതിയിലും മാറ്റം വന്നതോടെ നമ്മളോരോരുത്തരും പലവിധത്തിലുള്ള ജീവിതശൈലിരോഗങ്ങൾക്കു വിധേയരായിത്തുടങ്ങിയ കാഴ്ചകൾ ആണിന്നെവിടെയും. വീണ്ടു വിചാരമില്ലാതെ കഴിക്കുകയും കുടിക്കുകയും പിന്നീട് രോഗഭീതിയാൽ ഒന്നും കഴിക്കാനാകാതെ ഭക്ഷണം ഉപേക്ഷിക്കുവാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്യൂന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു ഇന്നത്തെ ജനത. ഉദരനിമിത്തം പലവിധ രോഗം എന്ന നിലയില്‍ ഉദരരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോ വർഷവും ഉദര രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. ലോകജനതയുടെ ഏതാണ്ട് മൂന്നിലൊന്നിൽക്കൂടുതലാളുകൾക്കും ഇന്ന് ഒന്നല്ലെങ്കിൽ വേറൊരു ഉദരരോഗലക്ഷണങ്ങളുണ്ട്. ദഹനക്കേട്, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, മലബന്ധം, വയറുവേദന,  വയറു സ്തംഭനം (bloating), വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ കാണപ്പെടുന്നത്. ഏകദേശം 60% ഉദര രോഗങ്ങളും ഉദര പ്രവർത്തനതകരാറുമൂലമായിരിക്കും (ഫങ്ക്ഷണൽ ഡിസോർഡേഴ്സ് ).  ജീവിത രീതിയില്‍ മാറ്റം വരുത്തിയും വ്യായാമ മുറകളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഇവ  മാറ്റിയെടുക്കാന്‍ കഴിയും. ബാക്കിയുള്ളവ ഉദര ആന്തരീകാവയവങ്ങൾ കാരണമായിരിക്കും. എന്ത് തന്നെയായാലും ഒരുപാട് നാൾ സ്വയം ചികിത്സ ചെയ്യാതെ ഒരു വിദഗ്ധനെ കണ്ടു ചികിത്സ തേടുന്നതായിരിക്കും നല്ലത്. ശരിയായ സമയത്ത് രോഗനിർണ്ണയം ചെയ്യാത്തത് കാരണം, മിക്ക അർബുദ രോഗികളിലും രോഗം അധികരിച്ച നിലയിലായിരിക്കും കണ്ടെത്തുന്നത്. ഒരു കാലത്ത് അൾസറുകളായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ ഉദര -കരൾ കാൻസറുകളാണ് കൂടുതാലായും കണ്ടുവരുന്നത്.
ദഹനസംബന്ധിയായ രോഗലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അവ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നു വളരെ സൂക്ഷ്മമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്.  വയര്‍, ചെറുകുടല്‍, വന്‍കുടല്‍ എന്നിവ പരിശോധിക്കാനുള്ള പലതരം എന്‍ഡോസ്കോപ്പികള്‍, കൊളണോ സ്കോപ്പി, അള്‍ട്രാസൗണ്ട്, സി. ടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍ തുടങ്ങിയവയുണ്ട്.
കേരളത്തിൽ മദ്യത്തിന്റെ അമിതോപയോഗം മൂലം കരൾ രോഗികളായവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്നു. പ്രധാനമായും മദ്യോപയോഗം മൂലമുള്ള ലിവർ സീറോസിസ് ആണ് മുൻപിൽ. മദ്യപിക്കാത്തവരിൽ കാണപ്പെടുന്ന ഫാറ്റി ലിവറും കൂടുതലായി കാണപ്പെടുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധമൂലമുണ്ടാകുന്ന കരള്‍ പ്രശ്നങ്ങളായ  ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവയും കൂടിവരുകയാണ്.
അത് കൂടാതെ പിത്തസഞ്ചിയിൽ കാണപ്പെടുന്ന കല്ലുകളും  (gallstones) ഇന്ന് കൂടുതലായി കാണപ്പെടുന്നു. മുൻപ് 40 വയസ്സിനു ശേഷമായിരുന്നു കാണപ്പെട്ടിരുന്നെങ്കിൽ ഇന്ന് ചെറിയ കുട്ടികളിലും ഗർഭിണികളിലുമൊക്കെ അതി സാധാരണയായി കണ്ടുവരുന്നു. ഭക്ഷണരീതികളിലുണ്ടായ മാറ്റം തന്നെയാണിതിന്റെയും കാരണം.
ഉദരരോഗങ്ങളില്‍ മുമ്പ് കൂടുതലായി കണ്ടിരുന്ന അള്‍സര്‍ രോഗങ്ങള്‍ ഇപ്പോൾ കുറഞ്ഞുവരുകയാണ്. കൃത്യ സമയത്ത് ആഹാരം കഴിക്കാതെയിരിക്കുന്നവരിൽ അൾസർ ഉണ്ടാകാനുള്ള ചാൻസ് കൂടുതലാണ്, കൂടാതെ “H pylori” എന്നൊരു ബാക്ടീരിയയും അൾസറിനു കാരണമാകുന്നു. ചെറുകുടലിന്റെ ആദ്യത്തിൽ (duodenal ulcer) ആണ് സാധാരണയായി കൂടുതൽ കണ്ടുവരുന്നത്‌.
ജീവിതരീതിയുടെ മാറ്റം മൂലം അടുത്ത കാലത്തായി കൂടുതലായി കാണപ്പെടുന്ന മറ്റൊരു ഉദര രോഗമാണ് ക്രോണിക് ഇൻഫ്ലമാറ്ററി ഡിസീസ് (Crohn’s disease & Ulcerative colitis).
ഇവയൊക്കെ കൂടാതെ ഉദര – കരൾ അർബുദ  രോഗങ്ങളും കൂടിവരുന്നു. മിക്കപ്പോളും ആദ്യ രോഗലക്ഷണങ്ങളെ നിസ്സാരവൽക്കൽക്കരിക്കുന്നത് രക്ഷപ്പെടാനുള്ള സാധ്യത കുറക്കുന്നു.
ഉദര – കരൾ രോഗങ്ങൾക്ക് ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗനിർണ്ണയം നടത്തുകയും രോഗിക്കാവശ്യമായ ഹോമിയോപ്പതിക് മരുന്നുകൾ നൽകുകയും ചെയ്യുന്നതോടൊപ്പം കൃത്യമായ ഇടവേളകളിൽ രോഗവ്യാപ്തി നോക്കി തുടർ ചികിത്സ തീരുമാനിക്കുകയും ചെയ്യുന്നു.
സർജറി വേണമെന്ന് ഇതര വൈദ്യശാസ്ത്രശാഖകൾ വിലയിരുത്തിയ അസുഖങ്ങളെ പരമാവധി സർജറി ഇല്ലാതെതന്നെ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട്  സുഖപ്പെടുത്താൻ കഴിയുന്നു. ദഹനസംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങളായ നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, പുളിച്ചുതികട്ടൽ, മലബന്ധം, വയറുവേദന,  വയറു സ്തംഭനം തുടങ്ങി അൾസർ, പൈൽസ്, പിത്താശയക്കല്ല്, Auto-immune diseases, ഹെപ്പറ്റൈറ്റിസ് ബി, പ്രമേഹം, IBS & IBD, വിവിധ അർബുദ രോഗങ്ങളുടെ പാലിയേറ്റീവ് ചികിത്സ എന്നിങ്ങനെ നിരവധി ഉദര – കരൾ രോഗങ്ങൾക്കു ഹോമിയോപ്പതി ഉത്തമമാണ്.
—–
ഡോ. ജംഷീന പാണ്ടികശാല BHMS,
ഡോ.ജെംസ് ഹോമിയോപ്പതി,
കോയമ്പത്തൂർ, TN. PIN – 641006.
www.drjemz.com
PH – 07337733959.
Email – jemzcare@gmail.com

7 Comments

Leave a Reply

Your email address will not be published.


*