കുഞ്ഞുങ്ങളെ അറിയാം

നഗരത്തിലെ ഒരു വലിയ ആശുപത്രിയുടെ
പ്രസവ മുറിയുടെ പുറത്ത്
ഓരോ പിറവിയുടെ
അറിയിപ്പുമായി
നേഴ്സ് ഡോർ തുറക്കുമ്പോൾ
ഒരു കാഴ്ചയുണ്ട്.
കുഞ്ഞിന്റെ അമ്മയുടെയും അച്ഛന്റെയും ഉറ്റ ബന്ധുക്കളുടെയും
മൊബൈലുകളെല്ലാം തിരക്കിലാവുന്നു.
വിളിയോട് വിളി!!

ബന്ധുക്കളും സ്വന്തക്കാരുമായ
എല്ലാവരും വിവരം പങ്കുവെക്കുന്നു.
ആശുപത്രി വരാന്തയിൽ നിന്നും
ലോകത്തെങ്ങുമുള്ള നൂറുക്കണക്കിന് ബന്ധുക്കൾക്ക്
ആശ്വാസവും സന്തോഷവും
നിമിഷങ്ങൾക്കകം സമ്മാനിച്ചത്
ഒരു കുഞ്ഞിന്റെ ജന്മം.
ഇങ്ങനെ ലോകം മുഴുവൻ പിറന്നു വീഴുന്ന
ഒരായിരം, അല്ല അനേകായിരം കുഞ്ഞുങ്ങളുടെ പിറവിയും
ലക്ഷോപലക്ഷം പേർക്ക് ആഘോഷമാണല്ലോ.

ഭൂമിയിൽ പിറന്നുവീഴുമ്പോഴും
പിന്നെ കുഞ്ഞു പ്രായത്തിൽ വളർത്തി വലുതാക്കുമ്പോഴും
ഓരോ മാതാപിതാവും അനുഭവിക്കുന്ന സുഖ-സന്തോഷ നിമിഷങ്ങൾ
കുഞ്ഞു വളർന്നു വലുതാവുമ്പോൾ പതിയെ ഇല്ലാതാകുന്നു.
മാത്രവുമല്ല,
വളർന്ന് വളർന്ന്
ആണും പെണ്ണും ആയി മാറുമ്പോഴേക്കും
“തൻകുഞ്ഞ് പൊൻകുഞ്ഞ് ” ഒരു പ്രശ്നമായിത്തീരുന്നു.
എങ്ങിനെയാണ് ഓരോ രക്ഷിതാവിനും
കുട്ടികളെ വളർത്തുന്നത് ഒരു വെല്ലുവിളിയായി മാറുന്നത് ?
രക്ഷിതാവ് എന്ന നിലയിൽ കുട്ടികളോട് പുലർത്തുന്ന
തെറ്റായ പ്രവണതകൾ നിരവധിയാണ്.

Adultomorphic tendancy:
സ്വന്തം കുട്ടികളെ മുതിർന്നവരുടെ കാഴ്ചപ്പാടിൽ വളർതുന്ന പ്രവണത ഇന്ന് കൂടുതലായി കാണുന്നു.
കുട്ടിയുടെ ‘കുട്ടിത്തം’ തച്ചു കെടുത്തിക്കളയുകയും
മുതിർന്നവരുടെ ആഗ്രഹങ്ങൾ കുട്ടിയിൽ അടിച്ചേല്പിക്കുകയും ചെയ്യുമ്പോൾ
കുട്ടിയിൽ സ്വയം ഉണ്ടായിത്തീരേണ്ടതായ പല ഗുണങ്ങളും ഇല്ലാതാവുന്നു.
ലക്ഷ്യബോധം (goal setting),
സ്വന്തം അഭിമാനം (self esteeem),
തീരുമാനം കൈക്കൊള്ളൽ (dicision making)
എന്നീ ഗുണവിശേഷങ്ങൾ കൈവരിക്കാൻ കുട്ടിക്ക് കഴിയാതെ പോകുന്നു.
പകരം കുട്ടിയുടെ വ്യക്തിത്വത്തിൽ
അലസത, വിരോധം, ഒഴിഞ്ഞുമാറൽ, ഒറ്റപ്പെടാനുള്ള പ്രവണത, അപകർഷതാ ബോധം തുടങ്ങിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നു

മറ്റുള്ള കുട്ടികളെപ്പോലെ തന്റെ കുട്ടിയും ആയിത്തീരുന്നതിന്
ശ്രമിക്കുന്ന രക്ഷിതാക്കളെയേ ഇന്ന് കാണാനുള്ളൂ.
സ്വന്തം അഭിരുചിക്കനുസരിച്ച് വളർന്നു വികസിക്കാൻ അനുവദിക്കാതെ
രക്ഷിതാവിന്റെ താൽപര്യത്തിന് വേണ്ടി ഡോക്ടർ ആകാൻ പോയി
ഒന്നുമില്ലാത്ത അവസ്ഥയിലാകുന്ന കുട്ടികളെത്രയാണ്?

Uniformity myth:
സ്വന്തം കുട്ടിയെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നത്
ആത്മവിശ്വാസത്തെ തകർക്കുന്ന നടപടിയാണ്.
കുറ്റവാസനയിലേക്കും അക്രമവാസനയിലേക്കും കുട്ടിയെ നയിക്കുന്നതിന്
കുറ്റപ്പെടുത്തൽ കാരണമായി തീരുന്നു.
കുടുംബത്തിൽ നിന്ന് സമ്മർദവും സ്നേഹശൂന്യതയും അനുഭവപ്പെടുന്ന
കുട്ടി വഴിതെറ്റി പ്പോകുന്നതിന് ഇത് കാരണമാകുന്നു.
കുട്ടിയുടെ വികാര വിചാരങ്ങൾ അപക്വവും അപാകതകൾ ഉള്ളതുമാവാം.
എന്നാൽ ഇത്തരം വികാരവിചാരങ്ങളെ
സ്നേഹത്തോടെയും ഗുണപരമായും പരിഹരിക്കേണ്ടതുണ്ട്.
പകരം കുട്ടിയുടെ ചെയ്തികളുടെ പേരിൽ എപ്പോഴും
“നീ അങ്ങിനെ ചെയ്തില്ലേ…?” “ഇങ്ങനെ ചെയ്തില്ലേ…?”എന്ന നിലപാടെടുക്കുമ്പോൾ
കുട്ടിയുടെ വ്യക്തിത്വ വികസനത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.
അപകർഷതാ ബോധത്തിലേക്കും മാനസിക സംഘർഷത്തിലേക്കും
കുട്ടി നയിക്കപ്പെടുന്നു.

ഇന്ന് രക്ഷിതാക്കൾ പുലർത്തുന്ന തെറ്റായ parenting issues ആണ് മേൽ സൂചിപ്പിച്ചത്.

ഫലപ്രദമായ രക്ഷാകർതൃത്വം (effective parenting) കഴിയാതെപോകുന്നത്
ഈ മൂന്ന് പ്രവണതകളും Parenting ൽ വന്നു പോകുന്നത് കൊണ്ടാണ്.

—-

ഡോ.അബീദ ഹബീബ്,
ഹോപ്പ് ഹോമിയോപ്പതിക് ക്ലിനിക്ക്,
മരടത്ത് ബസ് സ്റ്റോപ്പിന് സമീപം,
ചെരുവാറ്റ, പറമ്പിൽ (പോസ്റ്റ്),
കോഴിക്കോട്. പിൻ- 673012
Ph: 9645277897
E-Mail : drabeedahabeeb@gmailcom

Be the first to comment

Leave a Reply

Your email address will not be published.


*