കുട്ടികളിലെ ആസ്തമയും അലർജിയും

വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ആസ്‌ത്‌മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. അലര്‍ജിജന്യമായ പദാർത്‌ഥങ്ങൾ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട് ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകുന്നു. തൊഴിൽ പരമായും പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം. കുട്ടികളിൽ ജലദോഷം, വൈറസ്ബാധ, ചിലയിനം ഭക്ഷണങ്ങൾ തുടങ്ങിയവ അലർജിയും ആസ്ത്മയും ഉണ്ടാക്കാറുണ്ട്. പ്രതിരോധ ശക്തി കുറവുള്ള കുട്ടികളിൽ അലര്‍ജിഘടകങ്ങളോട് ശരീരത്തിന്റെ അമിത പ്രതികരണംമൂലം ശ്വാസനാളിയുടെ ഭിത്തികള്‍ മുറുകി ചുരുങ്ങുന്നത് വായുവിന് കടന്നുപോകാന്‍ വേണ്ടത്ര സ്ഥലം ഇല്ലാതാക്കുന്നു. കൂടാതെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്ളേഷ്മപാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നതും വായുസഞ്ചാരം കുറയ്ക്കുന്നു. നീരുകെട്ടിയ ശ്വാസനാളികളില്‍നിന്ന് കഫം ധാരാളം ഉല്‍പ്പാദിപ്പിക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനുപുറമെ ശ്വാസനാളികളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പേശീസഞ്ചയങ്ങള്‍ ആസ്ത്മാരോഗിയില്‍ പെട്ടെന്ന് സങ്കോചിക്കുന്നത് ശ്വാസനാളങ്ങള്‍ വലിഞ്ഞുമുറുകി അവയുടെ വ്യാസത്തെ കുറച്ച് ശ്വസനത്തെ ആയാസകരമാക്കുന്നു.

കുട്ടികളില്‍ ഏറിവരുന്ന അലർജിയുടെയും ആസ്ത്മയുടെയും കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, ആഹാരരീതിയില്‍ വന്ന മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും അലർജിക്ക്/ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ മുതല്‍ അലർജി/ആസ്ത്മ കണ്ടുവരുന്നു.

നേരം പുലരാറാകുമ്പോഴുള്ള ചുമ, അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമ, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, ശ്വാസതടസ്സം, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, ശ്വാസംമുട്ടല്‍ മൂലം സംസാരിക്കാന്‍ കഴിയാതിരിക്കുക, ശ്വാസംമുട്ടല്‍ മൂലം കൈകള്‍ വശത്തു കുത്തി എഴുന്നേറ്റിരിക്കുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ, കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാവിലെയും വൈകിട്ടും കഠിനമായ തുമ്മൽ, നിർത്താൻ കഴിയാത്ത തുമ്മൽ, തുടങ്ങിയവയാണ് അലർജി/ ആസ്ത്മയുള്ള കുട്ടികളുടെ പ്രധാന ലക്ഷണങ്ങള്‍.

സിദ്ധവൈദ്യത്തിലെ ബാലവാകടം എന്ന വിഭാഗത്തിൽ കുട്ടികളിലുണ്ടാകുന്ന അലർജിയും ആസ്തമയും പൂർണമായും ചികിത്സിച്ചു മാറ്റുവാനും ആരോഗ്യവാനായി വളരുവാനും വേണ്ടിയുള്ള നിരവധി മാർഗങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. രോഗ നിവാരണത്തിനോടൊപ്പം പ്രതിരോധ ശക്തി വർധിപ്പിച്ചു കൊണ്ടുള്ള ചികിത്സയാണ് സിദ്ധവൈദ്യത്തിൽ ചെയ്യുന്നത്. പൂർണമായും പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഔഷധങ്ങൾ ആയതിനാൽ പാർശ്വഫലങ്ങൾ ഇല്ല.

…..

ഡോ. അരുൺ സുരേഷ്,
ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല,
സുബ്രഹ്മണ്യപുരം,
ആലപ്പുഴ.
PH: 9447798970
E -mail: drtsarun@gmail.com

58 Comments

 1. I do like the manner in which you have framed this challenge plus it does offer us some fodder for thought. Nevertheless, from what precisely I have experienced, I really wish as the feedback pack on that people today remain on point and don’t get started upon a tirade of some other news du jour. All the same, thank you for this exceptional piece and even though I do not really concur with the idea in totality, I value your perspective.

 2. Its like you read my mind! You appear to know so much about this,
  like you wrote the book in it or something. I think that you can do with some pics to drive the
  message home a little bit, but instead of that, this is excellent blog.
  A great read. I will certainly be back.

 3. Hey there I am so glad I found your website, I really found you by error, while
  I was researching on Digg for something else, Anyhow I am here now
  and would just like to say thanks for a marvelous post and a all
  round interesting blog (I also love the theme/design), I don’t have time to browse it all
  at the moment but I have bookmarked it and also added in your RSS feeds,
  so when I have time I will be back to read more, Please do keep up the awesome work.

 4. Great – I should certainly pronounce, impressed with your website. I had no trouble navigating through all tabs as well as related info ended up being truly simple to do to access. I recently found what I hoped for before you know it at all. Quite unusual. Is likely to appreciate it for those who add forums or something, website theme . a tones way for your customer to communicate. Nice task.

Leave a Reply

Your email address will not be published.


*