ക്യാംപസിൽ നിന്നൊരു ഹൊറർ മൂവി – “മോക്ഷ”

സിനിമ എന്നത് ഒരു വിനോദോപാധി എന്ന നിലയിൽ നിന്നും ഏറെ മാറിക്കഴിഞ്ഞു. കാഴ്ചയുടെ ഒരു ഉത്സവമാണ് സിനിമ. സാങ്കേതികതയുടെ പുത്തൻ അനുഭവങ്ങളിലൂടെ ഏറെ ജനകീയമായി തീർന്ന ഒരു മാധ്യമം കൂടിയാണ് സിനിമ. ഫിലിം സൊസൈറ്റികളിലൂടെ ഒരു കാലത്ത് ജനകീയമായി തീർന്ന സിനിമകൾ ഇന്ന് ഹ്രസ്വചിത്രങ്ങളിലൂടെ ജനകീയ കൂട്ടായ്മകൾ നിലനിർത്തി വരുന്നു.

കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും, അധ്യാപകരും, ജീവനക്കാരും ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരന്ന ”മോക്ഷ” എന്ന ഹ്രസ്വചിത്രം ഒരു ജനകീയ കൂട്ടായ്മയുടെ ഉൽപ്പന്നമാണ്. കോളേജിലെ ഇന്റേൺ ഡോക്ടർ അജേഷ്.പി.സിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അദ്ധ്യാപകനായ ഡോ: സനിൽകുമാർ നിർമാതാവിന്റെ റോളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇൻേറൺ ഡോക്ടർ ജിന്റോ.പി.ജെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും ഉണ്ട്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം കോളേജിലെ അദ്ധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും മാത്രമാണ്. എടുത്തു പറയേണ്ടുന്ന പ്രത്യേകത, ഇവർക്കാർക്കും സിനിമാ മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ല എന്നതു തന്നെയാണ്‌. ക്യാമറ, എഡിറ്റിങ്ങ് എന്നിവ മാത്രമാണ് കോളേജിനു പുറത്തു നിന്നും വേണ്ടി വന്നത്.

ചെമ്പൻമല എന്ന ഒരു സ്ഥലത്തു വെച്ച് നടന്ന ചില കൊലപാതകങ്ങളും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഫാന്റസിയിലൂടെ ഒരു ഹൊറർ ത്രില്ലർ അവതരിപ്പിക്കുകയാണ് സംവിധായകൻ അജേഷ്.പി.സി. ഒരു തുടക്കക്കാരൻ എന്ന പരിമിതി ചിത്രത്തിന്റെ അവതരണത്തെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ല.


സംവിധായകൻ: അജേഷ്.പി.സി

അജേഷിനെ കുറച്ച് വർഷമായി നല്ല പരിചയം ഉണ്ട്. സിനിമാ മോഹം തലയിലേറ്റി നടക്കുന്ന ഒരു ചെറുപ്പക്കാരൻ. കോളേജിലെ വിവിധ പരിപാടികൾക്കായി ഒരുക്കിയ സ്കിറ്റുകൾ അജേഷിന്റെ ഈ മേഖലയിലെ വൈദഗ്ദ്ധ്യം മനസിലാക്കുന്നതിന് സഹായകരമായിട്ടുണ്ട്. കോളേജിനു വേണ്ടി ഒരുക്കിയ ഡോക്യുമെന്ററിക്കായി ക്യാമറ ചലിപ്പിച്ചതും, സംവിധാനം നിർവ്വഹിച്ചതും അജേഷ് തന്നെയായിരുന്നു.

“മോക്ഷ” യിൽ തുടക്കം മുതൽ തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ അജേഷിന് സാധിച്ചിട്ടുണ്ട്. ചില രംഗങ്ങളിൽ ചെറിയ ഒരു ഇഴച്ചിൽ തോന്നുന്നുണ്ടെങ്കിലും, ഒരു തുടക്കക്കാരന്റെ സംരംഭം എന്ന നിലയിൽ അത് ഗൗരവമുള്ള ഒരു പ്രശ്നമായി തോന്നുന്നില്ല; എന്നു മാത്രമല്ല, അത് ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ ബാധിക്കുന്നുമില്ല. ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയ താരങ്ങൾ ആണ് എന്ന കാര്യം ചിത്രം കാണുമ്പോൾ ഒരു ഘട്ടത്തിലും തോന്നിപ്പിക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ബാക്ക്ഗ്രൗണ്ട് സ്കോർ, സംഭാഷണങ്ങൾ, ക്യാമറ, എഡിറ്റിങ്ങ് എന്നിവയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. ചില സാമൂഹ്യ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

ഒരു കാര്യം നിസംശയം പറയാം – സിനിമ എന്നത് അജേഷിന്റെ കയ്യിൽ ഭദ്രമാണ്. ഇനിയും ഈ രംഗത്ത് ഏറെ മുന്നേറാൻ അജേഷിന് സാധിക്കും എന്നതാണ് “മോക്ഷ” നൽകുന്ന യഥാർത്ഥ സന്ദേശം. ചുരുക്കത്തിൽ, അമിത പ്രതീക്ഷകളില്ലാതെ കാണാൻ കഴിയുന്നതാണ് നവാഗതർ ഒരുക്കുന്ന “മോക്ഷ” എന്ന ഫാന്റസി യിൽ പൊതിഞ്ഞ ഹൊറർ ത്രില്ലർ ഹ്രസ്വചിത്രം.

മോക്ഷ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

—–

ഡോ. സുമേഷ് സി.എസ്.
ഇന്റേൺ,
ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്,
കോഴിക്കോട്.
PH – +91 94465 12110

16 Comments

  1. My spouse and I stumbled over here coming from a different website and thought I should check things out. I like what I see so i am just following you. Look forward to going over your web page for a second time.

  2. Nice post. I was checking constantly this blog and I am impressed! Very helpful information particularly the last part ?? I care for such info much. I was looking for this particular info for a long time. Thank you and best of luck.

Leave a Reply

Your email address will not be published.


*