ഗർഭാവസ്ഥയിലെ പ്രമേഹവും ഹോമിയോപ്പതിയും

ചിലരിൽ ഗർഭാവസ്ഥയിൽ  പ്രമേഹം ഉണ്ടാവുന്നു.  ഇതിനെയാണ് gestational diabetes എന്ന് പറയുന്നത് . പ്രമേഹരോഗം പോലെ തന്നെ, ഇവിടെയും നിങ്ങളുടെ കോശങ്ങൾ പഞ്ചസാര (ഗ്ലൂക്കോസ്) എങ്ങനെ  ഉപയോഗിക്കുന്നു എന്നതിനെ സംബന്ധിച്ചാണ് അതിന്റെ തീവ്രത ഉണ്ടാവുന്നത്.  ഗർഭാവസ്ഥയിലെ പ്രമേഹരോഗം  രക്തത്തിലെ പഞ്ചസാരയുടെ അളവ്  കൂട്ടുന്നു. അത്  ഗർഭിണിയുടെയും  ഗർഭസ്ഥ ശിശുവിൻറെയും  ആരോഗ്യത്തെ ബാധിക്കും.

ഗർഭധാരണത്തിലെ പ്രമേഹം  സങ്കീർണമായ പ്രയാസങ്ങൾ ഉണ്ടാക്കാമെങ്കിലും  ഗർഭിണിയുടെ ഭാഗത്തു നിന്നുള്ള  ചില ശ്രമങ്ങളിലൂടെ ഇത് നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇതിനു കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയും ആവശ്യമാണ്.  ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടും വ്യായാമം വഴിയും, ആവശ്യമെങ്കിൽ മരുന്നുകൾ കഴിക്കുന്നതിലൂടെയും ഗർഭിണിയിലെ  പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതു വഴി പ്രസവസമയത്തുള്ള ബുദ്ധിമുട്ടുകൾ തടയാനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാനും കഴിയും.

സാധാരണഗതിയിൽ ഗർഭാവസ്ഥയിലെ പ്രമേഹത്തിൽ, രക്തത്തിലെ പഞ്ചസാര  പ്രസവം കഴിഞ്ഞ് സാധാരണ നിലയിലാവാറുണ്ട്. എന്നാൽ ഇത് ഭാവിയിൽ നിങ്ങൾക്ക് ടൈപ്പ് 2 ഡയബറ്റീസിനുള്ള  സാധ്യത കൂട്ടുന്നു.

അപകടസാധ്യതയുള്ള  ഘടകങ്ങൾ:
ഏതൊരു സ്ത്രീക്കും  gestational diabetes  വരാം,  എന്നാൽ ചില സ്ത്രീകൾക്ക് കൂടുതൽ അപകടസാധ്യതയുണ്ട്.

ഗർഭാവസ്ഥയിലെ പ്രമേഹത്തിനുള്ള  സാധ്യതകൾ കൂടുതൽ കാണുന്നത് താഴെ പറയുന്നവരിലാണ്:
1) 25 വയസ്സിനു മുകളിലുള്ള പ്രായം:
25 വയസ്സിനു മുകളിലുള്ള  സ്ത്രീകളിലാണ് ഗർഭാവസ്ഥയിലെ പ്രമേഹത്തിനു  കൂടുതൽ സാധ്യത.

2) കുടുംബപരവും  അല്ലെങ്കിൽ വ്യക്തിപരവുമായ ആരോഗ്യ ചരിത്രം:
നിങ്ങൾ prediabetes (പഞ്ചസാരയുടെ അളവ് 100ൽ കൂടുതൽ ഉണ്ടെങ്കിൽ) ഗർഭിണിയായാൽ  പ്രമേഹരോഗത്തിനുള്ള സാധ്യത വളരെ കൂടുതൽ ആണ്.  അല്ലെങ്കിൽ കുടുംബത്തിലെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ പോലെയുള്ള  അടുത്ത ബന്ധുക്കൾക്ക് ടൈപ്പ് -2 പ്രമേഹം ഉണ്ടെങ്കിലും സാധ്യത വർദ്ധിക്കുന്നു.  മുൻപ് ഗർഭാവസ്ഥയിൽ പ്രമേഹം വന്നിട്ടുണ്ടെങ്കിലും  സാധ്യത വർദ്ധിക്കുന്നു . മുൻ പ്രസവത്തിൽ 4.1ലധികം കിലോഗ്രാം തൂക്കമുള്ള ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെങ്കിലും അത് gestational diabetes-ലേക്ക് വിരൽ ചൂണ്ടുന്നു.

3) അധിക ഭാരം:
നിങ്ങൾ 30 അല്ലെങ്കിൽ അതിൽ കൂടുതൽ  ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) ഉള്ള വ്യക്തി ആണെങ്കിൽ   ഗർഭാവസ്ഥയിൽ  പ്രമേഹത്തിന് കൂടുതൽ സാധ്യതയുണ്ട്.

4) കറുത്ത വർഗക്കാർക്കു സാധ്യതയേറെ :
വ്യക്തമല്ലാത്ത കാരണങ്ങൾ, കറുത്ത, സ്പാനിഷ്, അമേരിക്കൻ ഇൻഡ്യൻ അല്ലെങ്കിൽ ഏഷ്യൻ സ്ത്രീകൾ എന്നിവർക്ക്  ഉയർന്ന റിസ്ക് ആണ്.

ശിശുവിനുള്ള അപകട സാദ്ധ്യതകൾ :
1)  ജനനസമയത്തെ അമിത തൂക്കം:
Macrosomia – വളരെ വലിയ കുഞ്ഞുങ്ങൾ – 4 കി.ഗ്രാം അല്ലെങ്കിൽ അതിൽ കൂടുതൽ  ഭാരം  – ഈ അവസ്ഥയിൽ പ്രസവത്തിനു  തടസ്സം സൃഷ്ടിക്കുന്നതിനോ ജനന സമയത്ത് പരിക്കുകൾ  പറ്റുന്നന്നതിനോ സാധ്യത കൂടുതൽ ആണ്. ചില അവസരങ്ങളിൽ  സിസേറിയൻ സെക്ഷൻ  ആവശ്യമായി വരാം.

2) ജനന സമയത്തിനും നേരത്തെയുള്ള പ്രസവം, ജനന ശേഷം ശ്വാസകോശ സംബന്ധിയായ രോഗബാധ. അമ്മയുടെ  രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് premature ഡെലിവറിക്കു കാരണമാവും . അല്ലെങ്കിൽ കുഞ്ഞു വലുതായതിനാൽ ഡോക്ടർ ആദ്യകാല പ്രസവത്തിന് ശുപാർശ ചെയ്തേക്കാം. നേരത്തെ ജനിച്ച ശിശുക്കൾക്ക് ശ്വാസകോശ സംബന്ധമായ അസുഖം അനുഭവപ്പെടാം.

3) രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുന്നു  (ഹൈപ്പോഗ്ലൈസീമിയ):-
ചിലപ്പോൾ  പ്രമേഹരോഗികളായ അമ്മമാരുടെ ശിശുക്കൾക്കു  ജനനത്തിന് ശേഷം  ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നു. ഹൈപ്പോഗ്ലൈസീമിയ മൂലം  ഗുരുതരമായ അപസ്മാരം   ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രസവ ശേഷം  ഉടൻ തന്നെ കുഞ്ഞിനു മുലപ്പാൽ നൽകുകയോ IV ആയി   ഗ്ലൂക്കോസ് നൽകുകയോ ചെയ്താൽ  കുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ കഴിയും.

4) ഭാവിയിൽ ടൈപ്പ് 2 ഡയബറ്റിസ്  ഉണ്ടാകാനുള്ള സാധ്യത:
പ്രമേഹരോഗികൾ ആയ അമ്മമാരുടെ കുട്ടികൾക്ക്  അമിത വണ്ണം, ടൈപ്പ് 2 പ്രമേഹരോഗങ്ങൾ എന്നിവയ്ക്ക് കൂടുതൽ സാധ്യതയുണ്ട്.

അമ്മയെ എങ്ങനെ ബാധിക്കും?
1) ഉയർന്ന രക്തസമ്മർദ്ദം, Pre-eclamsia
2) പിൽക്കാല ജീവിതത്തിലെ പ്രമേഹം.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

I) ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക:
എല്ലായ്പ്പോഴും ചില കാര്യങ്ങൾ ഓർക്കുക.
1. ഒരു തവണ ഒരുപാടു ഒരുപാട് ഭക്ഷണം കഴിക്കുന്നത്‌  നിങ്ങളുടെ രക്തത്തിലെ  പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും . 3 തവണ കഴിക്കുന്നതിനു പകരം  6 തവണകളായി  ആയി എടുക്കുക. പ്രധാന നേരങ്ങളിൽ  ഭക്ഷണം  ഒഴിവാക്കുന്നത്  ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പ്രാതൽ വളരെ പ്രധാനമാണ്.

2. പാൽ കാൽസ്യത്തിന്റെ നല്ല ഒരു സ്രോതസ്സായതുകൊണ്ട്  ദിവസം ഒരു കപ്പ് പാൽ എന്ന അളവിൽ കുടിക്കുന്നത് നല്ലതാണ് . എന്നാൽ, കൂടുതൽ പാലിന്റെയും പാലുൽപന്നങ്ങളുടെയും ഉപയോഗം നിങ്ങളുടെ പഞ്ചസാരയുടെ അളവ് ഉയർത്തും .

3. പഴങ്ങളുടെ ഉപയോഗം  കുറക്കുകയും  പഴച്ചാറുകൾ ഒഴിവാക്കുകയും ചെയ്യുക.
പഴം ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. പക്ഷേ, ഇതിൽ  പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ്  ഉയർന്ന നിലയിലാണ് . പഞ്ചസാര  സിറപ്പിൽ ഇട്ടതും  ടിന്നിലടച്ചും കിട്ടുന്ന പഴങ്ങൾ  ഒഴിവാക്കുക. ഒരു ഗ്ലാസ്സ് ജ്യൂസ് ഉണ്ടാക്കാൻ നിരവധി പഴങ്ങൾ എടുക്കുന്നു. ജ്യൂസ് കാർബോ ഹൈഡ്രേറ്റിന്റെ ഒരു കേന്ദ്രീകൃത സ്രോതസ്സാണ്. അത് ദ്രാവകമാണ്, അതുകൊണ്ട് തന്നെ ജ്യൂസ് വളരെ വേഗത്തിൽ  രക്തത്തിലെ പഞ്ചസാരയുടെ അളവ്  ഉയർത്തുന്നു .

4. മധുരപലഹാരങ്ങൾ, കുക്കികൾ, പേസ്ട്രികൾ, ഐസ്ക്രീം തുടങ്ങിയ മധുരപലഹാരങ്ങൾ ഒഴിവാക്കുക. ജങ്ക് ഫുഡുകൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ പൂർണമായും  ഒഴിവാക്കുക.

5. കാർബണേറ്റഡ് പാനീയങ്ങൾ, സോഡകൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

6. മധുരക്കൂടുതൽ ഉള്ള ഭക്ഷണങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കുക. നിങ്ങളുടെ ആഹാരത്തിൽ പഞ്ചസാര, തേൻ, ശർക്കര, സിറപ്പ് എന്നിവ കൂടുതലായി ചേർക്കരുത്.

7. കപ്പ,  മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് മുതലായ കിഴങ്ങുവർഗ്ഗങ്ങളുടെ ഉപയോഗം കുറക്കുക. അവയിൽ starch അടങ്ങിയതുകൊണ്ടു പഞ്ചസാരയുടെ അളവ് പെട്ടെന്ന്  കൂട്ടുന്നു .

8. അരിയുടെ അളവ് കുറയ്ക്കുക. ദിവസത്തിൽ ഒരിക്കൽ കഴിക്കാം. വെളുത്ത അരിയുടെ ഗ്ലൈസെമിക് ഇൻഡക്സ്  തവിട്ട് അരിയെക്കാൾ കൂടുതലാണ്. അതുകൊണ്ട് തന്നെ തവിടുള്ള അരിയാണ് പ്രമേഹക്കാർക്കു ഉത്തമം.

9. ഗോതമ്പോ, ഗോതമ്പുൽപന്നങ്ങളോ  ദിവസത്തിൽ ഒരിക്കൽ  കഴിക്കാം. ഗോതമ്പിനും  അരിയ്ക്കും ഏതാണ്ട് സമാനമായ ഗ്ലൈസമിക് ഇൻഡക്സാണ്. എന്നാൽ ഗോതമ്പ് എളുപ്പത്തിൽ വിശപ്പു മാറ്റുകയും വയറു നിറഞ്ഞ തോന്നലും ഉണ്ടാക്കുന്നു. മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കൃത്യമായ അളവ്  നിർണയിക്കാനും  ചപ്പാത്തി കഴിക്കുന്നത്‌ കൊണ്ട്  കഴിയുന്നു .ഉദാഹരണത്തിന് 3 എണ്ണം, രണ്ടെണ്ണം അങ്ങനെ.

10. പ്രമേഹക്കാർക്കു  ആരോഗ്യകരമായ ഭക്ഷണങ്ങൾ: –

– പച്ചക്കറികൾ, പ്രത്യേകിച്ച് ആവിയിൽ വേവിച്ചവ. കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് ഇവയെല്ലാം കുറക്കുന്നതാണ് ഉത്തമം. ധാരാളം ഉള്ളി, വെളുത്തുള്ളി, ചീര, മുരിങ്ങ, മറ്റ് ഇലക്കറികൾ എന്നിവ   ഉപയോഗിക്കുക. കറിവേപ്പില ഉപയോഗം കൂട്ടാം. കുമ്പളങ്ങ, പാവക്ക, പടവലം ഇവയെല്ലാം ഗ്ലൂക്കോസ് ലെവൽ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.
– മുട്ടയുടെ  വെള്ള, ഓട്സ്, ബാർലി, പയറുവർഗ്ഗങ്ങൾ, പ്രത്യേകിച്ച് കടല, ചെറുപയർ, മുതിര, നിലക്കടല എന്നിവ കൂടുതൽ ഉപയോഗിക്കാം.
– പഴങ്ങൾ ചെറിയ അളവിൽ  ഉപയോഗിക്കാം.  മാങ്ങ, പഴുത്ത ചക്ക എന്നിവ ഒഴിവാക്കുന്നതാണ് അഭികാമ്യം. എന്നാൽ പച്ച ചക്ക, പച്ച മാങ്ങ എന്നിവ കഴിക്കാം .
– കോഴിയിറച്ചി ഉപയോഗിക്കാം. പരമാവധി കറിവെച്ചു ഉപയോഗിക്കുക, വറുത്തതും പൊരിച്ചെടുത്തതും ഒഴിവാക്കാം. എണ്ണയില്ലാതെ ഗ്രിൽ ചെയ്തും ഉപയോഗിക്കാം. ചെറിയ മൽസ്യങ്ങൾ വളരെ നല്ലതാണ്. മത്തി, കൊഴുവ, അയല പോലുള്ള മീനുകൾ കറിവെച്ചു ഉപയോഗിക്കാം.
_ ചോളം വേവിച്ചു കഴിക്കാം. ചോളപ്പൊരിയും നല്ലതാണ്.
– തൈരും മോരും മിതമായി ഉപയോഗിക്കാം.

II) സ്ഥിരമായ വ്യായാമത്തിലൂടെ നമുക്ക് പ്രമേഹത്തെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിയും.
– ദിവസേന 40 മിനിറ്റ് നടത്തം – ഒറ്റത്തവണ ബുദ്ധിമുട്ടായി തോന്നിയാൽ ഇത് രണ്ടു തവണകളാക്കി മാറ്റാം –  രാവിലെ 20 മിനുട്ട്, വൈകുന്നേരം 20 മിനിറ്റ്.  നടക്കുമ്പോൾ കൈകാലുകൾ ഇളകി നടക്കാൻ ശ്രദ്ധിക്കുക (brisk walk). നടത്തത്തിനിടയിൽ ക്ഷീണമോ തളർച്ചയോ തോന്നിയാൽ ഉടൻ നടത്തം നിർത്തി  വിശ്രമിക്കുക.
– മറ്റ് വ്യായാമങ്ങൾ – നീന്തൽ, യോഗ.

III) Prevention is better than cure എന്നാണല്ലോ. അത് കൊണ്ട് തന്നെ gestational diabetes തടയാനുള്ള മാർഗങ്ങൾ ഗർഭിണി ആവുന്നതിനു മുൻപേ തന്നെ ആരംഭിക്കാം. അതിൽ ഏറ്റവും പ്രധാനമാണ് ശരീര ഭാരം കുറക്കുക എന്നത്. BMI എപ്പോഴും 18നും 25നും ഇടയിൽ നിർത്താൻ ശ്രദ്ധിക്കുക.

ഹോമിയോപ്പതി മാനേജ്മെൻറ്: 
ഹോമിയോപ്പതി രോഗിയെ ചികിത്സിക്കുന്നു, രോഗത്തെയല്ല.
ഹോമിയോപ്പതി രോഗിയുടെ വ്യക്തിത്വത്തിനും സ്വഭാവ സവിശേഷതകൾക്കും രോഗലക്ഷണത്തിനൊപ്പം  തന്നെ പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ട് തന്നെ ഹോമിയോപ്പതി വഴി ഗർഭാവസ്ഥയിലെ  പ്രമേഹത്തെ വളരെ നന്നായി കൈകാര്യം ചെയ്യാനും സങ്കീർണതകൾ  തടയാനും കഴിയും.

ചില പ്രധാന മരുന്നുകൾ:

ലൈക്കോപോഡിയം, ഫോസ്ഫറസ്, ഫോസ്ഫോറിക് ആസിഡ്, പ്ലംബം മെറ്റ്, ബോവിസ്റ്റ, ടാരന്റൂല, ടെറിബിന്ത്, യുറേനിയം നൈട്രിക്കം, മെഡോറിനം , നൈട്രിക് ആസിഡ്, സൈലീഷ്യ, സൾഫർ etc.
ഇതിൽ ഓരോ മരുന്നിനും അതിന്റെതായ  മാനസികവും ശാരീരികവുമായ സ്വഭാവസവിശേഷതകളാണ്. രോഗിയുടെ സവിശേഷതകൾക്കു അനുസരിച്ച് ഇതിൽ നിന്നും അനുയോജ്യമായവ നൽകുകയാണ് ഹോമിയോപ്പതിയുടെ രീതി.

(ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മരുന്നുകൾ കഴിക്കാവൂ)

– പ്രമേഹത്തിനോടൊപ്പം കഠിനമായ ക്ഷീണവും തളർച്ചയും  ഉണ്ടെങ്കിൽ –
അസെറ്റിക്ക് ആസിഡ്, കാർസിനോസിൻ, ഫോസ്ഫോറിക്ക് ആസിഡ്, ഇൻസുലിൻ.
_ വയറിളക്കത്തോട് കൂടിയാണെങ്കിൽ – ആർസ് ആൽബ്.
– മെലങ്കോളിക് സ്വഭാവം, മെലിഞ്ഞ ശരീരം, ദാഹം, അസ്വസ്ഥത – ഹെലോണിയാസ്.
_ മുഖക്കുരു,  ചൊറിച്ചിൽ എന്നിവയോടു കൂടിയാണെങ്കിൽ – സിസിജിയം.
– മാനസിക അസ്വസ്ഥതകൾ,  അപ്രതീക്ഷിതമായ ഗർഭധാരണം എന്നിവയുടെ ഫലമായി വരുന്ന പ്രമേഹം.- ഫോസ്ഫറസ്‌, ഫോസ്ഫോറിക് ആസിഡ്, ഇഗ്നേഷ്യ, കാൽക് കാർബ്, ഔർ മെറ്റ്, ആർസ്.

– Gestational ഡയബറ്റിസ് സമയത്ത് മേല്പറഞ്ഞ മരുന്നുകളുടെ കൂടെ സപ്പോർട്ട് ചെയ്യാവുന്ന പ്രധാന biochemics – NS 6x, CP 6x, FP 6x, NM 6x, Silicea 6x എന്നിവയാണ്.

– പ്രധാന mother tinctures – ഹെലോണിയാസ് Q, സിസിജിയം Q, സെഫലാൺട്ര Q .

മരുന്നുകൾക്കും പരിചരണങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നതോടൊപ്പം രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. വീട്ടിൽ വെച്ച് തന്നെ ഗ്ലുക്കോസിന്റെ അളവ് പരിശോധിക്കാൻ സാധിക്കുന്ന ഗ്ലുക്കോമീറ്റർ വളരെ സുലഭമായി ലഭ്യമാണ്. അതിന്റെ പ്രവർത്തനം വളരെ ലളിതവുമാണ്. Gestational ഡയബറ്റിസ് ഉള്ള സ്ത്രീകൾ ഗ്ലുക്കോമീറ്റർ വീടുകളിൽ കരുതാൻ ശ്രദ്ധിക്കണം. അത് വഴി പ്രമേഹനിയന്ത്രണത്തിനും കുറയുന്നതും കൂടുന്നതുമായ അടിയന്തിര ഘട്ടങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും.

(ചിത്രത്തിന് കടപ്പാട് : ഗൂഗിൾ)

…..


ഡോ. ധന്യ ദീപക് BHMS, MSc (Psychology),
ധന്യ ഹോമിയോപ്പതിക് ക്ലിനിക്,
ഗവ. താലൂക്ക് ആശുപത്രിക്ക് മുൻവശം,
ഓട്ടുപാറ, വടക്കാഞ്ചേരി, തൃശൂർ.
PH – 9745071514
Email – dhanyaksreedharl@gmail.com

3 Comments

  1. I am so happy to read this. This is the kind of manual that needs to be given and not the accidental misinformation that’s at the other blogs. Appreciate your sharing this best doc.

  2. I happen to be writing to let you be aware of what a incredible discovery my girl encountered browsing your web site. She came to find a good number of pieces, with the inclusion of what it’s like to possess an awesome giving spirit to get other individuals without difficulty fully understand several tortuous matters. You truly did more than our own expected results. Thank you for producing the warm and helpful, healthy, educational and in addition unique tips about your topic to Julie.

Leave a Reply

Your email address will not be published.


*