ഗർഭാശയമുഴക്ക് ഹോമിയോപ്പതി ചികിത്സ

സ്ത്രീകളിൽ കാണപ്പെടുന്ന പല രോഗങ്ങൾക്കും ഹോമിയോപ്പതി ഔഷധങ്ങൾ വളരെ ഫലപ്രദമായി കണ്ടുവരുന്നു. ഗർഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങൾ സർജറിയോ മറ്റു ചികിത്സകളോ ഇല്ലാതെ തന്നെ സുഖപ്പെടുത്താൻ കഴിയുന്ന മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. കൗമാരപ്രായത്തിലെ ആർത്തവ ക്രമക്കേടുകൾ മുതൽ വാർദ്ധക്യത്തിലെ ആർത്തവ വിരാമം വരെ ഇതിൽ പെടും.

ഗർഭാശയത്തിലെ രോഗങ്ങൾ, ട്യൂമറുകൾ, ഗർഭധാരണപ്രശ്നങ്ങൾ, വന്ധ്യത, അടിക്കടിയുള്ള ഗർഭമലസൽ തുടങ്ങി പ്രസവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ വരെ സുഖപ്പെടുത്താൻ ഹോമിയോപ്പതി മരുന്നുകൾ സഹായകമാകും. കൂടാതെ മുലപ്പാൽ കുറയുന്നത്, സ്തനങ്ങളിലെ മുഴകൾ തുടങ്ങിയവയും ചികിത്സിച്ചുമാറ്റാൻ വിദഗ്ദ്ധ ഹോമിയോപ്പതി ചികിത്സ കൊണ്ട് സാധിക്കുന്നു.

എന്താണ് ഫൈബ്രോയ്‌ഡ്‌ ട്യൂമർ?

ആധുനിക ലോകത്തിലെ ഏറ്റവും സാധാരണമായ രോഗമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്  ഗർഭാശയ ട്യൂമർ അഥവാ ഫൈബ്രോയ്‌ഡ്‌. ഗർഭപാത്രത്തിനകത്തെ ഭിത്തികളിലോ ഗർഭാശയത്തിന്റെ മാംസപേശികളിലോ യോനീ നാളത്തിലോ  കാണുന്ന അപകടകരമല്ലാത്ത മുഴയാണ് യൂട്രയിൻ ഫൈബ്രോയ്‌ഡ്‌.

20 വയസിനു മുകളിലുള്ള സ്ത്രീകളിലാണ് 20 മുതൽ 80 ശതമാനം വരെ ഈ ട്യൂമർ കണ്ടുവരുന്നത്.

ഗർഭാശയമുഴയുടെ കാരണങ്ങൾ:

സ്ത്രീശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനമാണ് ഫൈബ്രോയ്‌ഡ്‌ മുഴകളുടെ ഉത്ഭവത്തിന്റെയും വേഗതയേറിയ വളർച്ചയുടെയും അടിസ്ഥാനം. ഒരു പരിധി വരെ പാരമ്പര്യം ഇത്തരത്തിലുള്ള മുഴകളെ സ്വാധീനിക്കുന്നുണ്ട്.സ്ത്രീ ഹോർമോണുകൾ ആയ ഈസ്ട്രൊജനും പ്രൊജസ്ട്രോണും ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ പങ്കു വഹിക്കുന്നു.

ഗർഭാവസ്ഥയിലിരിക്കുമ്പോൾ  പ്രൊജസ്‌ട്രോൺ എന്ന ഹോർമോണിന്റെ അളവ് കൂടുകയും ഗർഭാശയമുഴ അതിവേഗവളർച്ച കൈവരിക്കുകയും ചെയ്യാറുണ്ട്. നവജാത ശിശുക്കൾക്ക് മടി കൂടാതെ മുലപ്പാൽ നല്കുന്നതുവഴി പ്രസവത്തിനു ശേഷം മുഴ ചുരുങ്ങുന്നതായും കാണുന്നു.

ലക്ഷണങ്ങൾ എന്തൊക്കെ?

  • ആർത്തവസമയത്ത് കഠിനമായ അടിവയർ വേദന
  • നടുവേദന
  • അമിതമായ രക്തസ്രാവം
  • അടിക്കടി മൂത്രം ഒഴിക്കേണ്ട അവസ്ഥ
  • വേദനയോടെയുള്ള മലബന്ധം
  • ആർത്തവം ക്രമം തെറ്റിയും നേരത്തെയും ഉണ്ടാകുക.

എങ്ങനെ കണ്ടുപിടിക്കാം?

സാധാരണയായി അൾട്രാ സൗണ്ട് സ്കാനിംഗ് വഴി ഗർഭാശയ മുഴ മനസിലാക്കാൻ സാധിക്കും. എം.ആർ.ഐ. സ്കാൻ, സി.ടി. സ്കാൻ മുതലായവയും ഉപയോഗിക്കാറുണ്ട്. ഫൈബ്രോയ്‌ഡ്‌ ചിലപ്പോൾ ഒന്നോ അതിലധികമോ മുഴകളായി പ്രത്യക്ഷപ്പെടാറുണ്ട്. ഗർഭാശയത്തിനകത്ത് അനവധി ചെറിയ മുഴകളായി കാണാനും സാദ്ധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഭക്ഷണക്രമം വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. ബ്രോക്കോളി, കോളിഫ്‌ളവർ, മുളപ്പിച്ച ധാന്യങ്ങൾ, കറുവാപ്പട്ട, കാട്ടുചേന എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ 3 കാർബിനോൾ ഈസ്ട്രജൻ മെറ്റബോളിസത്തെ സ്വാധീനിക്കുന്നുണ്ട്. പഞ്ചസാര, ചുവന്ന മാംസം, കാപ്പി, അന്നജം, സോയാബീൻ എന്നിവ കഴിവതും ഒഴിവാക്കുക.

ഹോമിയോപ്പതി ചികിത്സ 

ഹോമിയോപ്പതി മരുന്നുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിക്കുന്നതുവഴി ഫൈബ്രോയ്‌ഡ്‌ ചുരുക്കാനും സുഖപ്പെടുത്താനും സാധിക്കും. ബ്രയോണിയ, സൈലീഷ്യ, ട്യൂബർക്കുലീനം, പൾസാറ്റില്ല, നാട്രം മ്യൂർ, തൂജ, സൾഫർ, ആർസ് ആൽബ്‌, ഫ്രാൿസിനസ്, മില്ലിഫോളിയം, ത്ലാസ്പി തുടങ്ങിയ ഹോമിയോപ്പതി ഔഷധങ്ങൾ ഈ രോഗത്തിന് വളരെയധികം ഫലപ്രദമാണ്. അംഗീകൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിച്ചുമാത്രം ചികിത്സ നടത്താൻ ശ്രദ്ധിക്കുക.

——

ഡോ. റോസ് ദീപ്തി ജി. MD(Hom),
ഹിൽ ഗാർഡൻസ് കോളനി,
അഞ്ചേരി (പി. ഒ.), തൃശൂർ. PIN – 680006.
PH – 8943 314 683
E MAIL – drrosedeepthymd@yahoo.in

7 Comments

  1. ഇതു പോലെ വിശദമായ വിവരണങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാൽ അനാവശ്യമായ വിവരണങ്ങൾ നല്കി രോഗികളിൽ ഭീതിയുളവാക്കി ആവശ്യമില്ലാത്ത മരുന്നുകൾ അവരെക്കൊണ്ട് കഴിപ്പിക്കുന്ന പ്രവണത ഇല്ലായ്മ ചെയ്യാൻ കഴിയും

  2. Have you ever thought about writing an ebook or guest authoring on other websites? I have a blog based upon on the same subjects you discuss and would really like to have you share some stories/information. I know my subscribers would value your work. If you are even remotely interested, feel free to shoot me an e mail.

  3. What i don’t understood is in truth how you’re now not really much more well-liked than you might be now. You are so intelligent. You already know therefore significantly on the subject of this subject, produced me personally consider it from numerous various angles. Its like men and women don’t seem to be involved except it’s one thing to accomplish with Woman gaga! Your individual stuffs outstanding. All the time deal with it up!

Leave a Reply

Your email address will not be published.


*