ജനങ്ങൾ തീരുമാനിക്കട്ടെ – ഡോ.ഷിംജി നായർ

ഫാർമ കമ്പനി മാഫിയയുടെ കൈയ്യിലെ കളിപ്പാവകളായി, അലോപതി വിഭാഗം ലോകത്തിന്റെ പലഭാഗത്തും പരീക്ഷിച്ചു വിജയിച്ച കുതന്ത്രം ഇവിടെയും പയറ്റുകയാണ്. ആയുഷ്‌ സിസ്റ്റങ്ങൾക്ക് പരമാവധി സഹായം ഗവണ്മെന്റും, സഹകരണം പൊതുജനങ്ങളും നൽകുന്നതിൽ ഭയാശങ്കകൾ ഫാർമ കമ്പനികൾക്ക് ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ കണ്ണടച്ച് ഇരുട്ടാക്കുന്ന IMA പലകാര്യങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഫാർമ കമ്പനികളുടെ പിണിയാളുകളാവുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒരു പരിധിവരെ ചികിത്സ, പ്രതിരോധം എന്നിവയിലുള്ള ആയുഷ് വകുപ്പിന്റെ പ്രാധാന്യം ഭരണാധികാരികളിൽ എത്തിക്കുന്നതിൽ വകുപ്പുകൾ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നിപ്പ /വെള്ളപ്പൊക്ക ദുരിതാ ശ്വാസ സമയങ്ങളിൽ ഇത് പ്രത്യക്ഷമായിതന്നെ കണ്ടതുമാണ്. ചലഞ്ചുകൾ ഏറ്റെടുക്കുന്നതിൽ വകുപ്പുകൾ കാട്ടുന്ന  വിമുഖത IMA ക്കു കാര്യങ്ങൾ അവരുടെ  വരുതിയിലാക്കാൻ സഹായകമാകുന്നു. Struggle for existence ആണ് ഇപ്പോൾ IMA കാണിക്കുന്ന ഈ വെപ്രാളം. മറ്റു മെഡിക്കൽ സിസ്റ്റങ്ങൾക്ക് ലഭിക്കുന്ന പൊതുജന സ്വീകാര്യതയിൽ നിന്നുണ്ടാകുന്ന ഈ frustration ഒരു സംഘടനക്കും ഭൂഷണമല്ല.

ആയുഷ് ഡോക്ടർമാർ കൂടുതൽ ശക്തമായ രീതിയിൽ ജനകീയ ആരോഗ്യരംഗത്തു പ്രവർത്തിക്കേണ്ടത് ആരോഗ്യ മേഖലയിൽ  അവശ്യം വേണ്ടുന്നതാണ്. പലപ്പോഴും മാറി മാറി വരുന്ന ഗവണ്മെന്റുകൾ  IMA യുടെ പിടിവാശികൾക്കു മുൻപിൽ മുട്ടു മടക്കാറുണ്ട്. കൂടുതൽ ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ സ്ഥായിയായ ഒരു നിലയിലേക്ക് ആയുഷ് സമ്പ്രദായങ്ങൾ എത്തുകയുള്ളൂ.
Let the people decide…
എല്ലാ സിസ്റ്റങ്ങളുടെയും ശരിയും തെറ്റും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുക, ജനങ്ങൾ തീരുമാനിക്കട്ടെ ഏതു സിസ്റ്റം അവർക്കു വേണമെന്ന്. അല്ലാതെ വിദ്യാസമ്പന്നരായ ഒരു സമൂഹത്തിനുമേൽ അലോപ്പതി സിസ്റ്റം അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്.
—-

 

ഡോ.ഷിംജി നായർ
സംസ്ഥാന പ്രസിഡന്റ്, INYGMA

4 Comments

  1. Hello! This is kind of off topic but I need some advice from an established blog. Is it very difficult to set up your own blog? I’m not very techincal but I can figure things out pretty quick. I’m thinking about creating my own but I’m not sure where to begin. Do you have any ideas or suggestions? With thanks

  2. Thank you for the sensible critique. Me & my neighbor were just preparing to do some research about this. We got a grab a book from our local library but I think I learned more from this post. I’m very glad to see such great information being shared freely out there.

Leave a Reply

Your email address will not be published.


*