ജീവിത ശൈലീ രോഗങ്ങൾക്ക് ഹോമിയോപ്പതി

ഒരു വ്യക്തിയുടെ ജീവിതം,  അത്  സ്ത്രീയായാലും പുരുഷനായാലും  അവരുടെ  ദിനചര്യകളെ  ആശ്രയിച്ചിരിക്കും. ശാരീരികം, മാനസികം  പിന്നെ  സാമൂഹികവുമായ  ഒരു   സന്തുലിതാവസ്ഥ,   അതാണല്ലോ  ആരോഗ്യം. ഇതിലേക്ക്  ഇന്ന്  കടന്നുകയറി  വളരെയേറെ  പ്രസക്തിയും  നേടി  വിലസുന്ന  ഒരു  വിഭാഗം  ആകുന്നു  ജീവിത  ശൈലി  രോഗങ്ങൾ. നിസ്സാരവും  വ്യാപകവുമായി   കാണപ്പെടുന്ന  അമിതവണ്ണത്തിൽ  തുടങ്ങി  പ്രമേഹം (DIABETES), രക്തസമ്മർദം (BP), ഹൃദ്രോഗങ്ങൾ, മാനസിക  പിരിമുറുക്കങ്ങൾ  എന്നിവയിലൂടെ  അർബുദം വരെ  എത്തിക്കാൻ  കഴിവുള്ള  ഒരു  കൂട്ടം.  ഇവരെ  നമുക്ക്  “ജീവിതശൈലി  രോഗങ്ങൾ”  എന്ന  ഓമനപ്പേര്  വിളിക്കാം.

ഒരു  സമൂഹത്തിൻ്റെ  എല്ലാ  നേട്ടങ്ങൾക്കും  കോട്ടങ്ങൾക്കും  സ്ത്രീ  വളരെ  ഏറെ  പങ്ക്  വഹിക്കുന്നുണ്ട് .  അതുകൊണ്ട്  തന്നെ ഇന്നത്തെ  ആരോഗ്യ സംവിധാനത്തെ തന്നെ  വെല്ലുവിളിക്കുന്ന  ഈ  വിഭാഗം  രോഗങ്ങളെ  കുറിച്ച്  തികഞ്ഞ  അവബോധവും  അറിവും  ഉണ്ടാകേണ്ടത് സ്ത്രീകൾക്ക് പ്രത്യേകിച്ചും അനിവാര്യമാണ്. വളരെ  ലളിതമായി  പറഞ്ഞാൽ  ജീവിതശൈലിയിൽ  വന്നു  കൂടിയ  മാറ്റങ്ങൾ  തന്നെയാണ്  ഇവയ്ക്ക്  കാരണം . അടുക്കളത്തോട്ടം  മുതൽ  അടുപ്പിൽ വരെ  വന്ന  പരിഷ്കാരങ്ങൾ  തീൻമേശയിൽ  എത്തിയപ്പോൾ  അറിഞ്ഞോ  അറിയാതെയോ  വരുമാനത്തിൻ്റെ നല്ല  ഒരു  പങ്ക്  ഇൻഷുറൻസ്  പോളിസികൾക്കും  പതിവ് ലാബ് പരിശോധനകൾക്കുമായി  മാറ്റപ്പെട്ടത്  എന്തോ  നാം  മനഃപൂർവം  ശ്രദ്ധിക്കാതെ  പോയി .

ഏതായാലും  നമുക്കൊരു  തിരിഞ്ഞുനോട്ടം നടത്തി കാരണങ്ങളെ  കണ്ടെത്തി ഒരു  അവലോകനത്തിന്  വിധേയമാക്കാം. ആദ്യം  തന്നെ  “YOU ARE WHAT YOU EAT” എന്ന  ചൊല്ല്  മനസിലാക്കിയിട്ട്  തുടങ്ങാം.  നമ്മുടെ  ഭക്ഷണരീതി,  അതായത്  അമിതവും  അനാരോഗ്യകരവുമായ  ഭക്ഷണം. സ്ത്രീകളെ  സംബന്ധിച്ച്  പറയുമ്പോൾ  ഇതിലേക്ക്  ഒരു  പൊൻതൂവൽ  കൂടി  ചേർക്കാം, അടുക്കളയിലെ “വേസ്റ്റ്  ബിൻ ” കഷ്ടപ്പെട്ട്  ഉണ്ടാക്കിയത്  അല്ലെങ്കിൽ  കാശ്  മുടക്കി  വാങ്ങിയത്.  എന്ന്  മാത്രമല്ല  നിറഞ്ഞ  ഫ്രിഡ്ജ്,  പിന്നെ  കറന്റ്  കട്ട്  ഇതെല്ലാം  ഈ  പറഞ്ഞ “ബിൻ”ന്റെ  വളർച്ചയെ  സഹായിക്കും. പിന്നീട്  ഒരു  ബിൻ  പോലെ  തന്നെ   രോഗങ്ങളുടെ  ആവാസമായിമാറാൻ  ഈ  ഒരു  ശീലം  ധാരാളം. ഹോട്ടലുകളിലെ  ഭക്ഷണം  പൂർണമായിട്ടല്ലെങ്കിലും   കുറെ  ഒക്കെ  ഒഴിവാക്കാറുണ്ടാകും,  പക്ഷെ  പലപ്പോഴും  അതിനെ  വെല്ലുന്ന  രുചിക്കായി  അമിതമായ  കൊഴുപ്പും  ടേസ്റ്റ്മേക്കേഴ്‌സും  ഉപയോഗിക്കുന്നില്ലേ…? ഒരു സംശയം. ഒഴിവുകഴുവ്  സമർത്ഥമായി  കണ്ടെത്താൻ  കഴിവുള്ളവർ  ആയതു  കൊണ്ട്  സ്ഥിരം  പല്ലവി  കേൾക്കാം, “കുട്ടികൾ  അതെ  കഴിക്കൂ”. ഈ  ഒരു  ശീലം  കുട്ടികളിൽ  വരുത്തി  തീർത്തത്   ‘അമ്മ’  അല്ലാതെ  ആര് ?

വ്യായാമം  ഇല്ലായ്മ  ആണ്  അടുത്ത  ഒരു  കാരണം. ഒന്ന്  ചിന്തിച്ചാൽ  പണ്ട്  അമ്മമാർ  പ്രഭാത സവാരിക്കില്ല, ഹെൽത്ത്  ക്ലബ്ബുകളിൽ  പോകാറില്ല, ജിമ്മും   സൂംബ  ഡാൻസും  ഒന്നും  തന്നെയില്ല. പക്ഷെ… സത്യമാണ്,  ഈ  പറഞ്ഞ  എല്ലാ  വ്യായാമ  രീതികളും പ്രോത്സാഹിക്കപ്പെടേണ്ടത്  തന്നെയാണ്. എന്നാൽ  എത്രപേരുണ്ട്  ഇവയെല്ലാം  കൃത്യമായി  ചെയ്യുന്നവർ? ചുരുക്കം  ചിലർ  മാത്രം. അതുതന്നെയാണ് പണ്ടുകാലത്തെയും  ഇക്കാലത്തെയും  വ്യായാമങ്ങളിൽ  വന്നു  ചേർന്ന  വ്യത്യാസം. അന്ന്  അത്  ഒരു  അനിവാര്യമായ  ദിനചര്യയുടെ  ഭാഗം  ആയിരുന്നു… അലക്കു  കല്ല്, അമ്മിക്കല്ല്, ഉരൽ, കപ്പിയും  കയറും… അങ്ങനെ   നീളുന്നു. ഇന്നോ? ഇവയെല്ലാം  എടുത്തു ഇന്നും പണിയണം  എന്നല്ല ഉദ്ദേശിച്ചത്, മറിച്ച്  ഒരു താരതമ്യപ്പെടുത്തൽ മാത്രം.

ഇനിയും  ഉണ്ട്  കാരണങ്ങൾ.  മനുഷ്യ  ബന്ധങ്ങളിൽ  വന്നു  ചേർന്ന  ശിഥിലത, മാനസിക  പിരിമുറുക്കങ്ങൾ തുടങ്ങിയവയും ഈ  രോഗങ്ങൾ വരുത്താനും വളർത്താനും  വലിയ  ഒരു  പങ്കു  വഹിക്കുന്നുണ്ട് .

നാം  ഈ  വിഭാഗത്തിൽ  പെട്ട  ഒരു  രോഗത്തിന്  അടിമത്വം   ഏറ്റെടുക്കാൻ  പോകുന്നു  എന്നത്  ശരീരം  തന്നെ  സൂചനകളായി അറിയിക്കാറുണ്ട്. പലപ്പോഴും  അത്  ഉറക്കമില്ലായ്മയോ അമിതമായുറക്കമോ  ആകാം. കാരണമില്ലാത്ത  ക്ഷീണവും  തളർച്ചയും, അമിതമായ  ദാഹം, വിശപ്പ്, ആർത്തവക്രമത്തിൽ വരുന്ന  മാറ്റങ്ങൾ, അകാരണമായ  നിരാശയും  ഉത്കണ്ഠയും  എന്നിങ്ങിനെ  പല രീതികളിലും  പ്രതിഫലിക്കും. ശരീരഭാരം  പെട്ടെന്ന്  കൂടുകയോ  കുറയുകയോ  ചെയ്യാം. നമ്മുടെ  ചർമ്മത്തിൽ  പതിവില്ലാതെ  പുള്ളികളോ  പാടുകളോ  കാണപ്പെടാം.

ഇത്തരം  മാറ്റങ്ങൾ  ഉണ്ടെന്നു  സംശയം  തോന്നിയാൽ  തന്നെ  വൈകാതെ   ഒരു  മെഡിക്കൽ  ചെക്കപ്പ്  ആകാം. ഇന്ന്  ഏകദേശം  എല്ലാ  ലാബുകളിലും  പ്രാഥമികമായിട്ടുള്ള  ടെസ്റ്റുകൾ  ചെയ്യപ്പെടും. ഇനിയാണ്  പ്രധാനമായ  കാര്യം.  ചെറിയ വ്യതിയാനങ്ങൾ    ഉള്ളവർ അവ ഉണ്ടെന്നു കരുതി ഇൻറർനെറ്റിലും മാസികകളിലും മറ്റും കാണുന്ന  നുറുങ്ങ് ടിപ്സ്  കൊണ്ട്  സ്വയം  ചികിൽസിക്കാൻ  ആവേശവും ധൃതിയും കാണിക്കരുത്. അത്തരക്കാർ ഒരു  കാര്യം  മനസിലാക്കിയാൽ  കൊള്ളാം, ആരോഗ്യപ്രസിദ്ധീകരണങ്ങൾ ജനങ്ങളെ ബോധവത്കരിക്കാൻ  ഉള്ളവയും  യഥാസമയം  ചികിത്സകനെ  സമീപിക്കാൻ  സഹായിക്കുന്നവയുമാണ്. അല്ലാതെ  അവയിൽ  ഒന്നും, ആരും  നിങ്ങളെ സ്വയം ഒരു  രോഗാവസ്ഥയെ  കൈകാര്യം  ചെയ്യാൻ  പ്രാപ്തമാക്കുന്നവയല്ല .

ഇന്നത്തെ  ഈ  വ്യവസ്ഥ, സാമൂഹ്യ  മാധ്യമങ്ങളുടെ  ആധിക്യം, ഇതിനോട്  ഉള്ള  നമ്മുടെ  ഇടപെടൽ – ഇവയെല്ലാം പല  തരം ചികിത്സാരീതികൾ  നമ്മുടെ  മുമ്പിൽ  കൊണ്ട്  വരാറുണ്ട്. എന്നാൽ  ഹോമിയോപ്പതി എന്ന  ശാസ്ത്ര  ശാഖ  നമ്മെ  എങ്ങനെ സഹായിക്കും  എന്നത്  നോക്കാം. ഏതു  രോഗാവസ്ഥയെയും പോലെ  തന്നെ ജീവിത  ശൈലി  രോഗങ്ങളെയും നമുക്ക്  മൂന്ന്  രീതിയിൽ  സമീപിക്കാം – ചികിൽസിക്കാം, പ്രതിരോധിക്കാം, തടയാം.

ഇതര ചികിത്സാസമ്പ്രദായങ്ങൾ  ചികിത്സയിൽ  ഊന്നുമ്പോൾ  ഹോമിയോപ്പതി  ഈ  പറഞ്ഞ  മൂന്ന്  രീതികളിലും  ജീവിതശൈലി  രോഗങ്ങൾ നേരിടാൻ  കഴിവുള്ളതാണ്. ഒരു  രോഗം  ഭേദമായി  എന്ന്  പറയുമ്പോൾ, അത്  ജീവിതാന്ത്യം  വരെ  മരുന്നുകൾക്ക്  അടിമയായി  ജീവിക്കുന്നതാണ്  എന്നു വിശ്വസിക്കുന്നത്  തികച്ചും  യുക്തിബോധത്തിന്നു  നിരക്കാത്തതാണ്. അതിനുപുറമെ ചികിത്സയുടെ  കാലയളവിൽ  ബോണസ്  എന്ന  പോലെ  കുറെ  പാർശ്വഫലങ്ങളും. ഇതിൽ  നിന്നും  തികച്ചും  വ്യത്യസ്തമായി  ആണ് ഹോമിയോപ്പതി   രോഗങ്ങളെ  സമീപിക്കുന്നത്. ഒരേ  സാഹചര്യങ്ങളും  ശൈലികളും  അവലംബിക്കുന്ന  ഒരു  കൂട്ടം  ആളുകളെ  എടുത്താൽ  അവർക്ക്  എല്ലാവർക്കും ഒരേ  രീതിയിയിൽ അസുഖം  വരണം  എന്നില്ല (സാംക്രമിക  രോഗങ്ങൾ  ഒഴികെ). ഏതു  അസുഖത്തിനും  ഒരു  വ്യക്തിയുടെ  ജനിതക  ഘടകത്തിന്  ഒരു  വലിയ  പങ്ക്  ഉണ്ട്. ഹോമിയോപ്പതി മരുന്നുകൾ  പ്രവർത്തിക്കുന്നതും  ഏകദേശം  ഈ  ഒരു  സത്യത്തെ  കണ്ടുകൊണ്ടാണ്. ഇവിടെ  ചികിത്സിക്കപ്പെടുന്നത്  രോഗിയാണ്,  രോഗം  മാത്രമല്ല .

ഒരു  ഹോമിയോപ്പതി ഡോക്ടറെ  സംബന്ധിച്ച്  രോഗിയെന്നുപറയുമ്പോൾ  ഒരു  വ്യക്തിയുടെ  ശരീരം, ശാരീരം, സാഹചര്യം, സമീപനം എന്നിവയെല്ലാം  കൂടിച്ചേരുന്നതാണ്. അതുകൊണ്ടു  തന്നെ പലപ്പോഴും രോഗിയോട്  അസുഖ  വിവരങ്ങൾ  ചോദിക്കുന്നതിൽ  ഒരു  വ്യത്യസ്തമായ  രീതിയാണ്  ഒരു ഹോമിയോപ്പതി ഡോക്ടറുടേത്.

ഹോമിയോപ്പതി  മരുന്നുകളുടെ  ഉപയോഗത്തെ  കുറിച്ച്  ആവശ്യത്തിലേറെ  തെറ്റിദ്ധാരണകൾ  ഉള്ളത്  കൊണ്ടാകാം  ഈ  പറയുന്ന  രോഗങ്ങളെ  ചികിൽസിക്കാൻ  ഹോമിയോപ്പതി  മരുന്നുകൾക്ക്  കഴിമോ  എന്ന  സംശയം ചിലരിലെങ്കിലും ഉണ്ടാകുന്നത്. ഏതായാലും  ഇപ്പോൾ  ഹോമിയോപ്പതി സ്പെഷ്യലിറ്റി  ക്ലിനിക്കുകളിൽ ഡോക്ടർമാർ ജീവിതശൈലി രോഗങ്ങളെ  സമർത്ഥമായി   കൈകാര്യം  ചെയ്യുന്നുണ്ട്. സർക്കാർ  മേഖലയിലും  സ്വകാര്യ  മേഖലകളിലും  പലയിടത്തും  ഈ  അസുഖങ്ങളെ ഗവേഷണത്തിന്റെ  നിലവാരത്തിൽ  ആണ്  സമീപിക്കുന്നത്. പാർശ്വഫലങ്ങൾ  ഇല്ലാത്തതും, ലളിതമായ രീതികളും ലഭ്യതയും സുഗമമായ ഉപയോഗവും  ഹോമിയോപ്പതി മരുന്നുകളെ  വളരെയേറെ  ജനകീയമാക്കി   തീർത്തു. കുട്ടികളുടെ  മധുര  ഗുളിക  എന്ന  ഒരു  സംബോധനയിൽ  നിന്നും  ഹോമിയോപ്പതി മരുന്നുകൾ  ഇന്ന്  വളരെ  ഏറെ   ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന്  എല്ലാ  തരത്തിലുള്ള  രോഗങ്ങൾക്കും ഹോമിയോപ്പതി ചികിത്സ നല്ല  രീതിയിൽ  ഉപകാരപ്പെടുന്നുണ്ട് .

പലപ്പോഴും ഇങ്ങനെ ഒരു ചികിത്സ രീതി അവലംബിക്കുമ്പോൾ പല തരം സംശയങ്ങൾ വന്നു ചേർന്നേക്കാം, സ്വാഭാവികം.  അത്തരം സാഹചര്യങ്ങൾ വരുമ്പോൾ ചെയ്യണ്ട ആദ്യ കാര്യം ഇന്റർനെറ്റിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ലഭിക്കുന്ന തെറ്റായ വിവരങ്ങൾക്ക് പിറകെ പോകാതെ ഒരു  ഹോമിയോപ്പതി ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായം ആരാഞ്ഞ് മുന്നോട്ടു പോകുക എന്നതാണ്.

—–

ഡോ.മിനി സി. BHMS. MSc (Clinical Nutri.),
AS ഹോമിയോകെയർ,
പാതിരപ്പള്ളി (പി.ഒ),
ആലപ്പുഴ. പിൻ – 688521
Mob: 9496273593
E-mail: drminisyam@gmail.com

1,757 Comments

  1. I am now not certain the place you are getting your information, however great topic. I must spend some time studying more or figuring out more. Thank you for excellent information I used to be searching for this information for my mission.