ഡിസംബർ 26 – സിദ്ധ ദിനം 2018

ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ചികിത്സാ ശാസ്ത്രമാണ് സിദ്ധവൈദ്യം. 5000 മുതൽ 10000 വരെ വർഷങ്ങളുടെ പാരമ്പര്യം കണക്കാക്കപ്പെടുന്നതാണ് സിദ്ധവൈദ്യം. ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമായ ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ച ഈ ചികിത്സാശാസ്ത്രത്തിന് കേരള ചരിത്രത്തിലും വളരെയധികം പ്രാധാന്യമുണ്ട്. സിദ്ധവൈദ്യത്തിന്റെ ആദിഗുരുവായി കണക്കാക്കപ്പെടുന്ന അഗസ്ത്യമഹർഷിയുടെ സമാധി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണെന്ന് വിശ്വസിക്കപ്പെടുന്നു.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സിദ്ധ ദിനാചരണം ഡിസംബർ 26നു സംഘടിപ്പിക്കപ്പെടുകയാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ നടക്കാൻ പോകുന്ന സിദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് ബഹുമാന്യയായ കേരള ആരോഗ്യ – സാമൂഹ്യ നീതി – വനിതാ ശിശു വികസന – ആയുഷ് വകുപ്പ്  കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കുന്നു.

ഇതോടനുബന്ധിച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെയും എക്സ്പോയുടെയും ഉദ്ഘാടനം ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരൻ നിര്വഹിക്കുന്നതാണ്. തുടർന്ന് സെമിനാർ, ഓപ്പൺ ഫോറം എന്നിവ നടക്കും. ശ്രീ. വി.എസ്.ശിവകുമാർ MLA അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. സി.കെ. ഹരീന്ദ്രൻ MLA മുഖ്യാതിഥി ആയിരിക്കും. നാഷണൽ ആയുഷ് മിഷൻ സംസ്ഥാന മിഷൻ ഡയറക്ടർ ശ്രീ. കേശവേന്ദ്ര കുമാർ IAS ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങിൽ സന്നിഹിതനായിരിക്കും.

ശ്രീ. ഉത്തമൻ IFS (മാനേജിംഗ് ഡയറക്ടർ, ഔഷധി), ഡോ.കെ. ജമുന (ഡയറക്ടർ, ഹോമിയോപ്പതി വകുപ്പ്), ഡോ. ഉഷാകുമാരി സി. (ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്), ഡോ. സുനിൽ രാജ് (പ്രിന്സിപ്പാൾ & കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. എം.സുഭാഷ് (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ – ISM, നാഷണൽ ആയുഷ് മിഷൻ), ഡോ. ആർ. ജയനാരായണൻ (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ – ഹോമിയോപ്പതി, നാഷണൽ ആയുഷ് മിഷൻ),ഡോ. വി. അരുണാചലം (മുൻ പ്രസിഡന്റ്, CCIM) എന്നിവർ ചടങ്ങിൽ ആശംസകളർപ്പിക്കും. ഡോ. കെ.എസ്. പ്രിയ (ഡയറക്ടർ ഇൻ ചാർജ്, ഭാരതീയ ചികിത്സാ വകുപ്പ്) സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ഡോ. വി.ബി. വിജയകുമാർ (നോഡൽ ഓഫീസർ – സിദ്ധ, നാഷണൽ ആയുഷ് മിഷൻ) നന്ദി പ്രകാശിപ്പിക്കും.

സിദ്ധ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ബഹുമാന്യയായ മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ ആദരിക്കും. കൂടാതെ ഔഷധി ഉത്പാദനമാരംഭിച്ച സിദ്ധ ഔഷധങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും.

42 Comments

Leave a Reply

Your email address will not be published.


*