ദന്തക്ഷയം

ഭക്ഷണ അവശിഷ്ടങ്ങളെ ബാക്റ്റീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതുമൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പൊത്ത്, പോട് എന്നീ പേരുകളിലും അറിയപ്പെടുന്ന ദന്തക്ഷയം.

ആരംഭഘട്ടത്തിൽ ദന്തഉപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. ഇത് പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും, കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. സവിശേഷ ബാക്റ്റീരിയകൾ പല്ലിലെ ഭക്ഷണാവശിഷ്ടങ്ങളെ, പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.

ദന്ത ക്ഷയത്തിനു ഓരോ ഘട്ടത്തിലും ചികിത്സകൾ ലഭ്യമാണ് .തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ ചിലവ് കുറഞ്ഞതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ചികിത്സാ ചെയ്യുവാൻ സാധിക്കും . കേട് പൾപ്പ് വരെ എത്തിയാൽ റൂട്ട് കനാൽ തെറാപ്പി അഥവാ വേര് അടയ്ക്കുന്ന ചികിത്സ ചെയ്യണം.

തുടക്കത്തിൽ കണ്ടുപിടിക്കുന്ന പോടിൻ്റെ കേട് വന്ന ഭാഗം ഡ്രിൽ ചെയ്ത് വൃത്തിയാക്കിയാണ് പല്ല് അടയ്ക്കുന്നത്. കൂടുതൽ ആഴമുള്ള പോടാണെങ്കിൽ അത് പൾപ്പിനെ ബാധിച്ചിട്ടില്ലെങ്കിൽ താത്കാലികമായി അടയ്ക്കുന്നു. കേട് പൾപ്പിനെ ബാധിക്കാതെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 2-3 ആഴ്ചക്ക് ശേഷം പല്ലിന്റെ അതേ നിറത്തിലുള്ള വസ്തുകൊണ്ടോ, സിൽവർ അമാൽഗം കൊണ്ടോ ഇത് അടയ്ക്കുന്നു.

മുൻനിരയിലെ പല്ലുകൾക്ക് പോട്‌ ഉണ്ടാകുന്നത് വഴി കറുത്ത പാടുകൾ വരാറുണ്ട്. കോമ്പസിറ് ലൈറ്റ് ക്യുവർ ഫില്ലിംഗ് വഴി ഇത് പരിഹരിക്കാം. പല്ല് തേയ്ക്കുന്നതിനോടൊപ്പം ഫ്ളോസ് ഉപയോഗിക്കുന്നത് രണ്ടു പല്ലുകൾക്കിടയിൽ പോട്‌ ഉണ്ടാകാതിരിക്കാനും സഹായിക്കും.

—-

ഡോ. ടോണി ജെ. ബേബി BDS,
മാതാ മൾട്ടി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്ക്,
ലബ്ബക്കട, കട്ടപ്പന,
ഇടുക്കി.
E-Mail: mail4drtom@gmail.com
PH: 9739097940

Be the first to comment

Leave a Reply

Your email address will not be published.


*