ദന്തപരിചരണം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. പ്രത്യേകിച്ച് അരിയുൾപ്പടെയുള്ള ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്ന നമ്മൾ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം എന്നാണ് പഠനങ്ങൾ പറയുന്നത്. പല്ലിന്റെ നിറത്തിലല്ല ആരോഗ്യത്തിലാണ് കാര്യം എന്ന യാഥാർത്ഥ്യം നാം പലപ്പോഴും മനസിലാക്കാറില്ല.

അന്നജം കൂടുതൽ കഴിക്കുന്ന ആളുകളിൽ പല്ലുകൾക്ക് വേഗത്തിൽ തകരാറുകൾ സംഭവിച്ചേക്കാം എന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ പറയുന്നത്. ഉമിനീരിൽ കാണുന്ന അമിലേസ് സംസ്കരിച്ച സ്റ്റാർച്ചിനെ പഞ്ചസാരയായി വിഘടിപ്പിക്കുന്നതാണ് വേഗത്തിൽ പല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണം എന്ന് പഠനം വ്യക്തമാക്കുന്നു.

കൃത്യമായ രീതിയിൽ രണ്ട് നേരം പല്ലു തേക്കുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള പ്രതിവിധി എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ബ്രഷ് ചെയ്യേണ്ടത് എങ്ങേയെന്ന് കൃത്യമായി തന്നെ പരിശീലിക്കണം. കുട്ടികൾക്ക് ഇത് കൃത്യമായി പഠിപ്പിച്ചാൽ മാത്രമേ അടുത്ത തലമുറയുടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനാവൂ.

ഒരു കണ്ണാടിക്കു മുൻപിൽ നിന്നു വേണം പല്ലു തേക്കാൻ. പല്ലിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാകുന്ന തരത്തിൽ മൂന്നുമുതൽ അഞ്ച് മിനിറ്റ് വരെയണ് പല്ലുതേക്കേണ്ടത്. അതിൽ കൂടുതൽ നേരം പല്ലു തേക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങളൊന്നുമില്ല. മൃദുവായ ബ്രഷ് ഉപയോഗിച്ച് മാത്രമേ എല്ലാ പ്രായക്കാരും ബ്രഷ് ചെയ്യാവു. പുളി രസമുള്ള ആഹാരം കഴിച്ച ഉടനെതന്നെ പല്ലുതേക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്നത്തെ കുട്ടികളിലെ മധുര പദാർത്ഥങ്ങളുടെ അമിത ഉപയോഗം കാരണം, അത്തരം പദാർത്ഥങ്ങൾ പല്ലിൽ പറ്റിപ്പിടിക്കുകയും കൃത്യമായി വൃത്തിയാക്കാത്തവരിൽ പുഴുപ്പല്ലും പല്ലില്‍ പോടും ഉണ്ടാകുകയും ചെയ്യും. ചെറിയ കുട്ടികൾക്ക് ഇത്തരം മധുരങ്ങൾ കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. മധുരം കഴിച്ച ഉടൻ വാ നന്നായി കഴുകി പല്ല്  ക്ളീൻ ചെയ്യുന്നതിന്റെ ഗുണവശങ്ങൾ നമ്മൾ അവരെ പഠിപ്പിക്കുക .

ഭക്ഷണ ശേഷം നല്ലപോലെ വായ്‌ കഴുകാതിരുന്നാല്‍ വായില്‍ ഉണ്ടാകുന്ന സൂക്ഷ്മജീവികൾ (ബാക്ടീരിയ) ഉമിനീരില്‍ കലർന്ന് വയറ്റില്‍ എത്തുന്നത് ചില രോഗങ്ങൾക്ക് കാരണമാകും.

ചെറിയ കുട്ടികളിൽ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റുകൾ ഉപയോഗിച്ച് പല്ല് തേപ്പിക്കുക .

രാത്രി പല്ല് തേച്ച് കിടക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. ദിവസവും ഒരു നേരമെങ്കിലും പല്ല് തേയ്ക്കണം എന്നത് നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമായി നാം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇത് രണ്ട് നേരമാക്കുന്നതിന്റെ ഗുണം വളരെ വലുതാണ്. രാത്രി അത്താഴശേഷം പല്ല് തേയ്ക്കാത്ത മടിയന്‍മാര്‍ ചില്ലറയല്ല. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പല്ല് തേയ്ക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും രാത്രി പല്ല് തേയ്ക്കാതെ കിടക്കുന്നത് ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്നും നോക്കാം.

പല്ലുകളിലെ കറ:

ആദ്യഘട്ടം എന്ന നിലയ്ക്ക് പല്ലിനു പുറത്ത് കട്ടിയോട് കൂടിയുള്ള കറ അടിഞ്ഞ് കൂടുന്നു. ഓരോ ദിവസവും പല്ലിനടിയില്‍ ഇത്തരത്തില്‍ അഴുക്ക് അടിഞ്ഞ് കൂടി അത് കട്ടിയുള്ള ആവരണമായി മാറുന്നു. ഇതൊരിക്കലും ടൂത്ത് ബ്രഷ് കൊണ്ട് പിന്നീട് നീക്കം ചെയ്യാന്‍ കഴിയില്ല.

ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു:

പല്ലില്‍ പ്ലാക്ക് അടിഞ്ഞ് കൂടി അത് അണുബാധയിലേക്ക് നയിക്കാന്‍ അധികം സമയം വേണ്ട. ഇത് പല്ലില്‍ കൂടുതല്‍ പടരുന്നു.

പല്ലു സംരക്ഷണം ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന് പാഠങ്ങൾ പറയുന്നു .
ആരോഗ്യമുള്ള ജീവിതത്തിനു ആരോഗ്യമുള്ള പല്ലും അനിവാര്യമാണ്.

പല്ല് സംരക്ഷിക്കുക.
ആരോഗ്യവാനായി പുഞ്ചിരിക്കൂ…

——-


ഡോ.ഷിഫാസ് സലിം BDS,
Dentzign Dental care,
Opposite to Madava Aboobakkar musliyar makham,
Aluva.
Mudickal, Perumbavoor.

Be the first to comment

Leave a Reply

Your email address will not be published.


*