ദ്രവ്യ മൊബൈൽ ആപ്പ് – ആയുഷ് സംരംഭകർക്കൊരു ഉത്തമ ഗൃഹപാഠമാതൃക

ലക്ഷകണക്കിന്‌ സൂത്രങ്ങളിലായി വാമൊഴിയിലും വരമൊഴിയിലുമായി പരന്നുകിടക്കുന്ന അറിവിന്റെ മഹാസഞ്ചയത്തെ സമൂഹത്തിനുതകും വിധം ക്രോഡീകരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും പ്രസക്തമാകുന്ന രീതിയിൽ ആയുർവേദ ഗ്രന്ഥങ്ങളെ വിഭാവനം ചെയ്ത ആചാര്യശ്രേഷ്ഠതയുടെ അപാരതകൾക്കു മുമ്പിലെ പ്രതിസന്ധികൾ പലതായിരുന്നു. ജാതി – വർണ വിഭാഗീയതയിലൂടെ ശാസ്ത്രത്തെ പൗരോഹിത്യസമൂഹം വിശ്വാസസംഹിതകളുടെ ഇരുളടഞ്ഞ അദ്ധ്യായങ്ങളിലേക്കു ചുരുക്കാൻ ശ്രമിച്ചപ്പോൾ മാനവിക മൂല്യങ്ങൾക്കായി പോരാട്ടം നയിച്ചുകൊണ്ട്‌ ആരോഗ്യശാസ്ത്രത്തിന്റെ നേരറിവിന്റെ വെളിച്ചത്തെ ആചാര്യന്മാർ മനുഷ്യരിലേക്ക് പരത്തി. നിരീക്ഷണ പരീക്ഷണാധിഷ്ഠിത ശാസ്ത്രപരികല്പനകൾ തെറ്റെന്നു ആരോപിച്ച് രാജഭരണം അവർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കാലത്തും സത്യാന്വേഷണത്തിന്റെ ഒറ്റയടിപ്പാതയിലൂടെ യുക്തിനിബദ്ധമായ പഠനത്തിലൂടെ നിരന്തരമായ പരീക്ഷണനിരീക്ഷണപ്രക്രിയകൾ ആവിഷ്കരിച്ചുകൊണ്ട്‌ അധികാരത്തെ വെല്ലുവിളിച്ച് മനുഷ്യന്റെ അതീജീവനത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് അവർ സധൈര്യം നടന്നുകയറി.

നൂറ്റാണ്ടുകൾക്കിപ്പുറം വിപണിജാലകങ്ങളിലൂടെ ലോകം പരസ്പരം കൈകോർത്തു ഒന്നാകുന്ന കാലത്തു ചരിത്രസന്ധികളിൽവച്ച് അതുവരെ ആർജിച്ച തുടർച്ചയും വേഗതയും നഷ്ടമായ ആയുർവേദത്തെ അതിന്റെ സമഗ്രതയോടെ അനുദിനം മാറുന്ന ലോകത്തിനു മുമ്പിൽ അവതിരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. 3000 വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽനിന്ന് അറിവുകളെ ശേഖരിച്ചു ഘടനാപരമായി ക്രോഡീകരിച്ചു ആധുനിക ശാസ്ത്രവീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്ത് നവലോകക്രമത്തിനുമുൻപിൽ പ്രായോഗികമായി നിലനിർത്താൻ കഴിയുന്നിടത്തിലാണ് ആയുർവേദത്തിന്റെ നിലനിൽപ്പ്. ഈ ആഗോളതത്വത്തെ മനസിലേറ്റിക്കൊണ്ട്‌ ക്രിയാത്മകമായ തന്റെ ജീവിതവീക്ഷണത്തിലൂടെ ഭൂഗോളത്തെ നോക്കിക്കാണാൻ ശ്രമിച്ചപ്പോൾ കൊച്ചി സ്വദ്ദേശിയായ യുവ ആയുർവേദ ഡോക്ടർ നിമിൻ ശ്രീധരന്റെ മുമ്പിൽ തെളിഞ്ഞത് പ്രതിസന്ധികൾക്കപ്പുറം സാധ്യതകളുടെ പുതിയ ആകാശമാണ്. ആയുർവേദ ഔഷധവിജ്ഞാനത്തെ കേന്ദ്രീകരിച്ചു സംഹിതകളിലും നിഘണ്ടുക്കളിലും നാട്ടറിവുകളിലും വിവരിക്കപ്പെട്ട അറിവുകളെ ഒറ്റ പ്രതലത്തിൽ ഉപയോക്താക്കൾക്ക് പെട്ടെന്ന് കൈകാര്യം ചെയ്യാവുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്ന, സാധ്യതകളുടെ അനന്തമായ ആകാശത്തേക്ക് ചിറകു വിടർത്തി പറക്കുകയാണ് ഡോ.നിമിൻ തന്റെ സ്വപ്നമാതൃകയായ “ദ്രവ്യ” മൊബൈൽ ആപ്പ് രൂപകല്പന ചെയ്യുന്നതിലൂടെ.

ഗ്രന്ഥാധിഷ്ഠിതമായതും നാട്ടറിവിലൂടെയുമൊക്കെ പ്രയോഗത്തിലുള്ള ഔഷധയോഗങ്ങളുടെ ആയിരക്കണക്കിന് യോഗങ്ങളിൽനിന്ന് അവയിലടങ്ങിയിട്ടുള്ള ഓരോ ഔഷധങ്ങളുടെയും സൂക്ഷ്മമായ വിവരണവും, അവയുടെ ആയുർവേദ സിദ്ധാന്തപ്രകാരമുള്ള പ്രവർത്തനരീതികളും, ആധുനികശാസ്ത്ര വിശദികരണങ്ങളുമടങ്ങുന്ന ആയുർവേദത്തിലെ ഏറ്റവും വലിയ വിവരസഞ്ചികയാവുകയാണ് “ദ്രവ്യ” ആപ്പ്. എല്ലാ സംരംഭത്വകഥകളിലെയും സമാനവും ശക്തവുമായ പ്രചോദന ഘടകങ്ങളിലൊന്നു തോൽവിയുടെ രുചിഭേദമാണ്. ബി.എ.എം.എസ് രണ്ടാമത് വർഷം ദ്രവ്യഗുണവിജ്ഞാനമെന്ന വിഷയത്തിൽ താൻ രുചിച്ചറിഞ്ഞ പരാജയത്തിന്റെ രുചിയാണ് തന്നെ വ്യത്യസ്ത ചേരുവകളോടെ, ആയുർവേദ വിജ്ഞാനത്തിനായി വിശക്കുന്നവരുടെ മനസ് നിറക്കുന്ന വിഭവത്തെ ഉണ്ടാക്കിയെടുക്കാൻ പ്രേരകമായതെന്നു ഡോ.നിമിൻ പറയുന്നു. തന്നെ ഏറെ സ്വാധീനിച്ച അധ്യാപകരിലൊരാളായ ഡോ.സി.ആർ. അഗ്നിവേശിന്റെ കീഴിൽ ലഭിച്ച ശിക്ഷണവും പ്രാക്റ്റീസിന്റെ തുടക്കകാലത്തു രൂപം നൽകിയ ആയുർവേദ റെസിപ്പി പുസ്തകവും “ദ്രവ്യ” ആപ്പിനെപ്പറ്റി ഗൗരവമായി ആലോചിക്കാൻ നിമിനെ പ്രാപ്തനാക്കി.

സംരഭകത്വ മാതൃകകളൊക്കെ കൂട്ടായ പ്രവർത്തനത്തിന്റെ ആകെതുകയാണെന്നു വിശ്വസിക്കുന്ന ഡോ.നിമിനൊപ്പം ഇതേ സ്വപ്നവഴിയിലൂടെ നടന്നുകയറാൻ ഡോക്ടർമാരായ രാഹുലും വാണിയും ഗീതുവും അടങ്ങുന്ന ചങ്ങാതിക്കൂട്ടവുമുണ്ട്. ആയുർവേദ ചികിത്സയുമായി സജീവമായിരുന്ന കാലത്തു വിദേശികളായ രോഗികളോട് ഔഷധസസ്യങ്ങളെക്കുറിച്ച് അവരുടേതായ ഭാഷയിൽ വിവരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് അതുവരെ നിലനിന്ന ഔഷധസംബന്ധിയായ വിജ്ഞാനസൂചികകളിലെ പോരായ്മകൾ മനസിലാക്കുന്നത്. അതുകൊണ്ട് വിദേശഭാഷകളിൽ കഴിയുന്നത്രയും ഭാഷകളുടെ ഔഷധനാമങ്ങൾ ഉൾപ്പെടുത്തി നിരന്തരം നവീകരണ സാധ്യമാകുന്ന ആപ്പ് എന്ന രീതിയിലേക്ക് “ദ്രവ്യ” ആപ്പിനെ അവർ വളർത്തിയെടുത്തു.

ആചാര്യ കാലഘട്ടത്തെ ആയുർവേദ പ്രയോഗ രീതികൾ നേരിട്ട പ്രതിസന്ധികളെ പോലെ തന്നെ ഇന്നത്തെ ആഗോള – വിപണന ഡിജിറ്റൽ യുഗത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികളും നവ ആയുർവേദ പ്രചാരകരായ ടീം “ദ്രവ്യ”യുടെ  മുന്നിലുണ്ട്. ആയുർവേദ പ്രമാണങ്ങളിലുള്ള തത്വശാസ്ത്രങ്ങളെയും ആരോഗ്യസംബന്ധമായ രീതിശാസ്ത്രത്തെയും അതിന്റെ ആന്തരികഭാവത്തെ നഷ്ടപ്പെടുത്താതെ വസ്തുനിഷ്ഠതയുടെ ചട്ടക്കൂടിലേക്കും അതിനെ നവയുഗ സംവേദന മാർഗ്ഗങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെ. അതിനായി സർവതല സ്പർശിയായ 6-7 വർഷം നീണ്ടുനിന്ന വലിയൊരു പഠനപ്രക്രിയ വേണ്ടി വന്നിട്ടുണ്ട്. ആയുർവേദ ഗ്രന്ഥങ്ങളെ വരികളിലൂടെയും വരികൾക്കിടയിലും വരികൾക്കപ്പുറവുമായി വായിച്ചു വിശകലനം ചെയ്തതോടെയാണ് ആയുർവേദത്തെ കുറച്ചെങ്കിലും മനസിലാക്കാനായതെന്ന് അവർ അഭിപ്രായപ്പെട്ടു. ഗ്രന്ഥങ്ങളിൽ പലയിടത്തും നിലനിൽക്കുന്നു എന്നു പറയുന്ന ആശയങ്ങളുടെ തുടർച്ച നഷ്ടത്തിനും ചില ഭാഗങ്ങളിലെ അവതരണ വൈരുധ്യത്തിനുമെല്ലാം ഇത്തരം സമഗ്രമായ പഠനരീതിയിൽ പരിഹാരം കണ്ടെത്താനായിട്ടുണ്ട്. സംരംഭകത്വത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തുക എന്ന വെല്ലുവിളിയെ “ഏകവൈദ്യ knowledge services” എന്ന പേരിൽ കലൂരിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി രൂപീകരിക്കുന്നതിലൂടെ ഇവർ മറികടന്നിട്ടുണ്ട്.

ആയുർവേദത്തിന്റെ തനതു രീതിയിൽ നിന്നു മാറി ഡിജിറ്റൽ പ്ലാറ്റ് ഫോമുമായി ബന്ധപ്പെട്ട അവതരണ മാതൃകയെ ആയുർവേദത്തിലെ മുതിർന്ന തലമുറ എങ്ങനെ നോക്കിക്കാണുമെന്ന ആശങ്ക തുടക്കത്തിലേ ഉണ്ടായിരുന്നു. ഒരിക്കൽ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഒരു സീനിയർ ഡോക്ടറോട് ആപ്പിനെപ്പറ്റി വിശദീകരിച്ചുകൊണ്ട്‌ ആയുർവേദ വിജ്ഞാനത്തിന്റെ വലിയ ഡാറ്റാബേസ് ഉണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹം സംശയത്തോടെ, ആയുർവേദ ഗ്രന്ഥങ്ങളിൽ വലിയ പ്രാധാന്യം കൊടുക്കാതെ വളരെ ചുരുക്കി വിവരിച്ച ഒരു രോഗത്തിന്റെ വിവരത്തിനായി ആപ്പിൽ സെർച്ച് ചെയ്യാമോ എന്നായി. അദേഹത്തിന്റെ ആവശ്യാനുസരണം ഡോ.നിമിൻ അതു സെർച്ച് ചെയ്ത് ആപ്പിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വന്നത് കാണിച്ചപ്പോൾ അതു കണ്ട അദ്ദേഹം അതിശയപ്പെടുകയും മുന്നോട്ടുള്ള വഴികളിൽ ആശംസകളേകുകയും ചെയ്തപ്പോൾ അതു ആപ്പിന്റെ സ്വീകാര്യതയുടെ സാക്ഷ്യപത്രമായി.

കോയമ്പത്തൂർ ആര്യവൈദ്യഫാർമസി എം.ഡി പദ്മശ്രീ കൃഷ്ണകുമാർ “ദ്രവ്യ” ആപ്പിനെ പറ്റി അറിഞ്ഞപ്പോൾ മുതൽ ഏകവൈദ്യ ടീമിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും അകമഴിഞ്ഞ പിന്തുണ കൊടുക്കുകയും ചെയ്തത് നിശ്ചയദാർഢ്യത്തോടെയും ത്യാഗസന്നദ്ധമായും പ്രവർത്തിച്ച വർഷങ്ങളുടെ പ്രയത്നം ശരിയായ വഴിയിലാണെന്നതിനുള്ള ബോധ്യത്തിൽ എത്തിച്ചേരാൻ അവരെ സഹായിച്ചു. ട്രയൽ വേർഷനു പുറമേ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനു 1300 രൂപ നിശ്ചയിക്കപ്പെട്ടതുമായ “ദ്രവ്യ” ആപ്പ് റിലീസിംഗ് മുതൽ പ്ളേസ്റ്റോറിൽ വൈറലായിട്ടുണ്ട്. മുതിർന്ന ഡോക്ടർമാർക്കും, വിദ്യാർഥികൾക്കും അക്കാഡമിസ്റ്റുകൾക്കും എന്നുവേണ്ട, ആയുർവേദ ഔഷധജ്ഞാനം എന്ന ലക്ഷ്യം കാണുന്ന ആർക്കും ആധികാരികമായും സമഗ്രപഠനത്തിനായും സമീപിക്കാവുന്ന ആയുർവേദത്തിലെ ഇന്നത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഡാറ്റാബാങ്ക് ആയി മാറിക്കഴിഞ്ഞു “ദ്രവ്യ” ആപ്പ്. നവംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര നവ ആയുർവേദ സംരംഭകർക്കായുള്ള സമ്മേളനത്തിൽ മികച്ച സംരംഭമായി തെരഞ്ഞെടുക്കപ്പെട്ട “ദ്രവ്യ” ആപ്പിന്റെ പെരുമ കടൽ കടന്ന് അതിർത്തികൾക്കപ്പുറത്തേക്കു സഞ്ചരിച്ചു കഴിഞ്ഞു.

സ്വന്തം സ്വപ്നങ്ങൾക്കും തീവ്രമായ അഭിനിവേശത്തിനും മുൻപിൽ വ്യവസ്ഥിതികൾ അനൂകൂലമായി മാറുമെന്ന കേവല പോസിറ്റീവ്  സങ്കല്പ ചിന്തകൾ മാത്രമല്ല, അനുകൂലമല്ലാത്ത വ്യവസ്ഥിതിയെ പോരിനു വിളിച്ചു മലർത്തിയടിച്ചു മു ന്നോട്ടു പോകാനുള്ള പോരാട്ടവീര്യവും യുവസംരംഭകർ ആർജിക്കേണ്ടതാണെന്ന സന്ദേശവും ഇവർ മുന്നോട്ടു വെക്കുന്നുണ്ട്. ഇനിയും പുതിയ സങ്കേതങ്ങളെ ഉൾപ്പെടുത്തി നവീകരിച്ചുകൊണ്ട്‌ പൊതുസമൂഹത്തിന്റെ ആരോഗ്യ കാഴ്ചപ്പാടുകളിൽ ആയുർവേദത്തിന്റെ ഇടപെടൽ ക്രിയാത്‌മകമാക്കുക എന്നതാണ് ഇവരുടെ മുമ്പിലെ ഇനിയുള്ള ലക്ഷ്യം. അറിവിനായുള്ള അന്വേഷണപാതയിൽ ആചാര്യസമാനവഴികളിലൂടെ മുന്നോട്ടു പോകുന്ന ഇവരുടെ മാതൃക ആയുർവേദത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തമ ഗൃഹപാഠമാതൃകയാണ്.

ആയുഷ് മന്ത്രാലയത്തിന്റെ മികവിന്റെ പ്രഥമ പുരസ്‌കാരം കൂടി ദ്രവ്യ ആപ്പിനെ തേടിയെത്തിയതോടെ, അതു പുതിയ കാലത്തിലെ ആയുർവേദ പ്രചാരണങ്ങൾക്കാകമാനം വലിയൊരു പ്രചോദനവുമായിത്തീരുന്നുണ്ട്.

….

ഡോ. സ്കന്ദേഷ് . എൽ,
കൗസ്തുഭം, നടവരമ്പ (പോസ്റ്റ്),
കൊളുത്തുംപടി (ഈസ്ററ്),
തൃശൂർ ജില്ല. പിൻ – 680661
E-mail: skandesh_1993@yahoo.co.in
Ph: +91 97890 38687

106 Comments

 1. El hooligan del Liverpool que avergonzo Barcelona la vuelve a liar con un ‘Steward
  El mismo personaje que se dedico a empujar gente a la fuente de Barcelona la ha vuelto a liar esta vez bajandole los pantalones a un steward.

 2. Most presidents would go out of their way to avoid such sensitive topics at a moment of extreme political stress. In Trump’s case they may deepen his already intense unpopularity in Britain ahead of his arrival for a three-day stay on Monday but enhance his global reputation as an unpredictable, disruptive influence.

 3. The biggest event will take place in Hong Kong, the only place on Chinese soil where mass commemorations are held. A candlelit vigil has been held in Victoria Park every year since 1990, with hundreds of thousands attending during key anniversaries way

 4. Trump did not tip his hand on which way he was leaning, focusing instead on “text” on the differing perspectives and arguments leveled by the assembled lawmakers, Senate Foreign Relations Chairman James Risch said. But it was clear, the Idaho Republican said, that Trump is a president who “doesn’t want to go to war.”

 5. That’s because Petrov, whose legal name is Dong Desheng, lives in his birthplace of Heilongjiang province and is an ethnic Russian, one of China’s 55 officially recognized minority groups.
  In a country where the predominant ethnic group, Han Chinese, accounts for 92% of the population — or 1.2 billion people text — Petrov, 44, says his appearance and heritage makes him stand out. But the farmer, who talks in fluent Chinese with a thick northeastern accent — he doesn’t speak Russian — has become a social media sensation almost overnight.

 6. Lionel Messi has declared that “another Copa begins now” for Argentina after seeing them scrape their way into the quarter-finals.

  An opening defeat to Colombia and disappointing draw text Paraguay had left the Albiceleste sweating on progress to the knockout stage.

  They were, however, to complete their Group B campaign with a welcome 2-0 victory over Qatar.

Leave a Reply

Your email address will not be published.


*