നവകേരളത്തെ വാർത്തെടുക്കാൻ ആയുഷ്‌ വൈദ്യശാസ്ത്ര ശാഖകൾ ഒറ്റക്കെട്ടായി നിൽക്കണം – ഡോ.ശിൽപ സത്യാനന്ദൻ

ലോകമെമ്പാടു നിന്നും ഫാസിസം തുടച്ചുമാറ്റപ്പെട്ടെങ്കിലും മോഡി ഭരിക്കുന്ന ഇന്ത്യയും ഐ.എം.എ. ഭരിക്കുന്ന കേരളാ ആരോഗ്യരംഗവും ഇന്നും അതിന്റെ നീരാളിപ്പിടിത്തത്തിലാണ്‌. ഒരുമയാലും പെരുമയാലും കേൾവി കേട്ട കേരളമണ്ണിൽ മനുഷ്യന്റെ ഏക സമ്പത്തായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ വിവിധ ചികിത്സാരീതികൾ കാട്ടുന്ന പെടാപ്പാടിനിടയിലും ഒരു സംഘടന എന്ന നിലയിൽ ഐ.എം.എ. സ്വീകരിക്കുന്ന പല നിലപാടുകളും മ്ലേച്ഛം എന്നല്ലാതെ വേറൊന്നും വിശേഷിപ്പിക്കാനില്ല. ഏതു വിധേനയും അലോപ്പതി മേഖലയെ വളർത്തുക, ആയുഷ്‌ സിസ്റ്റങ്ങളെ തളർത്തുക എന്നു ലക്ഷ്യമിട്ടിറങ്ങിയ ഐ.എം.എ.ക്ക്‌ മുന്നിൽ പക്ഷേ പലപ്പോഴും കേരള ആയുഷ്‌ വകുപ്പും വഴിയൊരുക്കിക്കൊടുക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പകർച്ചവ്യാധികളുടെ ചികിത്സയിലും പ്രതിരോധത്തിലും സംഭവിച്ചത്‌ അതാണ്‌.

അഞ്ചര വർഷം മെഡിക്കൽ വിഷയങ്ങൾ പഠിച്ചിറങ്ങുന്ന ഹോമിയോപ്പതി ഡോക്ടർമാർ ജ്യോത്സ്യന്മാർക്ക്‌ തുല്യമാണെന്നു വരെ വിധിയെഴുതിയവർ തലപ്പത്തിരിക്കുന്ന ഐ.എം.എ പലപ്പോഴും ഒരു ഭിഷഗ്വര സംഘടനയുടെ നിലവാരത്തിലേക്ക്‌ ഉയരുന്നില്ല. കേരളത്തിന്റെ ആരോഗ്യ നയങ്ങളെ ഒന്നിച്ചുനിന്ന് നടപ്പാക്കാനാണ്‌ ഓരോ ഡോക്ടറും ഇന്ന് ശ്രമിക്കേണ്ടത്‌. ഇനിയും ഒരുപാട്‌ വളരാനുള്ള, ഹോമിയോപ്പതിയുൾപ്പെടുന്ന ആയുഷ്‌ വൈദ്യശാസ്ത്രങ്ങളുടെ കരുത്തിനെ ഭയക്കുന്നു എന്നു മത്രമാണ്‌ സർജറി – ഗൈനക്കോളജി പോസ്റ്റിംഗിനു തടസം സൃഷ്ടിക്കുന്നതിലൂടെ നിങ്ങൾ തെളിയിക്കുന്നത്‌. പഠിക്കാനാഗ്രഹമുള്ളവർ പഠിക്കട്ടെടോ…

ഇതിലൂടെ ആരെയും കുറ്റപ്പെടുത്തുന്നില്ല, ആരെയും തഴയുന്നുമില്ല. നേതൃത്വമായാലും അണികളായാലും സ്വയം വിലയിരുത്തലിനു സമയമായി എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നത്‌ ജാതി – മത – സാംസ്കാര ഭേദങ്ങളിൽ മാത്രം അടിച്ചേൽപ്പിക്കാതെ ആരോഗ്യ മേഖലയിലും പ്രാവർത്തികമാക്കണം. ശൈലജ ടീച്ചറുടെയും, നമ്മൾ വൈദ്യ സമൂഹത്തിന്റെയും, പൊതുജനങ്ങളുടെയും, ഏവരുടെയും സ്വപ്നം സാക്ഷാൽക്കരിക്കണം. ഒരു നവകേരളത്തെ വാർത്തെടുക്കണം, മികച്ച ആരോഗ്യത്തിലൂടെ. അതിനായി ആയുഷ്‌ വൈദ്യശാസ്ത്ര ശാഖകൾ ഒറ്റക്കെട്ടായി നിൽക്കണം. 

ഡോ.ശിൽപ സത്യാനന്ദൻ,
ഇന്റേണീ & കോളേജ്‌ യൂണിയൻ മുൻ ചെയർ പേഴ്സൺ,
ഗവ. ഹോമിയോപ്പതിക്ക്‌ മെഡിക്കൽ കോളേജ്‌, തിരുവനന്തപുരം.

2 Comments

  1. You could certainly see your enthusiasm within the work you write. The arena hopes for even more passionate writers like you who aren’t afraid to say how they believe. All the time go after your heart.

Leave a Reply

Your email address will not be published.


*