നോമ്പുകാലത്തെ ദന്തസംരക്ഷണം

വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കളാണ് ദന്തക്ഷയത്തിന് കാരണമാകുന്നത്. പല്ലുകളുടെ പ്രതലത്തിൽ കാണപ്പെടുന്ന ചെറുകുഴിവുകളിലും പാടുകളിലും ആഹാരസാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുകയും അതിലേക്ക് വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കൾ എത്തിച്ചേരുകയും അതിൽ നിന്നുണ്ടാകുന്ന ആസിഡ് ദന്തക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നു.

ചാരനിറത്തിലോ കറുപ്പുനിറത്തിലോ ഇളം നീലനിറത്തിലോ കാണപ്പെടുന്ന പോടുകൾ ഉള്ളിലേക്കു ആഴവും പരപ്പും വർദ്ധിക്കുന്നതോടെ വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. ചെറിയ പോടുകൾ തുടക്കത്തിലേ കേടുകൾ ഒഴിവാക്കി ഫിൽ ചെയ്താൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നത് ഇല്ലാതാക്കാൻ കഴിയും.

ആഹാരം കഴിച്ചശേഷം നോമ്പ് തുടങ്ങുമ്പോൾ തന്നെ പല്ലുതേച്ചു ദന്തശുദ്ധി ഉറപ്പുവരുത്തുക.

നോമ്പ് നോറ്റിരിക്കുമ്പോൾ വായിൽ ഉമിനീരിന്റെ അളവ് വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ കീടാണുക്കൾക്ക് വളരെ വേഗം ആസിഡ് മീഡിയം ഉണ്ടാക്കി പല്ലിനെ നശിപ്പിക്കുവാൻ കഴിയും.

നമസ്കാരത്തിന് മുൻപ് ഉള്ള മിസ്‌വാക് യാധകർമം ചെയ്താൽ നോമ്പ് കാലത്ത് പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.

കേടായ പല്ലുകൾക്ക് ചികിത്സ നൽകിയില്ലെങ്കിൽ നമ്മൾ തന്നെ സൂക്ഷ്മാണുക്കൾക്ക് കൂട് ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് മറക്കാതിരിക്കുക.

ബാക്റ്റീരിയകൾക്ക് വളരേ വേഗം രക്തത്തിൽ പ്രവേശിക്കാൻ ഈ കേടുവന്ന പല്ലുകൾ വഴിയൊരുക്കുന്നു . അതുമൂലം ബാക്റ്റീരിയൽ എൻഡോകാർഡൈറ്റിസ്, മെനിഞ്ചൈറ്റിസ് തുടങ്ങി പലതരം രോഗങ്ങൾക്കുള്ള കാരണമായി തീരുന്നു.

ഇതൊന്നും അറിയാതെ നമ്മൾ അലസതയോടെ പറയും “ഓഹ് ഒരു പല്ലല്ലേ”.
നമ്മുടെ പല്ലിന്റെ എണ്ണം കുറയുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ അശ്രദ്ധയും
അലംഭാവവും തന്നെയാണ്. അതുകൊണ്ടുതന്നെ നാം ദന്തസംരക്ഷണത്തിൽ ആവശ്യമായ ശ്രദ്ധ നൽകിയേ തീരൂ.

—–

ഡോ. ഫെബിൻ ഷാ BDS,
വി കെയർ മൾട്ടി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്ക്,
അയ്യപ്പഞ്ചേരി ജംഗ്‌ഷൻ, ചേർത്തല.
PH: 7510902664
E-mail: wecaredentalclinics@gmail.com

1,757 Comments

  1. I’ve learn some just right stuff here. Certainly worth bookmarking for revisiting. I surprise how so much attempt you put to create one of these excellent informative site.