പാലക്കാടിൻ്റെ അഭിമാനമായി ജില്ലാ ഹോമിയോപ്പതി ആശുപത്രി

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിനു കീഴിൽ പാലക്കാട്‌ ജില്ലയിൽ കിടത്തി ചികിത്സക്ക്‌ സൗകര്യമുള്ള ഏക സ്ഥാപനമാണ്‌ കൽപാത്തിയിൽ ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി. 1982 മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, ഇ.സി.ജി., ഫിസിയോതെറാപ്പി യൂണിറ്റ്‌, അൾട്രാ സൗണ്ട്‌ സ്കാനിംഗ്‌ തുടങ്ങിയ രോഗനിർണ്ണയ സംവിധാനങ്ങൾക്കൊപ്പം വിവിധ സ്പെഷ്യാലിറ്റി ഒ.പി.കളും ഹോമിയോപ്പതി വകുപ്പിനു കീഴിലെ സ്പെഷ്യൽ പ്രൊജക്റ്റുകൾ മുഖേനയുള്ള ചികിത്സാ സൗകര്യവും പൊതുജനങ്ങൾക്ക്‌ ലഭ്യമാണ്‌. കൂടാതെ 25 കിടക്കകളോടെയുള്ള ഐ.പി. വിഭാഗവും പ്രവർത്തിച്ചുവരുന്നു.

കുട്ടികളുടെ ശ്വാസകോശരോഗ ക്ലിനിക്ക്‌, തൈറോയ്ഡ്‌ ക്ലിനിക്ക്‌, മൂത്രാശയ രോഗ ക്ലിനിക്ക്‌, മലാശയ (Anorectal) രോഗ ക്ലിനിക്ക്‌, പ്രമേഹ രോഗ ക്ലിനിക്ക്‌, കരൾരോഗ  (Hepato biliary) ക്ലിനിക്ക്‌ എന്നിവയാണ്‌ കൽപാത്തി ജില്ലാ ഹോമിയോ ആശുപത്രിയിലെ വിവിധ സ്പെഷ്യൽ ഒ.പി.കൾ. ഇതിനു പുറമേ ഹോമിയോപ്പതി വകുപ്പിൻ്റെ പദ്ധതികളായ സദ്ഗമയ, സീതാലയം, ആയുഷ്‌ ഹോളിസ്റ്റിക്‌ സെൻറർ, പെയിൻ & പാലിയേറ്റീവ്‌ ക്ലിനിക്ക്‌ എന്നിവയും അവിടെ പ്രവർത്തിക്കുന്നുണ്ട്‌.

കുട്ടികളിലെ മാനസിക – ബൗദ്ധിക – പഠന പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവ നിവാരണം ചെയ്യുന്നതിനു ലക്ഷ്യം വെച്ച്‌ പ്രവർത്തിക്കുന്ന “സദ്ഗമയ” പദ്ധതിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചക്ക്‌ 2 വരെ ഒരു മെഡിക്കൽ ഓഫീസർ, ഒരു സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ, സൈക്കോളജിസ്റ്റ്‌ എന്നിവരുടെ സേവനം ലഭ്യമാണ്‌. പഠന പിന്നോക്കാവസ്ഥ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഒ.പി. വിഭാഗത്തിനു പുറമേ ഔട്ട്‌ റീച്ച്‌ പദ്ധതിയുടെ ഭാഗമായി അംഗൻവാടികൾ, സ്കൂളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച്‌ ബോധവൽക്കരണ ക്ലാസുകളും സ്ക്രീനിംഗും അതിനെത്തുടർന്ന് ആവശ്യമായ ചികിത്സയും മെഡിക്കൽ ഓഫീസറുടെയും സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചറുടെയും നേതൃത്വത്തിൽ നൽകുന്നു. ലഹരി ഉപയോഗം, പെരുമാറ്റ വൈകല്യം എന്നിവ കണ്ടെത്തുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി വകുപ്പിൻ്റെ തന്നെ മറ്റൊരു പദ്ധതിയായ സീതാലയത്തിനു കീഴിലെ സൈക്കോളജിസ്റ്റിൻ്റെ സേവനവും ലഭ്യമാക്കുന്നു. കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ രക്ഷിതാക്കൾക്കായി പാരൻറിംഗ്‌ ക്ലാസുകളും നൽകുന്നുണ്ട്‌.

എടുത്തുപറയേണ്ട മറ്റൊരു പദ്ധതിയാണ്‌ സീതാലയം. സ്ത്രീകളുടെ ശാരീരിക – മാനസിക – വൈകാരിക – കുടുംബ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരകേന്ദ്രം എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന സീതാലയം പദ്ധതിയിലെ ജീവനക്കാരെല്ലാം തന്നെ സ്ത്രീകളാണെന്നതാണ്‌ മറ്റൊരു പ്രത്യേകത. ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഈ വിഭാഗത്തിൽ മെഡിക്കൽ ഓഫീസർമാർക്ക്‌ പുറമെ സൈക്കോളജിസ്റ്റും അറ്റൻഡർ, ഡി.ടി.പി. ഓപ്പറേറ്റർ എന്നിവരും ജോലി ചെയ്യുന്നു. പല കുടുംബ പ്രശ്നങ്ങളിലെയും മൂലകാരണം പുരുഷന്മാരിലെ ലഹരി ഉപയോഗമാണെന്നുള്ള കണ്ടെത്തൽ സീതാലയത്തിനു കീഴിൽ ലഹരി വിമോചന ക്ലിനിക്ക്‌ തുടങ്ങാൻ വഴിമരുന്നിട്ടു. പുരുഷ ഡോക്ടറുടെ സേവനം ലഭ്യമായ ഒരു ഒ.പി. കൂടിയാണിത്‌.

കുടുംബ ശൈഥില്യത്തിനു മറ്റൊരു കാരണമാണ്‌ വന്ധ്യത. ഈ അവസ്ഥയിൽ സാമ്പത്തിക ബാദ്ധ്യത വരുത്താതെ തന്നെ ഹോമിയോപ്പതി മരുന്നുകളുടെ ഉപയോഗം കൊണ്ട്‌ പരിഹാരം സാദ്ധ്യമാണെന്ന് തിരിച്ചറിഞ്ഞതിൻ്റെ ഭാഗമാണ്‌ സീതാലയം വന്ധ്യതാ നിവാരണ ക്ലിനിക്ക്‌. തിങ്കൾ, ചൊവ്വ, ഒന്നിടവിട്ട വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലിനിക്കിൽ മുൻ കൂർ ബുക്കിംഗ്‌ പ്രകാരമാണു രോഗികൾക്ക്‌ ചികിത്സ നൽകുന്നത്‌. 3 വർഷത്തെ സേവനത്തിനിടക്ക്‌ ജനിച്ച 30ൽപരം കുഞ്ഞുങ്ങൾ ഈ സെൻററിൻ്റെ മികവും വിജയവുമാണു വെളിവാക്കുന്നത്‌. കുടുംബ കോടതി, വനിതാ സെൽ എന്നിവിടങ്ങളിൽ നിന്നും മറ്റും സീതാലയത്തിൻ്റെ സേവനത്തെക്കുറിച്ച്‌ പ്രശംസനീയമായ അഭിപ്രായങ്ങൾ ലഭ്യമാകുന്നു എന്നത്‌ ആ പദ്ധതി വിഭാവനം ചെയ്ത്‌ നടപ്പാക്കിയ ഹോമിയോപ്പതി വകുപ്പിൻ്റെ കൂടി വിജയമായി കാണാൻ സാധിക്കും. നിസ്വാർത്ഥമായ സേവനമാണ്‌ അതിനു കീഴിലെ ഓരോ ജീവനക്കാരും നൽകുന്നത്‌. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ്‌ പാരൻറിംഗിനെക്കുറിച്ചും ശക്തമായ കുടുംബബന്ധങ്ങളുടെ ആവശ്യകതയെക്കുറിച്ചുമെല്ലാമുള്ള ബോധവൽക്കരണത്തിനായി ഔട്ട്‌ റീച്ച്‌ പരിപാടികളും ബോധവൽക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നത്‌. ജയിൽ, മഹിളാമന്ദിരം തുടങ്ങിയ ഇടങ്ങളിലേക്കുകൂടി സീതാലയം അതിൻ്റെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്‌. ഹോമിയോപ്പതി വകുപ്പിലെ സാമൂഹിക പ്രതിബദ്ധതയുള്ള ജീവനക്കാരാണ്‌ ഈ മികച്ച  പ്രവർത്തനത്തിൻ്റെ പിൻബലം.

കിടപ്പുരോഗികൾ, അന്ത്യനാളുകൾ കാത്തുകിടക്കുന്നവർ, കാൻസർ രോഗികൾ, എന്നിവരിലേക്ക്‌ ഹോമിയോപ്പതിയുടെ സാന്ത്വനസ്പർശവുമായി എത്തുന്നതാണ്‌ വേറൊരു പദ്ധതിയായ സാന്ത്വന പരിചരണ യൂണിറ്റ്‌ (Pain and palliative clinic). RMO-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ ഒരു GNM നഴ്സിന്റെ സേവനം ലഭ്യമാണ്‌. ഐ.പി. വിഭാഗത്തിലെ 5 കിടക്കകൾ സാന്ത്വന പരിചരണ വിഭാഗത്തിലെ രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്‌. ഇതിനു പുറമെ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തവരായ രോഗികളുടെ ഗൃഹസന്ദർശനം നടത്തി വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

യോഗ, പ്രകൃതിചികിത്സ, ഹോമിയോപ്പതി എന്നിവ സംയുക്തമായി പ്രവർത്തിച്ച്‌ തീരാവ്യാധികൾക്ക്‌ ഒരു ശമനം എന്ന ലക്ഷ്യം കണ്ടെത്തുന്നതിനായി ആയുഷ്മാൻ ഭവ പദ്ധതി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. പ്രകൃതി ചികിത്സാ തെറാപ്പികൾ, അക്യൂപങ്‌ചർ, യോഗ എന്നിവ കൂടി ഹോമിയോപ്പതി മരുന്നുകൾക്കൊപ്പം ഉപയോഗിക്കുമ്പോൾ ജീവിതശൈലീ രോഗങ്ങൾ, നാഡീവ്യൂഹവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവ അതിവേഗം നിയന്ത്രണവിധേയമാകുന്നു എന്നതുകൊണ്ടുതന്നെ ഈ അവസ്ഥകളിൽ സംയുക്തമായ പരിചരണം രോഗാവസ്ഥ തരണം ചെയ്യുന്നതിനുള്ള ദൈർഘ്യം കുറച്ച്‌ രോഗികൾക്ക്‌ ആശ്വാസമേകുന്നു. ഇതോടൊപ്പം തന്നെ ഇവിടെ പ്രവർത്തിക്കുന്ന യോഗ ട്രെയിനിംഗ്‌, ഫിസിയോതെറാപ്പി യൂണിറ്റ്‌ എന്നിവയുടെ സഹായം കൂടിയാകുമ്പോൾ പക്ഷാഘാതം പോലെ നാഡി വ്യവസ്ഥയെ ബാധിക്കുന്ന രോഗം വന്നവർക്ക്‌ വളരെ വേഗത്തിൽ ആശ്വാസം ലഭിക്കുന്നു. ഐ.പി. വിഭാഗത്തിൽ പ്രത്യേക സ്ട്രോക്ക്‌ വാർഡ്‌ ഇതിനായി ലഭ്യമാണ്‌.

Front office സൗകര്യം, ECG, ഒബ്സർവേഷൻ റൂം, പേ വാർഡ്‌, ഫാർമസി, Physiotherapy unit, USG, സുസജ്ജമായ ലബോറട്ടറി, സെക്യൂരിറ്റി ജീവനക്കാരുടെ സേവനം എന്നിവയും ഇവിടെ ലഭ്യമാണ്‌. മികച്ച നിലവാരം പുലർത്തുന്ന ലബോറട്ടറി ജില്ലാ ഹോമിയോ ആശുപത്രിക്ക്‌ ഒരു മുതൽക്കൂട്ടാണ്‌. തൈറോയ്‌ഡ് രോഗ നിർണയം, കാൻസർ രോഗനിർണയം (Tumor markers) എന്നിവ ഇവിടെ നടത്താൻ കഴിയും. അൾട്രാ സൗണ്ട്‌ സ്കാനിംഗ്‌, ഫിസിയോ തെറാപ്പി എന്നിവയും മികച്ച രീതിയിൽ പൊതുജനോപകാരപ്രദമായി പ്രവർത്തിക്കുന്നു.

ജില്ലാ പഞ്ചായത്തിൻ്റെ നല്ല രീതിയിലുള്ള സഹകരണവും ശക്തമായ പിന്തുണയും ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക്‌ ലഭ്യമാകുന്നുണ്ട്‌. ലബോറട്ടറി ഉപകരണങ്ങൾ, ഫാർമസിയിലേക്കുള്ള മരുന്നുകൾ ജില്ലാ പഞ്ചായത്ത്‌ യഥാസമയം ലഭ്യമാക്കുന്നു. ജില്ലാ പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി വയോജന സൗഹൃദപരമായ വാർദ്ധക്യരോഗ ഐ.പി. യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്‌. ആഴ്ചയിൽ 2 ദിവസം പ്രവർത്തിക്കുന്ന hepatobiliary / കരൾരോഗ ചികിത്സാ വിഭാഗം സ്പെഷ്യൽ ഒ.പി.യും തുടക്കത്തിൽ ജില്ലാ പഞ്ചായത്തിൻ്റെയും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ്‌ ആരംഭിച്ചത്‌. GNM നഴ്സിൻ്റെയും ഇതരജീവനക്കാരുടെയും സേവനം കൂടി ലഭ്യമാകുന്നു.

സ്പെഷ്യൽ ഒ.പി.കളിലും ജനറൽ ഒ.പി.യിലും കൂടി പ്രതിദിനം 500-ൽ പരം രോഗികൾ പാലക്കാട്‌ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലൂടെ ചികിത്സ തേടുന്നു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി, തിരുപ്പൂർ, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നുകൂടി രോഗികൾ ഈ സ്ഥാപനത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തുന്നു. അർപ്പണ മനോഭാവവും സേവനസന്നദ്ധതയുമുള്ള ജീവനക്കാരുടെ നിസ്വാർത്ഥസേവനവും ജില്ലാ പഞ്ചായത്ത്‌ നൽകുന്ന അകമഴിഞ്ഞ പിന്തുണയും തന്നെയാണ്‌ ഈ സ്ഥാപനത്തിൻ്റെ മികച്ച പ്രവർത്തനത്തിനു നിദാനം.

സ്പെഷ്യൽ ഒ.പി.കളും പ്രവർത്തി ദിവസങ്ങളും:

തിങ്കൾ – കുട്ടികൾക്കുള്ള ശ്വാസകോശരോഗ ക്ലിനിക്‌

ചൊവ്വ – തൈറോയ്‌ഡ് ക്ലിനിക്‌

ബുധൻ – മൂത്രാശയ രോഗ ക്ലിനിക്‌

വ്യാഴം – പെയിൻ & പാലിയേറ്റീവ്‌ ക്ലിനിക്‌

വെള്ളി – മലാശയ (Anorectal) രോഗ ക്ലിനിക്‌

ശനി – ജീവിത ശൈലീ രോഗ ക്ലിനിക്ക്‌ (പ്രമേഹ ചികിത്സാ വിഭാഗം)

കരൾരോഗ (Hepato biliary) ചികിത്സ – ബുധൻ, വ്യാഴം ദിവസങ്ങളിൽ

സദ്ഗമയ – തിങ്കൾ മുതൽ ശനി വരെ

സീതാലയം – തിങ്കൾ മുതൽ ശനി വരെ

ആയുഷ്മാൻ ഭവ – തിങ്കൾ മുതൽ ശനി വരെ

ഇൻ പേഷ്യൻറ് വിഭാഗം – 24 മണിക്കൂറും


ഡോ.ബാലാമണി,
ചീഫ് മെഡിക്കൽ ഓഫീസർ,
കേരളസർക്കാർ ഹോമിയോപ്പതി വകുപ്പ്.
E Mail: balanairvenugopal@gmail.com

5 Comments

  1. Throughout the great pattern of things you actually secure an A+ with regard to hard work. Where you actually misplaced us ended up being on all the particulars. You know, they say, details make or break the argument.. And that couldn’t be more correct here. Having said that, permit me reveal to you what exactly did do the job. The text is actually really convincing which is possibly why I am taking the effort to comment. I do not really make it a regular habit of doing that. Second, whilst I can certainly see a leaps in logic you make, I am not really convinced of how you seem to unite your details that produce the actual conclusion. For now I will yield to your issue but trust in the near future you connect the dots much better.

  2. Today, I went to the beachfront with my kids. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is completely off topic but I had to tell someone!

Leave a Reply

Your email address will not be published.


*