മഴ

മഴ ഒരു കണ്ണാടിച്ചില്ല് തരുന്നുണ്ട്‌,
ഹൃദയം മഴവില്ലിന്റെ അച്ചുതണ്ടാണ്‌…
എനിക്കും നിനക്കുമിടയിൽ
പരസ്പരം കണ്ടുതീർക്കുവാൻ
ഒരു മഴച്ചില്ല്.
എന്റെ പൊള്ളുന്ന ഗംഗയിൽ
മുങ്ങിമരിച്ച നിന്റെ യൗവനം
നരകയറിയ മുടി
ഓർമ്മകളുടെ രേഖകളാണ്‌.
നിന്റെ ഹൃദയത്തിലേക്ക്‌ നീളുന്ന
എന്റെ കൈവിരലുകളിൽ തണുപ്പ്‌.
സഹശയനത്തിന്റെ ഇരുൾ മുറികളിൽ
ജീവന്റെ പുടവകൾ അഴിച്ച്‌
ഞാൻ വിവസ്ത്രയാകുന്നു.
ആരോ കാതിൽ പറഞ്ഞു –
മരണം തണുപ്പാണ്‌.
മഴ ഒരു കണ്ണാടിച്ചില്ല് തരുന്നുണ്ട്‌.
ഹൃദയം മഴവില്ലിന്റെ അച്ചുതണ്ടാണ്‌
കിഴവൻ ചിന്തകൾക്കും
ഭ്രാന്തൻ സ്വപ്നങ്ങൾക്കും
ചുറ്റിത്തിരിയാൻ ഒരച്ചുതണ്ട്‌.

—-

ഡോ. രഞ്ജി പി. ആനന്ദ് BHMS,
മെഡിക്കൽ ഓഫീസർ,
ഹോമിയോപ്പതി വകുപ്പ്,
പാലക്കാട്.
E mail – drrenjikumar@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*