ലോക ഹോമിയോപ്പതി ദിനം ആചരിക്കപ്പെടുമ്പോൾ…

ഏപ്രിൽ 10 – ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹാനിമാൻെറ ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു.

ഒരു വൈദ്യശാസ്ത്ര ശാഖയെ സംബന്ധിച്ചേടത്തോളം 200 വർഷത്തെ പാരമ്പര്യം എന്നത് തുലോം കുറഞ്ഞ കാലയളവാണ്. എന്നിട്ടും ഈ 200 വർഷങ്ങൾക്കുള്ളിൽ ഹോമിയോപ്പതി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചികിത്സാ സമ്പ്രദായം എന്ന നിലയിലെത്തിയിരിക്കുന്നു. എന്നു മാത്രമല്ല സ്വിറ്റ്സർലാൻഡ് പോലുള്ള വികസിത രാജ്യങ്ങൾ പോലും ഹോമിയോപ്പതിയെ അംഗീകരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തിരിക്കുന്നു.
ഹോമിയോപ്പതിയുടെ നാൾക്കുനാൾ ഏറിവരുന്ന ജനപിന്തുണയുടെ കാരണം രോഗ ചികിത്സയിൽ അത് കൈവരിച്ചിരിക്കുന്ന ഫലപ്രാപ്തി തന്നെയാണ്. മറ്റു ചികിത്സാ സമ്പ്രദായങ്ങളെ അപേക്ഷിച്ച് താരതമ്യേന പാർശ്വഫലങ്ങളില്ലാത്തതും, ലളിതമായതുമായ ചികിത്സാരീതി എന്ന് ഹോമിയോപ്പതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ലോക രാഷ്ട്രങ്ങൾക്കിടയിൽ ഹോമിയോപ്പതി ഏറ്റവും പ്രചാരത്തിലിരിക്കുന്ന രാജ്യങ്ങളിലൊന്ന് നമ്മുടെ ഇന്ത്യയാണ്. കേരള സംസ്ഥാനത്തിലാകട്ടെ, അലോപ്പതി കഴിഞ്ഞാൽ ജനങ്ങൾ ആശ്രയിക്കുന്ന രണ്ടാമത്തെ ചികിത്സാരീതിയായി ഹോമിയോപ്പതി വളർന്നിരിക്കുന്നു. അതിന് ഒരു വലിയ പങ്ക് കാരണം കാലാകാലങ്ങളായി സർക്കാർ തലത്തിൽ ഹോമിയോപ്പതിക്ക് ലഭിക്കുന്ന പിന്തുണയും സഹായങ്ങളുമാണ്. ഈ പിന്തുണയെ ന്യായീകരിക്കുന്ന രീതിയിൽ ശിശു ചികിത്സ, വന്ധ്യതാ ചികിത്സ, സ്ത്രീ രോഗങ്ങൾ, മാനസിക രോഗങ്ങൾ, വൃദ്ധജന ചികിത്സ എന്നിവയിൽ ഹോമിയോപ്പതി അഭൂതപൂർവ്വമായ പുരോഗതി കൈവരിച്ചിരിക്കുന്നു.

രോഗ ചികിത്സാരംഗത്ത് ജനപിന്തുണയും അംഗീകാരവും കൂടി വരുന്നുണ്ടെങ്കിലും പല കോണുകളിൽ നിന്നും എതിർപ്പുകളും ഹോമിയോപ്പതി നേരിടുന്നുണ്ട്, പ്രത്യേകിച്ചും സാമുഹിക മാധ്യമങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള കരിവാരി തേക്കൽ ശ്രമങ്ങൾ. നാനോ സാങ്കേതികത പോലുള്ള ആധുനിക ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചു കൊണ്ട് ഹോമിയോപ്പതി മരുന്നുകളെ ക്കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിച്ചു കൊണ്ടിരുന്ന പലതും തെറ്റാണെന്ന് തെളിയുകയും ചെയ്യുന്നുണ്ട്.

ശാസ്ത്രം ഇനിയും പുരോഗമിക്കുന്നതിനനുസരിച്ച് ഹോമിയോപ്പതിയുടെ പ്രവർത്തനതത്വങ്ങളും സിദ്ധാന്തങ്ങളും ശരിയായ രീതിയിൽ തന്നെ ശാസ്ത്രലോകത്തിന് മുൻപിൽ തെളിയിക്കപ്പെടുമെന്നുറപ്പാണ്.

ഹോമിയോപ്പതിയുടെ പ്രചാരണം കൂടി വരുന്നതിനനുസരിച്ച് ഹോമിയോപ്പതി ഡോക്ടർമാരുടെ ഉത്തരവാദിത്തവും നാൾതോറും കൂടി വരുന്നുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയിട്ടുള്ള ഡോക്ടർമാർ ആചാര്യനായ ഡോ. ഹാനിമാൻ പഠിപ്പിച്ചതു പോലെ തനത് രീതിയിൽ തന്നെ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യേണ്ടതുണ്ട്.

തനതായ മേൻമകളുള്ള ഈ മഹത്തായ ചികിത്സാ സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ ഇനിയും കൂടുതൽ ജനങ്ങളിലെത്തുവാനും കുറ്റമറ്റ രീതിയിൽ ഹോമിയോപ്പതി വളരുവാനും നാമോരോരുത്തരും ബദ്ധശ്രദ്ധരാവേണ്ടതുണ്ട്.

——-

ഡോ. എം. ഇ. പ്രശാന്ത് കുമാർ,
സംസ്ഥാന പ്രസിഡണ്ട്,
ഇന്ത്യൻ ഹോമിയോപ്പതിക്‌ മെഡിക്കൽ അസോസിയേഷൻ (IHMA)
– കേരള ചാപ്റ്റർ.
കോഴിക്കോട്.
PH – 9447218075

 

1,234 Comments

  1. It’s really a great and helpful piece of info. I’m glad that you shared this useful information with us. Please keep us informed like this. Thanks for sharing.