വളരണം ആയുഷ്‌ – ഇന്ത്യയിൽ മാത്രമല്ല ലോക തലത്തിൽ തന്നെ

“ആയുഷ്” ആയുർവേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത – പാരമ്പര്യ ചികിത്സാ രീതികൾ കോർത്തിണക്കി പ്രവർത്തിക്കുന്നു. ഈ സമ്പ്രദായങ്ങളെ പിന്തുണയ്ക്കാനായി, 2014 നവംബർ 9 ന് ഇന്ത്യയിൽ ആയുഷ് മന്ത്രാലയം രൂപീകരിക്കപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രധാന ലക്ഷ്യം ഇന്ത്യൻ മെഡിസിൻ & ഹോമിയോപ്പതിക് മെഡിക്കൽ  കോളേജുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നതും അതുപോലെ നിലവിലുള്ള ഗവേഷണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതും ഈ സിസ്റ്റങ്ങളിലൂടെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതും ലഭ്യമായ രോഗങ്ങളിൽ സമയബന്ധിതമായി ഗവേഷണ പരിപാടികൾ ഉറപ്പുവരുത്തുന്നതുമൊക്കെയാണ്.

ആഗോളതലത്തിൽ ആയുഷ് സംവിധാനത്തിൻ കീഴിലെ വിവിധ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 15 മുതൽ 18 വരെ തിരുവനന്തപുരം കനകക്കുന്നിൽ കേരളം സർക്കാർ നാലു ദിവസത്തെ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് (ഐ.എ.സി) സംഘടിപ്പിക്കുന്നത് വഴി ആയുഷ് ശാസ്ത്ര ശാഖകൾക്ക് ആഗോള തലത്തിൽ ശ്രദ്ധ കിട്ടും എന്നതിൽ സംശയമില്ല. 3000-ത്തിൽപ്പരം പ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കപ്പെടും എന്ന് കരുതപ്പെടുന്നു. കൂടാതെ 50ൽ പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരിക്കും എന്നുള്ളതും ആയുഷ് കോൺക്ലേവിനു മാറ്റ് കൂട്ടുന്നു.

“ജീവൻ” എന്ന വാക്കിനൊരു പര്യായമായ പദമായ ആയുഷ് അന്താരാഷ്‌ട്രപരമായി വേരുകൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു എന്നത് വളരെ നല്ല കാര്യം തന്നെയാണ്. പ്രകൃതിയേയും മനുഷ്യനേയും ഒന്നിപ്പിക്കുന്ന ഈ പുരാതന വൈദ്യശാസ്ത്രവ്യവസ്ഥകൾ, വരാൻ പോകുന്ന വർഷങ്ങളിൽ മനുഷ്യരാശിക്കുള്ള അത്യാവശ്യ ചികിത്സാ ശാഖകൾ ആകുമെന്നതിൽ തർക്കമില്ലാത്ത ആശയമാകുന്നുണ്ട് എന്ന് സമകാലിക ലോകം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.

ഇന്ത്യയ്ക്ക് ആയുർവേദയുടെയും മറ്റു ഹെർബൽ മരുന്നുകളുടെയും സമ്പന്നമായ പൈതൃകം ഉണ്ട്. ആധുനിക സാങ്കേതികവിദ്യകൾ വർഷങ്ങളായി നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ജീവിതം കൂടുതൽ സങ്കീർണവും മത്സരപരവുമാകുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് . നമ്മുടെ സ്വന്തം അസ്തിത്വത്തെ ഭയപ്പെടുത്തുന്ന സമ്മർദവും ദുരിതവും കാരണം രോഗങ്ങൾ ചെറുപ്പത്തിൽത്തന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നത് നമ്മളെല്ലാം തന്നെ കണ്ട് കൊണ്ടിരിക്കുന്നതാണ്. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, എണ്ണമറ്റ ജീവിതങ്ങളുടെ നഷ്ടത്തിന് ഇടയാക്കുന്നതും നമ്മൾ കണ്ടുകൊണ്ടേയിരിക്കുന്നു. ഇത്തരം കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മാനവരാശി ഇന്നും ആശങ്കയിലാണ് . ഇവിടെയാണ് ആയുർവേദം “ജീവന്റെ ശാസ്ത്ര” ത്തിന്റെയും അതുപോലെ മറ്റു ആയുഷ് ശാസ്ത്ര ശാഖകളുടെയും പ്രാധാന്യം.

സമകാലിക ലോകത്ത് മാനസിക പിരിമുറുക്കവും അതിനോടനുബന്ധിച്ചു കടന്നു വരുന്ന ജീവിതശൈലീ രോഗങ്ങളുടെയും തോത് ആനുകാലികമായി വളർന്നു വന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ നമുക്ക് പറയാൻ കഴിയുന്നതാണ് യോഗയുടെയും അതുപോലെ നാച്ചുറോപ്പതിയുടേയും പ്രാധാന്യം. അനാവശ്യമായ മരുന്നുകളുടെയും രാസപഥാർത്ഥങ്ങളുടേയും ഉപയോഗം മാനവരാശിയെ ഗുണത്തിലേറെ ദോഷങ്ങളുടെ പടു കുഴിയിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നുള്ളത് നഗ്നസത്യം തന്നെയാണല്ലോ. അവിടെ ധ്യാനത്തിനും മാനസിക സംതൃപ്തിക്കും മാനസികാരോഗ്യത്തിനും വേണ്ടി നിലകൊള്ളുന്ന യോഗയും അതുപോലെ പ്രകൃതിയുടെ കഴിവുകളെ ഉത്തേജിപ്പിച്ചു രോഗങ്ങളെ മാറ്റാനും രോഗങ്ങളെ തടയാനും വേണ്ടി പ്രവർത്തിക്കുന്ന നാച്യുറോപ്പതിയും പ്രാധാന്യം അർഹിക്കുന്നു. യോഗ എന്നത് പുരാതനമായ ഒരു ഇന്ത്യൻ സിസ്റ്റം ആണെങ്കിലും നാച്ചുറോപ്പതി ഇന്ത്യയിൽ പ്രചരിപ്പിച്ചത് നമ്മുടെ രാഷ്രപിതാവായ ഗാന്ധിജി ആയിരുന്നു. അതേപോലെ ചൈനീസ് ചികിത്സാ രീതിയായ അക്യൂപങ്‌ചർ ചികിത്സ പോലുള്ള ഔഷധരഹിത ചികിത്സകൾ ഇന്ത്യയിൽ നാച്യുറോപ്പതിക്കു കീഴിൽ വരുന്നുണ്ട്.

യുനാനി മെഡിസിൻ ഇന്ത്യയിൽ വളരെ ശ്രദ്ധേയമായ ഒരു ശാസ്ത്രശാഖയാണ്. പതിനൊന്നാം നൂറ്റാണ്ടോടെ അറബികളാണത് ഇന്ത്യയിൽ അവതരിപ്പിച്ചത്. ജീവിതശൈലി പരിഷ്കരണം, ഡയറ്റ് തെറാപ്പി, ആന്തരിക മരുന്നുകൾ കൊണ്ടുള്ള ചികിത്സ, റെജിമെന്റൽ തെറാപ്പി എന്നിവയിലൂടെ അസന്തുലിതമായ തത്വങ്ങളെ സമനിലയിൽ നിലനിർത്തി രോഗങ്ങളെ ഇല്ലാതാക്കാൻ യുനാനി ശ്രമിക്കുന്നു. അതുപോലെ ഹിജാമഃ അല്ലെങ്കിൽ വെറ്റ് കപ്പിംഗ് എന്നറിയപ്പെടുന്ന രക്ത മോക്ഷണ ചികിത്സ യുനാനി സിസ്റ്റത്തിലെ ഒരു പ്രധാന ചികിത്സാ രീതിയാണ്.

ആയുർവേദം ഉത്തേരേന്ത്യയിൽ ഉത്ഭവിച്ചതാണെങ്കിൽ, ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ചു ഇന്ത്യയിലും അതുപോലെ അന്താരാഷ്ട്രതലത്തിലും വളർന്ന ഒരു ചികിത്സാശാഖയാണ് സിദ്ധ വൈദ്യശാസ്ത്രം. ഈ ശാസ്ത്രശാഖയും വളരെ പുരാതനമായതും അതുപോലെ പല രോഗങ്ങൾക്കും വളരെ ഫലപ്രദവുമാണ് എന്നത് ഇന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു. ദക്ഷിണേത്യയിൽ നിന്നുള്ള പതിനെട്ട് സിദ്ധന്മാരാണ് ഈ ശാസ്ത്ര ശാഖയുടെ ഉപജ്ഞാതാക്കൾ. സിദ്ധയിലെ വർമ്മ അല്ലെങ്കിൽ മർമ്മ ചികിത്സ വളരെ ഫലപ്രാപ്തിയുള്ളതാണ് എന്നുള്ളത് ഈ ശാസ്ത്ര ശാഖയുടെ മാറ്റ് കൂട്ടുന്നു.

ജർമ്മൻ ഡോക്ടറായ ഡോ. സാമുവൽ ഹാനിമാൻ കണ്ടെത്തിയ ഒരു വൈദ്യശാഖയാണ് ഹോമിയോപ്പതി. ലോകത്തിൽ തന്നെ രണ്ടാമതായി ഏറ്റവും ആളുകൾ ചികിത്സക്കായി ഉപയോഗിക്കുന്ന ഈ ശാസ്ത്രശാഖ ഇന്ത്യയിൽ വളരെ പണ്ട് മുതൽ തന്നെ വേരുറപ്പിക്കുകയും അതുപോലെ ഇന്ത്യയിൽ ഹോമിയോപ്പതി ഉപയോഗിച്ച് രോഗ പ്രതിരോധവും രോഗ മുക്തി കാംക്ഷിക്കുന്നവരും ഒരുപാട് ഉണ്ടെന്നുള്ളതും സത്യം തന്നെയാണല്ലോ. അതിനാൽ ഹോമിയോപ്പതി എന്ന ശാസ്ത്രശാഖയ്ക്കും ഇന്ത്യയിൽ പ്രാധാന്യം ഉണ്ട്.

മേൽ പറഞ്ഞ അഞ്ചു ആൾട്ടർനേറ്റീവ് മെഡിക്കൽ സിസ്റ്റത്തിന്റേയും വളർച്ചയ്ക്കും പുരോഗമനത്തിനും വരാനിരിക്കുന്ന ആയുഷ് കോൺക്ലേവ് വളരെയധികം ഉപകരിക്കും എന്ന് എല്ലാവരെയും പോലെ ഞാനും പ്രത്യാശിക്കുന്നു. ഒരു ആൾട്ടർനേറ്റീവ് പ്രാക്റ്റീഷനർ എന്ന നിലയ്ക്ക് എല്ലാവിധ ആശംസകളും ആയുഷ് കോൺക്ലേവിനു നേരുകയും ചെയ്യുന്നു.

—–


ഡോ. മുസ്തഫ. ടീ.പീ.കെ BNYS, PGDDN(Manipal), FDCNS(UK),
(നാച്ചുറോപ്പതി ജനറൽ പ്രാക്റ്റീഷനർ)
ഡെസേർട് ആൾട്ടർനേറ്റീവ് മെഡിസിൻ സെന്റെർ,
ഷാർജ,
PH: +971554241500
ഇ-മെയിൽ: musthutpk@gmail.com

1,797 Comments

  1. I have recently started a web site, the information you provide on this web site has helped me tremendously. Thanks for all of your time & work. “Never trust anybody who says ‘trust me.’ Except just this once, of course. – from Steel Beach” by John Varley.