വീറ്റ് ഗ്രാസ് – ആരോഗ്യഗുണങ്ങള്‍

എന്താണ് വീറ്റ്  ഗ്രാസ്?

ഗോതമ്പ് ചെടിയുടെ ബീജപത്രത്തില്‍ നിന്ന് (ട്രിറ്റിക്കം അസെറ്റിവം) തയ്യാറാക്കുന്ന ഔഷധഗുണമുള്ള ഒരുത്പന്നമാണ് വീറ്റ് ഗ്രാസ്. 19 ഇനം അമിനോ ആസിഡുകളും, 92 ഇനം ധാതുക്കളും അടങ്ങിയ ഈ ഉത്പന്നം ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കും. ബ്രഡ് വീറ്റ് എന്നും അറിയപ്പെടുന്ന ഇത് കൃഷി ചെയ്യുന്നത് ഗ്രീന്‍ ഹൗസുകളിലോ, പ്രത്യേകമായി തയ്യാര്‍ ചെയ്ത പ്രകാശനിയന്ത്രണം വരുത്തിയ സ്ഥലങ്ങളിലോ ആണ്. ജലാംശം നീക്കം ചെയ്ത വീറ്റ് ഗ്രാസില്‍ നിന്നാണ് ഈ പോഷകാഹാരം തയ്യാറാക്കുന്നത്. സ്വാഭാവികമായി വളര്‍ത്തുന്ന ഗോതമ്പ് ചെടിക്ക് മൂന്നോ അതിലധികമോ മാസം പ്രായമാകുമ്പോള്‍ അത് ഉണക്കിയാണ് വീറ്റ് ഗ്രാസ് പൗഡര്‍ നിര്‍മ്മിക്കുന്നത്. വീറ്റ് ഗ്രാസ് പൗഡറിന് പോഷകഗുണങ്ങള്‍ ലഭിക്കുന്നത് ജലാംശമില്ലാത്ത വീറ്റ് ഗ്രാസിലെ ക്ലോറോഫില്‍ ഘടകങ്ങളില്‍ നിന്നാണ്. ഗോതമ്പിനെ പലരും അകറ്റി നിര്‍ത്താനുള്ള കാരണം അതിലെ ഗ്ലൂട്ടന്‍റെ സാന്നിധ്യമാണ്. എന്നാല്‍ ഈ ഉത്പന്നത്തില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ല. വീറ്റ് ഗ്രാസ് പൗഡര്‍ വെള്ളത്തിലോ, ജ്യൂസുകളിലോ, മറ്റ് പാനീയങ്ങളിലോ ചേര്‍ത്ത് ഉപയോഗിക്കാം. ഈ പൗഡറിലും വീറ്റ് ഗ്രാസ് ചെടിയിലടങ്ങിയിരിക്കുന്ന ന്യൂട്രിയന്‍റ്സും, വിറ്റാമിനുകളും, മിനറലുകളും അടങ്ങിയിട്ടുണ്ട്.

വിറ്റ് ഗ്രാസ് പൗഡറിന്‍റെ ആരോഗ്യഗുണങ്ങള്‍ പരിചയപ്പെടാം.

ദഹനസഹായി

ദഹനത്തെ ഏറെ സഹായിക്കുന്നതാണ് വീറ്റ് ഗ്രാസ് പൗഡര്‍. ഇതിലെ ആല്‍ക്കലൈന്‍ ധാതുക്കള്‍ അള്‍സര്‍, മലബന്ധം, അതിസാരം എന്നിവയ്ക്ക് ശമനം നല്കും. മഗ്നീഷ്യത്തിന്‍റെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യം മലബന്ധത്തിന് ഏറെ ആശ്വാസം നല്കുന്നതാണ്.

രക്തം

ശരീരത്തിലെ ഹീമോഗ്ലാബിന്‍റെ ഉത്പാദനത്തെ ത്വരിതപ്പെടുത്താന്‍ വീറ്റ് ഗ്രാസ് പൗഡറിലെ ക്ലോറോഫില്ലിന് കഴിവുണ്ട്. ഇത് വഴി രക്തത്തില്‍ കൂടുതലായി ഓക്സിജനെത്തുകയും ശരീരത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും. അതോടൊപ്പം രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും, വെള്ള രക്താണുക്കളുടെയും എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍

ജ്യൂസുകളിലും, പാനീയങ്ങളിലും ചേര്‍ക്കുന്ന പോഷക പദാര്‍ത്ഥങ്ങള്‍ക്കും, രുചിക്കായി ചേര്‍ക്കുന്ന വസ്തുക്കള്‍ക്കും പകരം വീറ്റ് ഗ്രാസ് പൗഡര്‍ ഉപയോഗിക്കാം. ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജവും, കരുത്തും നല്കും. ഇതുവഴി കൂടുതല്‍ വ്യയാമം ചെയ്യാനും അതുവഴി ശരീരഭാരം കുറയ്ക്കാനുമാകും. തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും ഇതുകൊണ്ട് സാധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി അമിതവണ്ണവും, ദഹനക്കുറവും പരിഹരിക്കാന്‍ വീറ്റ് ഗ്രാസ് പൗഡര്‍ ഉത്തമമാണ്.

പി.എച്ച് സന്തുലനം

ആല്‍ക്കലൈന്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയ പോഷകാഹാരമായതിനാല്‍ ശരീരത്തിന്‍റെ പി.എച്ച് സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ വീറ്റ് ഗ്രാസ് പൗഡര്‍ സഹായിക്കും. രക്തത്തിലെ ആസിഡിന്‍റെ അളവ് കുറച്ച് ആല്‍ക്കലൈന്‍ സ്ഥിരത നേടാന്‍ ഇത് ഉത്തമമമാണ്.

വിഷമുക്തമാക്കലും ശുദ്ധീകരണവും

വീറ്റ് ഗ്രാസ് പൗഡറിന് വിഷഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. എരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, എന്‍സൈമുകള്‍ എന്നിവ പച്ചക്കറികളിലടങ്ങിയതിന് തുല്യമായ തോതില്‍ വീറ്റ് ഗ്രാസ് പൗഡറിലും അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ കരുത്തിനും, കരളിലെയും രക്തത്തിലെയും വിഷാംശം നീക്കുന്നതിനും, വന്‍കുടല്‍ ശുദ്ധീകരിക്കുന്നതിനും, വിഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും ഇതിന് കഴിവുണ്ട്.

അനീമിയ

മനുഷ്യരക്തത്തിലെ ഹീമോഗ്ലാബിന്‍റെ ഘടനക്ക് തുല്യമാണ് വീറ്റ് ഗ്രാസിലെ ക്ലോറോഫില്‍. ഇത് വീറ്റ് ഗ്രാസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരം ഇത് എളുപ്പത്തില്‍ ആഗിരണം ചെയ്യുകയും രക്തം, ഹീമോഗ്ലോബിന്‍ എന്നിവയുടെ ഉത്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ അനീമിയക്ക് ഒരു പ്രതിവിധിയായി വീറ്റ് ഗ്രാസ് പൗഡര്‍ ഉപയോഗപ്പെടുത്താം.

കാന്‍സര്‍ പ്രതിരോധം

വീറ്റ് ഗ്രാസിലെ ക്ലോറോഫില്‍ റേഡിയേഷന്‍റെ ദോഷങ്ങള്‍ കുറയ്ക്കും. കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിയ്ക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍ക്ക് വീറ്റ് ഗ്രാസ് പൗഡര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

അര്‍ശസിന് പ്രതിരോധം

വീറ്റ് ഗ്രാസ് പൗഡറിലെ പോഷകഘടകങ്ങള്‍ അതിനെ അര്‍ശസിനെതിരായ ഒരു സ്വാഭാവിക പ്രതിരോധമാര്‍ഗ്ഗമാക്കുന്നു. ഇതിലടങ്ങിയ ക്ലോറോഫില്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അര്‍ശസ് ചികിത്സയില്‍ സഹായിക്കും. ദിവസം രണ്ട് തവണ വീതം മൂന്ന് മാസത്തേക്ക് തുടര്‍ച്ചയായി വീറ്റ് ഗ്രാസ് പൗഡര്‍ ഉപയോഗിക്കുന്നത് മികച്ച ഫലം നല്കും.

ദന്തക്ഷയം

പല്ലിന്‍റെ കേടും പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉത്തമമാണ് വീറ്റ് ഗ്രാസ് പൗഡര്‍. മോണകള്‍ ഇതുപയോഗിച്ച് മസാജ് ചെയ്യുന്നത് വഴി മോണ ഉറപ്പും കരുത്തുമുള്ളതുമാക്കാം.

എരിച്ചിലും, വേദനയും

എരിച്ചിലിന് മികച്ച പ്രതിവിധിയാണ് വീറ്റ് ഗ്രാസ് പൗഡര്‍. സാധാരണ ശരീരവേദനകള്‍ക്ക് ശമനം നല്കാനും, ശരീരം പുഷ്ടിപ്പെടുത്താനും, ആരോഗ്യത്തോടെയിരിക്കാനും ഇത് സഹായിക്കും.

നേത്രാരോഗ്യം

മികച്ച കാഴ്ച കിട്ടാന്‍ സഹായിക്കുന്നതാണ് വീറ്റ് ഗ്രാസ് പൗഡര്‍. വീറ്റ് ഗ്രാസ് പൗഡര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് വഴി കണ്ണിന് കൂടുതല്‍ ആരോഗ്യം ലഭിക്കും.

വെരിക്കോസ്

പതിവായി വീറ്റ് ഗ്രാസ് പൗഡര്‍ കഴിക്കുന്നത് വെരിക്കോസ് വെയ്‍ന്‍ ഉണ്ടാകുന്നതില്‍ നിന്ന് തടയും.

രക്തശുദ്ധീകരണം

വിഷാംശങ്ങളെ നീക്കാനുള്ള വീറ്റ് ഗ്രാസ് പൗഡറിന്‍റെ കഴിവ് രക്തത്തെ ശുചിയാക്കുകയും, ശ്വാസത്തിലെയും, വിയര്‍പ്പിന്‍റെയും ദുര്‍ഗന്ധം മാറ്റുകയും ചെയ്യുന്നു.

പ്രത്യുത്പാദനം

വീറ്റ് ഗ്രാസ് പൗഡറിലെ പോഷകങ്ങള്‍ സ്ത്രീകളുടെയും, പുരുഷന്മാരുടെയും ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തി ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മശുദ്ധീകരണം

ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കവും, മിനസവുമുള്ള ആരോഗ്യം തുളുമ്പുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ വീറ്റ് ഗ്രാസ് പൗഡറിന്‍റെ ഉപയോഗം സഹായിക്കും.

മുഖക്കുരുവിന്

പ്രതിവിധി വിഷാംശങ്ങള്‍ നീക്കം ചെയ്യാനുള്ള വീറ്റ് ഗ്രാസ് പൗഡറിന്‍റെ കഴിവ് ചര്‍മ്മത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും, മുഖക്കുരുവിന്‍റെ വ്യാപനം തടയുകയും ചെയ്യുന്നു. പാലും, വീറ്റ് ഗ്രാസ് പൗഡറും ചേര്‍ത്തുണ്ടാക്കിയ പേസ്റ്റ് മുഖക്കുരു,പാടുകള്‍,ചര്‍മ്മത്തിന്‍റെ ഇരുണ്ട നിറം തുടങ്ങിയവക്കെതിരെ ഉപയോഗിക്കാം.

അണുനാശിനി

വീറ്റ് ഗ്രാസ് പൗ‍ഡറിലെ ആന്‍റി സെപ്റ്റിക് ഘടകങ്ങള്‍ ചതവ്, കുരുക്കള്‍, കീടങ്ങളുടെ ദംശനം, മുറിവ്, ഉരസല്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാന്‍ കഴിവുള്ളതാണ്. വിഷങ്ങളുടെ ദോഷം നീക്കാനും ഇത് ഉപയോഗിക്കാം. സൂര്യതാപം മുലം പരുക്കേറ്റ ചര്‍മ്മത്തിനും, ചൂട് കുരുവിനും, പാദം വീണ്ടുകീറലിനും ഫലപ്രദമായ ഔഷധമാണ് വീറ്റ് ഗ്രാസ് പൗഡര്‍.

താരന്‍, തലമുടി സംബന്ധമായ പ്രശ്നങ്ങള്‍

തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റാനും, താരനില്‍ നിന്ന് മുക്തി നല്കാനും കഴിവുള്ളതാണ് വീറ്റ് ഗ്രാസ് പൗഡര്‍. വീറ്റ് ഗ്രാസ് പൗഡറും ഷാംപൂവും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് വഴി തലമുടിക്ക് കൂടുതല്‍ കരുത്ത് നല്കാം.

നര കുറയ്ക്കാം

നരച്ച മുടിക്ക് പഴയ നിറം വീണ്ടെടുക്കാന്‍ വീറ്റ് ഗ്രാസ് പൗഡര്‍ സഹായിക്കും. ഇതുപയോഗിച്ച് മുടി കഴുകിയാല്‍ മുടി നരയ്ക്കുന്നത് ഒരു പരിധി വരെ തടയാനാകും.

—–

(മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്)

ഡോ. മുസ്തഫ ടി.പി.കെ. BNYS,PGDDN (Manipal), FDCNS (UK)
(MOH approved Naturopathic GP, UAE)
ഡെസേർട്ട്‌ ആൾട്ടർനേറ്റീവ്‌ മെഡിസിൻ സെന്റർ,
അൽ-മയ സൂപ്പർ മാർക്കറ്റിനു മുകൾ വശം, ഒന്നാം നില,
അൽ-മുസല്ല റോഡ്‌, റോള, ഷാർജ്ജ.
PH – +971 554241500
E mail – musthutpk@gmail.com
www.desertayurveda.com

1,762 Comments