വെയിലത്തിറങ്ങണം കുഞ്ഞേ!!!

“പനി കഴിഞ്ഞിട്ട് ആഴ്ച ഒന്നായില്ല ഡോക്ടറെ, ദാ ഇന്ന് വീണ്ടും മൂക്കൊലിച്ചു തുടങ്ങി. ഈ മാസം ഇത് മൂന്നാം തവണ ആണ് ആന്റിബയോട്ടിക് കൊടുക്കുന്നത്”.
കേട്ടിട്ടുണ്ടോ ഇത് പോലെ?
വീട്ടിലുണ്ടോ ഇത് പോലെ കുട്ടികൾ?

ശ്രദ്ധിക്കുക:

വിറ്റാമിൻ ഡിയുടെ കുറവാകാം കാരണം. മുറ്റത്തോ പറമ്പിലോ ഓടിക്കളിക്കാതെ അവധികൾ ടീവിക്കും മൊബൈലിനും മുന്നിൽ ബന്ധിക്കപ്പെട്ടിടുന്ന അപ്പാർട്മെന്റ് ബാല്യങ്ങൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്നു.

വിറ്റാമിൻ ഡി എന്ന ജീവകം ചിലവില്ലാത്ത അതിസുലഭമായ ഒന്നാണ്. സൂര്യന്റെ അൾട്രാവയലറ്റ് ബി രശ്മികൾ ത്വക്കിൽ പതിക്കുമ്പോൾ നമ്മുടെ ശരീരം ഉണ്ടാക്കുന്ന ജീവകം ആണ് വിറ്റാമിൻ ഡി. ഇത് കൂടാതെ കടൽ വിഭവങ്ങൾ, മാംസം, മുട്ടയുടെ മഞ്ഞക്കരു, കരൾ, ബദാം, കശുവണ്ടി, സോയബിൻ എന്നിവയിലും ധാരാളമായി കാണുന്നു. എന്നാൽ ഇവയൊന്നും നമ്മുടെ സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടാത്തവയായതു കൊണ്ട് ശരീരം പ്രധാനമായും സൂര്യ രശ്മികളെ ആശ്രയിക്കേണ്ടതായി വരും.

വിറ്റാമിൻ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ശരീരത്തിന് കാൽസ്യം പ്രയോജനപ്രദമാക്കുക എന്നതാണ്. അതു കൊണ്ട് തന്നെ വിറ്റാമിൻ ഡിയിൽ വരുന്ന കുറവ് കാൽസ്യം കുറവിന്റെ ലക്ഷണങ്ങൾ കാണിക്കുവാൻ തുടങ്ങും. എല്ലിന്റെയും പല്ലിന്റെയും അനാരോഗ്യം, ബലക്ഷയം, കുട്ടികളിൽ വളർച്ചക്കുറവ്, നടന്നു തുടങ്ങാനും പല്ലുവരുവാനും താമസം, ദന്തക്ഷയം, സാധാരണ ഒരു വയസ്സിൽ പൂർണ്ണമായി കൂടിച്ചേരുന്ന തലയോട്ടിയിലെ അസ്ഥികളുടെ പതുപതുപ്പ്‌ എന്നിവയാണ് കുട്ടികളിലെ ലക്ഷണങ്ങൾ. വിട്ടുമാറാത്ത സന്ധി വേദന, എല്ലു തേയ്മാനം, തുടർച്ചയായ പൊട്ടലുകൾ എന്നിവയാണ് പ്രായമായവരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ കാണുക. മുൻപൊക്കെ ഇവ മാത്രമായിരുന്നു ലക്ഷണമെങ്കിൽ ഇപ്പോൾ കുട്ടികളിലെ പ്രതിരോധശേഷിക്കുറവ് മുതൽ മുതിർന്നവരിൽ പ്രമേഹം വരെ ഡി ജീവകവുമായി ബന്ധപ്പെട്ടു കിടക്കുന്നതു തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇവിടെയാണ്‌ വിറ്റാമിൻ ഡിയുടെ പ്രസക്തി. ഇത്തരം ആളുകളിൽ രക്തപരിശോധന നടത്തുമ്പോൾ വിറ്റാമിൻ ഡി കൂടി നിർബന്ധമായും നോക്കേണ്ടതാണ്
വിറ്റാമിൻ ഡി ഏറെ പ്രാധാന്യം അർഹിക്കുന്നത് ഗര്ഭിണികളിലും കുട്ടികളിലും ആണ്. ഗർഭസ്ഥ ശിശുവിന്റെ അവയവ – അസ്ഥി രൂപീകരണത്തിനും ആരോഗ്യപരമായ വളർച്ചക്കും പ്രതിരോധശേഷി വർദ്ധനവിനും എല്ലാം വിറ്റാമിൻ ഡി വളരെ ആവശ്യമാണ്. ഗർഭിണികൾ നിർബന്ധമായും വെയിൽ കൊള്ളുകയും ഭക്ഷണ ക്രമീകരണം നടത്തുകയും സാധിക്കാത്തവർ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയും ചെയ്യേണ്ടതാണ്.
സാധാരണ വിറ്റാമിൻ ഡിയുടെ അളവ് 20-50 nano grams/ millilitre ആണ്. പന്ത്രണ്ടിൽ താഴെ ആണെങ്കിൽ നിർബന്ധമായും പ്രതിവിധി തേടേണ്ടതാണ്.

എങ്ങനെ പ്രതിരോധിക്കാം?

ഇളം വെയിൽ, അതായത് രാവിലെ എട്ടു മണി വരെയും വൈകീട്ട് മൂന്നു മണി മുതലും ഉള്ള തീവ്രത കുറഞ്ഞ വെയിൽ കൊള്ളുക, ഈ സമയങ്ങളിൽ കുട്ടികളെ പുറത്തു കളിക്കുവാൻ അനുവദിക്കുക, വ്യായാമം ചെയ്യുക, യോഗ ആചരിക്കുക, എന്നിവയെല്ലാം ഗുണം ചെയ്യും.
വിറ്റാമിൻ ഡി സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുക. സാധാരണയായി ദൈനം ദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഗോതമ്പുപൊടി, സസ്യ എണ്ണ എന്നിവ വിറ്റാമിൻ ഡി ഫോർട്ടിഫൈ ചെയ്തവ വിപണിയിൽ ലഭിക്കുന്നതാണ്. അവ ഉപയോഗിച്ച് ശീലമാക്കുക.
ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നവരിൽ വിറ്റാമിൻ ഡി കുറവ് ഗണ്യമായി കാണപ്പെടുന്നു. സൂര്യപ്രകാശം ഒരു രീതിയിലും ത്വക്കിൽ എത്താൻ സാധിക്കാത്തതു കൊണ്ട് ഇങ്ങനെയുള്ളവർ വീടിനകത്തു വെയിൽ നേരിട്ട് വീഴുന്നിടത്തു സമയം ചിലവഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇതൊന്നും സാധിക്കാത്തവർ സപ്പ്ളിമെന്റുകൾ ഉപയോഗിക്കേണ്ടതാണ്. കാൽസിയവും വിറ്റാമിൻ ഡിയും കൂടി ചേർന്നവ വളരെ ഫലപ്രദമാണ്.
ഹോമിയോപ്പതിയിൽ Bakson, Fourtz എന്നീ കമ്പനികൾ വിറ്റാമിൻ ഡി – കാൽസ്യം സപ്ലിമെന്റുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. 60 ഗുളികകളുള്ള ബോട്ടിൽ ദിവസവും ഒന്നു വീതം രണ്ടു മാസത്തേക്ക് കഴിക്കുക (അംഗീകൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറുടെ നിർദേശപ്രകാരം). രണ്ടു മാസത്തിനു ശേഷം വീണ്ടും രക്തം പരിശോധന നടത്തുക. കാരണം വിറ്റാമിൻ ഡി ശരീരത്തിൽ അധികമായാലും അപകടമാണ്. ഹൈപ്പർവിറ്റാമിനോസിസ് എന്ന രോഗാവസ്ഥ രക്താതിസമ്മർദ്ദവും, കിഡ്നി രോഗങ്ങളും എല്ലു സംബന്ധമായ രോഗങ്ങളും പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ചില വ്യക്തികളിൽ ഈ ജീവകം ആവശ്യത്തിന് ഉണ്ടാകുന്നുണ്ടെങ്കിലും അതു ശരീരത്തിന് പ്രയോജനപ്പെടുത്തുവാൻ സാധിക്കാതെ വരാറുണ്ട്. ഇങ്ങനെയുള്ളവർ നിർബന്ധമായും ചികിത്സ തേടുകയും കരളിന്റെ ആരോഗ്യ നിലവാരം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.


 

ഡോ. ജൂബി കുര്യാക്കോസ് BHMS,
പൊട്ടക്കൽ ഹോമിയോപ്പതിക് ക്ലിനിക്ക്,
കറുകടം, കോതമംഗലം.
jubykuriakose@gmail.com
9895147527

8 Comments

  1. ആയുഷ് ആരോഗ്യ.കോം വളരെ വിജ്ഞാനപ്രദവും ഉപകാരപ്രദവും ഗുണകരവുമാണ്. ഇതൽ വന്ന എല്ലാ Articles ഉം ഞാൻ വായിച്ചു.നല്ല സന്തോഷം തോന്നി.നിർത്തലാക്കാതെ തുടർന്നു കൊണ്ടു പോകുമെന്ന് വിശ്വസിക്കുന്ന

  2. I have learn some just right stuff here. Definitely price bookmarking for revisiting. I surprise how much attempt you place to create this type of magnificent informative website.

  3. An additional issue is that video games can be serious anyway with the key focus on mastering rather than entertainment. Although, it has an entertainment factor to keep your kids engaged, every game is generally designed to work towards a specific skill set or programs, such as math or science. Thanks for your publication.

Leave a Reply

Your email address will not be published.


*