വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ

ഔഷധത്തിനും പാചകത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് വെളുത്തുള്ളി (Garlic). പാചകത്തിന് രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. ഇത് വെളുത്തുള്ളി, വെള്ളുള്ളി, വെള്ള വെങ്കായം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ സസ്യത്തിന്റ ശാസ്ത്രനാമം അലിയം സട്ടൈവം (Allium Sativum) എന്നാണ്. ലോകത്തിലെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും, മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലം എന്നു പറയപ്പെടുന്നു. ഇന്ത്യൻ ഭക്ഷണ പദാർത്ഥങ്ങൾ വെളുത്തുള്ളി ഇല്ലാതെ ഒരിക്കലും പൂർണമാകുകയില്ല. പുരാതന കാലം മുതൽക്കേ നിരവധി രോഗങ്ങൾക്കുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ചു വരുന്നു.

വെളുത്തുള്ളിയിൽ ധാരാളം രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. 200 ഓളം അമിനോ ആസിഡുകൾ (ഗ്ലുട്ടാമിക് ആസിഡ്, ആർജിനിൻ, ആസ്‌പർട്ടിക് ആസിഡ്, ല്യൂസിൻ, ലൈസിൻ, വാലിൻ etc.). 33ഓളം സൾഫർ കൂട്ടങ്ങളും, ധാരാളം എന്സൈമുകളും (പ്രധാനമായും allinase, peroxidase, myrosinase, allin, allicin, ajoene, allylpropyl, diallyl, trisufide, sallylcysteine, vinyldithines, S-allylmereaptocystein തുടങ്ങിയവ), കൂടാതെ മിനറൽസ് ആയ ക്യാൽസ്യം (18%), അയൺ (13%), മാംഗനീസ് (80%), ഫോസ്ഫറസ് (22%), സിങ്ക് (12%). വിറ്റാമിൻ ആയ വിറ്റാമിൻ B1 (17%), B5 (12%), B6 (95%), വിറ്റാമിൻ -C (38%) എന്നിവയാലും സമൃദ്ധമാണ്.

 • ബാക്ടീരിയയോടും, വൈറസിനോടും, ഫംഗസിനോടും, രോഗാണുക്കളോടും എല്ലാം പ്രതിരോധിക്കാൻ വെളുത്തുള്ളിയോളം പോന്ന ഒരു ഔഷധമില്ല. ഇതിലൂടെ ഭക്ഷ്യ വിഷബാധക്കുള്ള സാധ്യത കുറക്കുന്നു.
 • വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അജോയിൻ എന്ന എൻസൈം തൊലിയിലെ വിവിധ അണുബാധകൾക്കുള്ള ഒരു മരുന്നാണ്.
 • വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അജോയിൻ രക്തം കട്ടപിടിക്കുന്നത് തടയുന്നു.
 • രക്തസമ്മർദ്ദത്തിന് കാരണമായ ആൻജിയോസ്റ്റിൻ-2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടസ്സപ്പെടുത്തുന്നു. ഇത് രക്തസമ്മർദ്ദം കുറക്കുന്നു. വെളുത്തുള്ളിയിൽ ഉള്ള പോളി സൾഫൈഡിനെ ചുവന്ന രക്താണുക്കൾ ഹൈഡ്രജൻ സൾഫൈഡ് ആക്കി മാറ്റുന്നു. ഇത് രക്തത്തിൽ കലർന്നു രക്തസമ്മർദ്ദം കുറക്കുന്നു. ഇതു വഴി ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
 • ദിവസേന വെളുത്തുള്ളി കഴിക്കുന്നത് ക്യാൻസർ പ്രതിരോധത്തിന് ഉത്തമമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലൈൽ സൾഫൈഡ് ആണ് ക്യാൻസർ പ്രധിരോധശക്തിക്ക് കാരണം. ഹൈട്രോസൈക്ലിക് അമീനായ പി. എച്. ഐ. പി ആണ് ബ്രെസ്റ്റ് ക്യാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണം. വെളുത്തുള്ളിയിലെ അലൈൽ സൾഫൈഡ് ഈ ഹൈഡ്രോസൈക്ലിക് അമീനെ കാർസിനോജൻ ആയി രൂപാന്തരം പ്രാപിക്കുന്നതിൽ നിന്നും തടയുന്നു.
 • ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതും, ഉപയോഗപ്പെടുത്തുന്നതും,പുറംതള്ളുന്നതും, ഫെറോപോർട്ടിൻ എന്ന പ്രോട്ടീനാണ്. വെളുത്തുള്ളിയിലെ ഡൈ അലൈൽ സൾഫൈഡ് ഇവയുടെ ഉത്പാദനം കൂട്ടുന്നു. ഇതിലൂടെ ഇരുമ്പ് ശരീരത്തിലേക്കു ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
 • ശരീരത്തിലെ രക്തചംക്രമണം കൂടുന്നതിനാൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു.
 • ശരീരത്തിലെ പ്രീ-അഡിപ്പോസൈറ്റുകളാണ് കൊഴുപ്പു കോശങ്ങളായി മാറുന്നത്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന വിനൈൽഡതീൻ ഈ പ്രക്രിയ തടയുന്നു. അതുമൂലം ശരീരത്തിൽ കൊഴുപ്പ് കോശങ്ങൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയും എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയത്.

ചുമ:

വെളുത്തുള്ളി വില്ലൻ ചുമക്ക് ഒരു നല്ല ഔഷധമാണ്. 8-10 അല്ലി വെളുത്തുള്ളിയുടെ പേസ്റ്റിൽ 2 ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുക.

പനി:

പാലിൽ വെളുത്തുള്ളിയിട്ട് തിളപ്പിച്ചു കുടിക്കുന്നത് ശരീരതാപനില കുറക്കുന്നു.

ശ്വാസംമുട്ടൽ > 10തുള്ളി വെളുത്തുള്ളി നീരിൽ 2tsp തേൻ ചേർത്ത് ദിവസവും രണ്ടു നേരം കഴിക്കുക.

രക്തസമ്മർദ്ദം:

ദിവസവും ആഹാരത്തിൽ വെളുത്തുള്ളി ചേർക്കുന്നതും, വെളുത്തുള്ളി ജ്യൂസ്‌ കുടിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കും.

ത്വക്ക് രോഗങ്ങൾ:

തടിപ്പ്, പാടുകൾ, മുഖക്കുരു – ഇതിനെല്ലാം വെളുത്തുള്ളി അരച്ച് പുരട്ടുന്നത് നല്ലതാണ്.

രക്തവാതം:

ശരീരത്തിൽ നിന്നും വിഷാംശങ്ങൾ നീക്കാൻ സഹായിക്കുകയും, രക്തയോട്ടത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നത് മൂലം, വെളുത്തുള്ളി ദിവസവും കഴിച്ചാൽ രക്തശുദ്ധിക്ക് നല്ലതാണ്.

മുറിവ്, വ്രണങ്ങൾ:

വെളുത്തുള്ളി ജ്യൂസ്‌ കൊണ്ട് മുറിവുള്ള ഭാഗം വൃത്തിയാക്കാം. വെളുത്തുള്ളിയുടെ പേസ്റ്റ് വ്രണത്തിലിട്ടാൽ പഴുപ്പ് പുറംതള്ളാൻ സഹായിക്കുന്നു.

വേദനക്ക്:

വെളുത്തുള്ളിയും ഉരുളക്കിഴങ്ങും സമം ചേർത്ത് അരച്ച് പുരട്ടിയാൽ വേദന കുറയുന്നു.

….

ഡോ. ബിസ്മി എം.പി BNYS,
മെഡിക്കൽ ഓഫീസർ,
റെയിൻബോ ജീവാലയം
(ആയുർവേദ ആൻറ് നാച്ചുറോപ്പതി വെൽനെസ്),
ചാവക്കാട്, തൃശൂർ.
PH: +91  9496 675 809
E Mail: bismisanamp2012@gmail.com

7 Comments

 1. Delta Airlines skymiles
  It’s also smart to review the fares supplied by airlines for flights into Iran just prior to picking out the one which provides lower prices. The following tip to discover cheap worldwide airport tickets would be to avoid them of summit season for just about any location. Being largest air line of Earth, Lufthansa has amazing obligation to carry its own travelers and freight safely that’s never an matter of doubt. Because of this, you have the ability to easily change your trip with the above standard tasks. Air companies were among the exact first companies to present loyalty apps to their clients. The airlines additionally furnish tons of distinct facilities to acquire your travel less complicated. Much like the bulk of different airlines, Northwest airlines additionally provides you the ease of reserving your flights online. In reality, air companies like IndiGo and SpiceJet also enable one to carry your own foods.

 2. Youre so cool! I dont suppose Ive read anything like this before. So good to find somebody with some original thoughts on this subject. realy thanks for starting this up. this website is something that’s wanted on the web, someone with a bit of originality. helpful job for bringing something new to the web!

 3. I’ll right away seize your rss feed as I can’t in finding your e-mail subscription hyperlink or e-newsletter service. Do you have any? Kindly permit me know in order that I may subscribe. Thanks.

 4. Thanks for the strategies presented. One thing I should also believe is always that credit cards giving a 0 interest often entice consumers in zero rate of interest, instant acceptance and easy online balance transfers, however beware of the top factor that may void your own 0 easy streets annual percentage rate and also throw you out into the bad house in no time.

Leave a Reply

Your email address will not be published.


*