സംഘടിച്ചു ശക്തരാകാൻ… ആയുർവേദത്തിനു കരുത്തേകാൻ. – AMAI സംസ്ഥാന സമ്മേളനം.

ആയുർവേദ മേഖലയിലെ ഡോക്ടർമാരുടെ വലിയ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) അതിൻ്റെ  40-മത് സംസ്ഥാന സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങുകയാണ്. ജനുവരി 13നു ഷൊർണൂരിലെ കുളപ്പുള്ളിയിൽ നടക്കാനിരിക്കുന്ന സമ്മേളനത്തിൽ കേരളത്തിലാകമാനമുള്ള നിരവധി ഡോക്ടർമാർ പങ്കെടുക്കും. ശാസ്ത്ര സെമിനാറുകളും സംഘടന ചർച്ചകളും ഭാരവാഹി തെരഞ്ഞെടുപ്പും അടങ്ങുന്ന സമ്മേളനത്തിന്റെ ഉത്ഘാടനം കേരള സാംസ്കാരിക മന്ത്രി വകുപ്പ് മന്ത്രി ശ്രീ എ. കെ. ബാലൻ നിർവ്വഹിക്കും. പാലക്കാട് എം.പി. ശ്രീ എം.ബി.രാജേഷ്, ഷൊർണൂർ മുൻസിപ്പൽ ചെയർ പേഴ്സൻ ശ്രീമതി വി.വിമല, കോയമ്പത്തൂർ ആര്യ വൈദ്യ ഫർമസി എം.ഡി പദ്മശ്രീ കൃഷ്ണകുമാർ എന്നിവർ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരിക്കും.

 

എ. എം.എ.ഐ (AMAI) ആയുർവേദ മേഖലയിലെ മാതൃകപരമായ സംഭാവനകൾക്കായി നൽകിവരുന്ന വിവിധ പുരസ്‌കാരങ്ങൾ സമ്മേളനത്തിനോടനുബന്ധിച്ച് സമർപ്പിക്കും. ചികിത്സകർക്കു പുറമേ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് സംഘടന പ്രതിനിധികളും ആയുർവേദ ഔഷധ നിർമാണ മേഖല പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ആയുർവേദ ചികിത്സാരംഗത്തിനും തൊഴിൽ മേഖലക്കും എതിരെ ഉയരുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സംഘടനാ സമ്മേളനത്തെ അതീവ പ്രതീക്ഷയോടെയാണു ആയുർവേദ സമൂഹം നോക്കി കാണുന്നത്.

36 Comments

  1. I just could not leave your web site before suggesting that I really loved the usual information a person supply in your visitors? Is gonna be back ceaselessly to inspect new posts.

Leave a Reply

Your email address will not be published.


*