സംരക്ഷിക്കാം കുട്ടികളുടെ ആരോഗ്യം

കുട്ടികളുടെ ആരോഗ്യം എല്ലാ അച്ഛനമ്മമാരും ഗൗരവമായി എടുക്കുന്ന ഒന്നാണ്. ഒരു കുഞ്ഞു ജനിച്ചാൽ അവന്റെ /അവളുടെ ജീവിതത്തിന്റെ ഓരോ വളർച്ചയിലും അച്ഛനമ്മമാർക്കും ഗുരുക്കൾക്കും സുഹൃത്തുകൾക്കും അവൻ /അവൾ വളരുന്ന ചുറ്റുപാടുകൾക്കും വളരെയേറെ പങ്കുവഹിക്കാനുണ്ട്.

ഒരു വ്യക്തി അല്ലങ്കിൽ ഒരു കുട്ടിയുടെ ആരോഗ്യം എന്നത്‌ വെറുമൊരു ശാരീരികാരോഗ്യത്തിൽ മാത്രം ഒതുങ്ങേണ്ട ഒരു കാര്യമല്ല. മറിച്ച്‌ അവരുടെ മാനസികവും ആത്മീയവും സാമൂഹികവുമായ നാനാതലങ്ങളിലും വേണ്ടപ്പെട്ട ഒരു ഘടകമാണു. മേൽപ്പറഞ്ഞ പോലെ ഒരു കുട്ടി ആരോഗ്യവാനാകുന്നതിൽ കുട്ടിയേക്കാളേറെ അവർ വളരുന്ന സാഹചര്യങ്ങൾക്ക്‌ പങ്കുണ്ട്‌ എന്ന കാര്യം നിസ്സംശയം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

സാങ്കേതികവിദ്യയിലും പുരോഗതികളിലും വിദ്യാഭ്യാസത്തിലും വളരെ മുന്നേ നിൽക്കുന്ന നമ്മുടെ നാടിനെയോർത്ത് അഭിമാനിക്കാത്ത ആരും തന്നെകാണില്ല, അതിനു കാരണം നമ്മുടെ പൂർവികർ തന്നെയല്ലേ? ആരോഗ്യപൂർണമായ ഒരു തലമുറ വാർത്തെടുക്കാൻ അവർക്കു കഴിഞ്ഞപ്പോൾ, നമ്മുടെ പൂർവികരറിഞ്ഞില്ല ആ ഒരു വളർച്ച ജീവിതശൈലിയെയും ഭക്ഷണശൈലിയെയും മാറ്റി മറിക്കുമെന്ന്. വളർച്ചകളിൽ അഹങ്കരിക്കുമ്പോൾ നാം മറന്നുപോകുന്നത് ഇനിയുള്ള തലമുറയെയാണ്.

ഇന്നത്തെ ജീവിതശൈലിയിൽ അച്ഛനമ്മമാർ പണവും പദവിയും പ്രശസ്തിയും നേടുന്ന തിരക്കിനിടയിൽ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്, പൊഴിഞ്ഞുപോകുന്നത് അവരുടെ കുഞ്ഞുങ്ങളുടെ തിരിച്ചുകിട്ടാത്ത നല്ല കാലങ്ങളാണെന്ന്.

കുട്ടികളുടെ വളർച്ചയും വികാസവും:
‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമൊഴി കേട്ടു വളർന്ന നമുക്കെല്ലാർക്കുമറിയാം, ഒരു കുഞ്ഞു ജനിച്ചു അവൻ /അവൾ സ്വന്തമായി ചിന്തിക്കാൻ തുടങ്ങുന്ന കാലഘട്ടം വരെ എന്താണോ അവർ പഠിച്ചത്, കണ്ടത്, കേട്ടത്, അനുഭവിച്ചത് അതായിരിക്കും അവരുടെ ജീവിതം ആരോഗ്യപൂർണമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്: എന്നും അച്ഛനമ്മമാർ തമ്മിൽ വഴക്കിടുന്ന വീട്ടിലെ കുഞ്ഞിന്റെ മാനസിക ശാരീരികാവസ്ഥയും, സന്തോഷകരമായി ജീവിതം നയിക്കുന്ന അച്ഛനമ്മമാരുടെ കുഞ്ഞുങ്ങളുടെ മാനസിക ശാരീരികാവസ്ഥയും തികച്ചും വ്യത്യസ്തമായിരിക്കും.

ആരോഗ്യപൂർണമായ ഒരു കുഞ്ഞിനെ വാർത്തെടുക്കാൻ ആഹാരം മാത്രം കൊടുത്താൽ മതി എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ, അത് തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. ഒരു കുഞ്ഞിന്റെ ആരോഗ്യം ഭക്ഷണം മാത്രമല്ല, അവൻ /അവൾ കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യങ്ങളും അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്.

നല്ല ശീലങ്ങള്‍ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കണം എന്നാണ് ഇതിന്റെലയൊക്കെ അര്ഥംട. കുട്ടികളെ മിടുക്കരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ട്. സമൂഹത്തില്‍ അവര്‍ എങ്ങനെ ഇടപഴകണം. മറ്റുള്ളവരോടു എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നിവ അവരെ കൃത്യമായി പഠിപ്പിക്കണം. ഇതിനു അവരെ ശാസിക്കുകയല്ല വേണ്ടത്. മറിച്ചു പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്. സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു കുട്ടിയില്‍ സമൂഹവുമായി ഇടപെടാനുള്ള കഴിവു വളര്ത്തു ന്നതു മുതിര്ന്ന്വരുടെ ധര്മിമാണ്.
ആരോഗ്യകരമായ ഒരു കുട്ടിയുടെ വളർച്ച യഥാർത്ഥത്തിൽ മാതാപിതാക്കളുടെ ആരോഗ്യവും അവരുടെ ജനിതക പൈതൃകവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഗർഭധാരണം തൊട്ട്‌ അവരെ വളർത്തിയെടുക്കുന്ന കാലഘട്ടത്തിലും തുടർന്ന് പോകുന്നുണ്ട്‌. അവിടെയാണ് മതാപിതാക്കളും അത്പോലെ അധ്യാപകരും അവരുടെ ആരോഗ്യ തലങ്ങളിൽ പങ്കാളികളാകുന്നത്‌. ഈ കാലയളവുകളിൽ രക്ഷിതാക്കളും അതു പോലെ അധ്യപകരും കുട്ടികളുടെ നാനാരോഗ്യ തലങ്ങളിലും, ശാസ്ത്രീയ ദിശാബോധത്തോടെ മുൻകൈ എടുത്ത്‌ പ്രവർത്തിക്കുന്നതിലൂടെ ആരോഗ്യപൂർണമായ ഒരു കുട്ടിയെ വാർത്തെടുക്കാനും, അതു വഴി മാനസിക, ശാരീരിക, സാമൂഹികാരോഗ്യമുള്ള ഒരു നല്ല യുവ തലമുറയെ സൃഷ്ടിച്ചെടുക്കാനും കഴിയും.

ഇന്ന് പല രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആണ് എന്റെ മകൾ/മകൻ ഒന്നും കഴിക്കുന്നില്ല, വാശി, മടി, ഉത്സാഹക്കുറവ്, നിർബന്ധിച്ചു ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല എന്നൊക്കെ. ഇവിടെ നാം കാണുന്നത് അച്ഛനമ്മമാരുടെ പരാജയമാണ്. ഈ അവസരത്തിൽ എല്ലാ രക്ഷിതാക്കൾക്കും അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്. മുതിർന്നവരെ പോലെയല്ല കുഞ്ഞുങ്ങൾ. നിർബന്ധിച്ചോ ശാസിച്ചോ ചെയ്യിപ്പിക്കേണ്ടതല്ല ഒന്നും, അവരായി കണ്ടെത്തേണ്ടതായ കാര്യങ്ങളാണ് പലതും. നിറങ്ങളും മണങ്ങളും രുചികളും കലർന്ന, തികച്ചും വ്യത്യസ്തമായ ഒരു മായാലോകമാണ് അവരുടേത്. അതുകൊണ്ട് തന്നെ അവർ കഴിക്കുന്നതിലും കുടിക്കുന്നതിലും ധരിക്കുന്നതിലും എന്തിനേറെ അവരുടെ പ്രവർത്തിയിലും അവർ തേടുന്നതും അതൊക്കെ തന്നെയായിരിക്കും. അത് മനസിലാക്കി അവരുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലുന്നിടത്തുന്നിന്നും തുടങ്ങും അച്ഛനമ്മമാരുടെ വിജയം.

അച്ഛനമ്മമാരുടെ തിരക്കിനിടയിൽ കുഞ്ഞുങ്ങളുടെ വാശികൾക് പലപ്പോഴും അവർ തലയാട്ടാറുണ്ട്. അവിടെ നമുക്ക് നഷ്ടമാകുന്നതും ആരോഗ്യപൂർണമായ ഒരു തലമുറയെ തന്നെയാണ്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ പോലും ജങ്ക് ഫുഡുകള്ക്ക്ക പകരം പോഷകപ്രദമായ ആഹാരങ്ങള്‍ നല്കണം. ജങ്ക് ഫുഡുകള്‍ ദോഷകരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ അവരെ ബോധവത്കരിക്കുകയും ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും വേണം.

അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കുട്ടികളിലെ അമിത വണ്ണത്തിനുള്ള പ്രധാന കാരണം ജങ്ക് ഫുഡുകളാണ്. ഇത് മനസിലാക്കിയ ശേഷവും കുട്ടികള്‍ക്ക് ഇത്തരം ഭക്ഷണങ്ങൾ നൽകുകയാണെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം അപകടത്തിലാണ്. ജങ്ക് ഫുഡുകള്‍ കൊണ്ട് കുട്ടിയുടെ വയർ നിറച്ചാൽ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാൻ കഴിയില്ല. ഇത്‌ കുട്ടികളിൽ പോഷകക്കുറവ്, രോഗപ്രതിരോധശേഷി കുറയുകയും, മാനസിക ശാരീരിക വളർച്ചയില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു.

ഇവിടെ രക്ഷാകർത്താക്കളാകണം മുൻകൈ എടുക്കാൻ, അവരുടേതായ ഇഷ്ട്ടവും, നിറവും മണവും രുചിയും ചേർത്ത പോഷകാഹാരം വീടുകളിൽ തന്നെ പാകം ചെയ്തു കൊടുക്കുക, അവരിൽ നിറങ്ങളുടെയും മണങ്ങളുടെയും രുചിയുടെയും മായാലോകം വീട്ടിൽ നിന്നും തന്നെ കിട്ടി തുടങ്ങുമ്പോൾ അവർ തന്നെ ജങ്ക് ഫുഡിനോട് വിടപറയും.

കൂടാതെ, കുഞ്ഞുങ്ങളുടെ മനസിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാൻ ഉറക്കം അത്യന്താപേക്ഷിതമാണ്. കുട്ടി തന്റെ ഒരു ദിവസത്തെ കാര്യം മുഴുവന്‍ ഉറക്കത്തിനിടെ തലച്ചോറില്‍ ശേഖരിച്ച് വെക്കുന്നുവെന്നാണ് കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ അവരുടെ പഠനവും ഉറക്കവും ഏറെ ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. കുട്ടികള്ക്ക് സ്‌കൂളിലെ ദൈനം ദിന കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവാനും പഠനത്തില്‍ മികവ് കാണിക്കാനും ബുദ്ധിവളർച്ചയ്ക്കും ഓർമ്മശക്തിക്കും ഉറക്കത്തിന് ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

വ്യായാമമില്ലാത്ത ജീവിത ശൈലിയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നുള്ളത് ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന പല രോഗങ്ങളിൽ (അമിതവണ്ണം, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ) നിന്നും തന്നെ തെളിയിക്കാൻ സാധിക്കും. പണ്ടുകാലങ്ങളിൽ നാമെല്ലാം മണ്ണിലും പറമ്പിലും വരമ്പത്തും കളിച്ചു നടന്നവരാണ്. അന്ന് നമ്മൾക്കെത്രയുണ്ടായിരുന്നു ജീവിതശൈലി രോഗങ്ങൾ? ഒരു പനി, ചുമ അല്ലെങ്കിൽ ജലദോഷം ഇതായിരുന്നു നമ്മുടെയൊക്കെ വലിയ രോഗങ്ങൾ. പക്ഷേ ഇന്ന് കഥ ആകെ മാറി. മുതിർന്നവരേക്കാൾ ഇന്ന് ആശുപത്രികളിലും ക്യാൻസർ സെന്ററുകളിലും ഏറ്റവും കൂടുതൽ ജീവിതശൈലി രോഗങ്ങളുമായി കാണുന്നത് കുട്ടികളാണ്. സാങ്കേതികവിദ്യയ്ക്കുണ്ടായ മാറ്റം കുഞ്ഞുങ്ങളെ മടിപിടിപ്പിച്ചു. ഓടിയും ചാടിയുമൊക്കെയുള്ള കളികൾക്ക് വിടചൊല്ലി, കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളുമായി നാട് പുരോഗമിച്ചപ്പോൾ ആശുപത്രികളിലേക്കുള്ള കുട്ടികളുടെ എണ്ണത്തിനു കുറവുണ്ടായില്ല. “മാറ്റുവിൻ ചട്ടങ്ങളെ” എന്നതുപോലെ തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, പഠനത്തിനും ഡാൻസിനും പാട്ടിനുമൊക്കെ അല്പം ഇടവേള കൊടുത്തു ഇറങ്ങട്ടെ നമ്മുടെ കുട്ടികളും പാടത്തും വരമ്പത്തും മണ്ണിലും പുഴയിലുമൊക്കെ, അവരറിയട്ടെ മണിന്റെ മണം, കാറ്റിന്റെ സുഗന്ധം, പുഴയുടെ നാദം, ഒപ്പം അറിയട്ടെ അവരും സ്വതന്ത്രമായ ജീവിതമെന്തെന്ന്.


 

ഡോ. മുസ്തഫ ടി.പി.കെ. BNYS,PGDDN (Manipal), FDCNS (UK)
(MOH approved Naturopathic GP, UAE)
ചീഫ് കൺസൽട്ടൻറ്,
അൽ ആയാദി അൽ തഹബിയ യോഗ & വെൽ ബീയിങ് സെന്റർ,
അൽ മുവൈലെ, ഷാർജാ, യു.എ.ഇ.

musthutpk@gmail.com
+971 554241500

37 Comments

  1. വസ്തുതകൾ, യാഥാർഥ്യങ്ങൾ..ഇത്തരത്തിൽ ഒരു പുനർ ചിന്ത അനിവാര്യമാണ്..👍

  2. I’ve been absent for some time, but now I remember why I used to love this site. Thank you, I¦ll try and check back more often. How frequently you update your web site?

  3. Admiring the time and effort you put into your website and in depth information you offer. It’s awesome to come across a blog every once in a while that isn’t the same out of date rehashed material. Fantastic read! I’ve saved your site and I’m adding your RSS feeds to my Google account.

Leave a Reply

Your email address will not be published.


*