സ്ത്രീരോഗങ്ങളും ഹോമിയോപ്പതിയും

ഹോമിയോപ്പതി ഒരു വ്യക്ത്യാധിഷ്ഠിത ചികില്‍സയാണ്. അതായത് ഓരോ വ്യക്തിയുടെയും പ്രത്യേകതകളെയും സ്വഭാവവിശേഷങ്ങളെയും കണക്കിലെടുത്തു ഒരേ രോഗം ബാധിക്കുന്ന വിവിധ രോഗികള്‍ക്ക് വ്യത്യസ്ഥ മരുന്നുകള്‍ നല്കി ചികില്‍സിക്കുന്ന രീതി ആണ് ഹോമിയോപ്പതിയില്‍ ഉള്ളത്. ഒരേ രോഗം ബാധിച്ച വിവിധ രോഗികളില്‍ വ്യത്യസ്തങ്ങളായ മരുന്നുകള്‍ നല്‍കിയുള്ള ചികില്‍സയാണ് വ്യക്ത്യാധിഷ്ഠിത ചികില്‍സ. ചികില്‍സയില്‍ ഒരു രോഗിക്ക് നല്‍കാവുന്ന ഏറ്റവും വലിയ പരിഗണനയാണ് വ്യക്ത്യാധിഷ്ഠിത ചികില്‍സ എന്നത്. രോഗത്തോടൊപ്പമോ ചിലപ്പോള്‍ അതിനെക്കാളേറെയോ രോഗിക്ക് നല്‍കുന്ന ഈ പരിഗണന തന്നെയാണ് ഹോമിയോപ്പതി ചികില്‍സയെ കൂടുതല്‍ ജനകീയമാക്കുന്നതും.

എല്ലാ ചികില്‍സാരീതികളിലും സ്ത്രീരോഗ ചികില്‍സക്ക് പ്രത്യേക വിഭാഗങ്ങള്‍ ഉണ്ട്. മോഡേണ്‍ മെഡിസിനില്‍ അത് ഗൈനക്കോളജി എന്നു അറിയപ്പെടും. പ്രസവ ശുശ്രൂഷ മാത്രം പ്രതിപാദിക്കുന്ന പ്രസൂതികാശാസ്ത്രം ആയുര്‍വേദത്തില്‍ ഉണ്ട്. ഹോമിയോപ്പതിയില്‍ ഔഷധ ഗുണ വിഞ്ജജാനീയം എന്ന മരുന്നുകളെ പ്രതിപാദിക്കുന്ന മെറ്റീരിയ മെഡിക്ക എന്ന ഗ്രന്ഥത്തില്‍ മരുന്നുകളെ തന്നെ സ്ത്രീ മരുന്നുകള്‍ എന്നു തരംതിരിച്ചിരിക്കുന്നു. ചില മരുന്നുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളവയാണ് അല്ലെങ്കില്‍ പുരുഷന്മാരില്‍ വളരെ അപൂര്‍വ്വമായേ ഉപയോഗിക്കേണ്ടി വരാറുള്ളൂ എന്നാണ് മെറ്റീരിയ മെഡിക്കയില്‍ പറയുന്നത്. പ്രായോഗിക തലത്തിലും അത് ഏറെ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പൾസാറ്റില്ല, സെപിയ തുടങ്ങിയ മരുന്നുകള്‍ വിവിധങ്ങളായ സ്ത്രീ രോഗങ്ങളില്‍ ഏറെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. അന്‍പതിലധികം സ്ത്രീ പ്രാമുഖ്യം ഉള്ള മരുന്നുകള്‍ ദൈനംദിന ചികില്‍സയില്‍ ഹോമിയോപ്പതിയില്‍ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനനി എന്ന  വന്ധ്യതാചികില്‍സാപദ്ധതിയിലൂടെ നാളിതു വരെ അഞ്ഞൂറിലധികം ദമ്പതികള്‍ അനപത്യതാദുഃഖത്തിന് പരിഹാരം കണ്ടു കഴിഞ്ഞു. വന്ധ്യത എന്നത് പുരുഷന്മാരേക്കാള്‍ അധികം സ്ത്രീകളെ ബാധിക്കുന്ന പ്രശ്നം ആണ്. പലപ്പോഴും വന്ധ്യതക്ക് കാരണം പുരുഷന്മാരിലെ പ്രശ്നങ്ങള്‍ ആണെങ്കിലും എപ്പോഴും കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയമാകുന്നത് സ്ത്രീകളാണ്. വന്ധ്യതാചികില്‍സാരംഗത്തെ ചിലവേറിയ ചികില്‍സക്ക് സൗജന്യപരിഹാരമായി “ജനനി” പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

ആര്‍ത്തവ സംബന്ധമായ രോഗ ലക്ഷണങ്ങളെ രോഗിയെ ആകെ ബാധിക്കുന്ന “ജനറല്‍” വിഭാഗത്തില്‍പ്പെടുത്തി ഏറെ പ്രാധാന്യത്തോടെ ചികില്‍സ നല്‍കുന്ന രീതിയാണ് ഹോമിയോപ്പതിയില്‍ ഉള്ളത്. മറ്റ് രോഗങ്ങളോടൊപ്പം ആര്‍ത്തവ സംബന്ധിയായ ലക്ഷണങ്ങള്‍ കൂടി ഡോക്ടറോട് പറഞ്ഞാല്‍ കൃത്യമായ മരുന്നുകള്‍ കണ്ടെത്തുവാനാകും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഹോര്‍മോണുകള്‍ നല്‍കാതെ തന്നെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെ സാധാരണ നിലയിലാക്കുവാനുള്ള ചികില്‍സയും ഹോമിയോപ്പതിയില്‍ ലഭ്യമാണ്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പര്‍തൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം, ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് എന്നിവയ്ക്കു പൂര്‍ണ്ണ പരിഹാരം കണ്ടെത്തുവാന്‍ ഹോമിയോപ്പതിക്കു കഴിഞ്ഞിട്ടുണ്ട്.

നടുവേദന മുതല്‍ ഫൈബ്രോമയാള്‍ജിയ വരെയുള്ള വിവിധ വേദനകള്‍ക്ക് കാരണത്തിന്റെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതി ചികില്‍സ നിശ്ചയിക്കുന്നു. ആര്‍ത്തവസമയത്തുണ്ടാകുന്ന വേദനകള്‍ സഹിക്കപ്പെടാന്‍ ഉള്ളവയല്ല. ഏതാനും തവണ ഹോമിയോപ്പതിമരുന്നുകള്‍ സേവിച്ചാല്‍ എന്നെന്നേയ്ക്കുമായി ഇത്തരം വേദനകള്‍ ഒഴിവായി കിട്ടും . ഗർഭാശയമുഴകള്‍ 10 സെന്‍റീമീറ്ററില്‍ താഴെ ഉള്ളവ ശസ്ത്രക്രിയ കൂടാതെ ചികില്‍സിച്ചു മാറ്റിയതിന്റെ തെളിവുകള്‍ ഏറെയുണ്ട്. സ്തനങ്ങളിലെ മുഴകള്‍ സ്ത്രീകളെ ഏറെ ഭയപ്പെടുത്തുന്നവയാണ്. എല്ലാ മുഴകളും സ്തനാർബുദം ആവണമെന്നില്ല. ഫൈബ്രോഅഡിനോമകള്‍ ചികില്‍സയിലൂടെ പൂര്‍ണ്ണമായും സുഖപ്പെടുത്തുവാന്‍ ആകും.

ക്യാന്‍സര്‍ തടയുന്നതിനുള്ള ചികില്‍സയും ഹോമിയോപ്പതിയില്‍ വികാസം പ്രാപിച്ചു വരുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന അബോര്‍ഷന്‍ തടയുവാനുള്ള ചികില്‍സാരീതി ഹോമിയോപ്പതിയിലുണ്ട്. റ്റോര്‍ച്ച് പാനല്‍ പോസിറ്റീവ് ആയുള്ള രോഗികള്‍ക്ക് അത് നെഗറ്റീവ് ആക്കിയതിന് ശേഷം ഗർഭധാരണത്തിനുള്ള മരുന്നുകള്‍ നല്‍കുന്ന രീതിയാണ് ഹോമിയോപ്പതിയില്‍ ഉള്ളത്. ടോക്സോപ്ലാസ്മ എന്ന രോഗത്തിന് ടോക്സോപ്ലാസ്മയില്‍ നിന്നു തന്നെ വികസിപ്പിച്ചെടുത്ത ടോക്സോപ്ലാസമ ഗോണ്ടി എന്ന മരുന്ന് ഏറെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ട്യൂബല്‍ പ്രഗ്നന്‍സി പോലുള്ള അടിയന്തിര സ്വഭാവം ഉള്ള രോഗങ്ങള്‍ അല്ലാത്തവയൊക്കെ തന്നെയും ഹോമിയോപ്പതി ചികില്‍സയിലൂടെ സുഖപ്പെടുത്തുവാനാകും എന്നാണ് അനുഭവം തെളിയിക്കുന്നത്.

ചുരുക്കത്തില്‍ ഏറെ സ്ത്രീ സൗഹൃദ ചികില്‍സയായ ഹോമിയോപ്പതിയില്‍ പരിഹാരമുണ്ടോ എന്നറിഞ്ഞതിനുശേഷം അവിടെ നിന്നും റെഫര്‍ ചെയ്യുന്ന കേസുകള്‍ മാത്രം ശസ്ത്രക്രിയ അടക്കമുള്ള മറ്റ് ചികില്‍സാ രീതിയിലേക്ക് പോകുന്ന ഒരു സംവിധാനം നിലവില്‍ വന്നാല്‍ പാര്‍ശ്വഫലരഹിതമായും, ചിലവ് കുറഞ്ഞ രീതിയിലും വേദനാ രഹിതമായും ഒട്ടുമിക്ക സ്ത്രീ രോഗങ്ങളും തുടച്ചു മാറ്റുവാനാകും.

—–

ഡോ. ഷിബി പി. വർഗീസ്,
ഗവ. മെഡിക്കൽ ഓഫീസർ,
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോമിയോപ്പതി,
കണ്ണൂർ.

E-Mail – drshibipvarghese@gmail.com

2 Comments

  1. Hey! I know this is somewhat off topic but I was wondering if you knew where I could get a captcha plugin for my comment form? I’m using the same blog platform as yours and I’m having trouble finding one? Thanks a lot!

Leave a Reply

Your email address will not be published.


*