ഹോമിയോപ്പതിയുടെ കാലിക പ്രസക്തി

229 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മന്‍ ഭിഷഗ്വരനായിരുന്ന ഡോ: സാമുവല്‍ ഹാനിമാന്‍ കണ്ടുപിടിച്ച ചികിത്സാരീതിയാണ് ഹോമിയോപ്പതി. ഇന്ന് 130ലധികം രാജ്യങ്ങളിലായി ഈ ചികിത്സാരീതി പടർന്ന് .പന്തലിച്ചിരിക്കുന്നു. സമീപകാലത്തായി ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ചികിത്സാരീതി കൂടി ആണ് ഹോമിയോപ്പതി. ഭാരതത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ച ചികിത്സാരീതി എന്ന നിലയില്‍ ഹോമിയോപ്പതിയുടെ കാലിക പ്രസക്തി ചർച്ച ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. ഭാരതത്തില്‍ ആയുഷ് സിസ്റ്റം 50 മടങ്ങ് വളര്‍ച്ച നേടി എന്നു കേന്ദ്ര സർക്കാർ ആയുഷ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയുഷ് എന്നാല്‍ ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാരീതികള്‍ ഉള്‍പ്പെടുന്നതാണ്. ഇതില്‍ ആയുര്‍വേദം ഭാരതത്തിന്റെ തനതു ചികില്‍സാ രീതിയാണ്. അതിനാല്‍ തന്നെ വളരെ മുൻപേ ഏറെ വികാസം പ്രാപിച്ച ചികിത്സാരീതിയുമാണ്. അന്‍പത് ശതമാനം വര്‍ദ്ധനവില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളത് ഹോമിയോപ്പതി തന്നെയാണ്.

കണ്ടുപിടുത്തങ്ങളുടെ പൊതുവായ ചരിത്രം പരിശോധിച്ചാല്‍ ഹോമിയോപ്പതി കൈവരിച്ച വളര്‍ച്ചയുടെ തോത് മനസ്സിലാകും. 1878-ല്‍ ആണ് തോമസ് ആല്‍വ എഡിസണ്‍ ഇലക്ട്രിക് ബള്‍ബ് കണ്ടു പിടിച്ചത്. 141 വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരു ഫ്ലൂറസെന്റ് ലാമ്പ്, എല്‍.ഇ.ഡി – അത്രയുമേ ഇലക്ട്രിക് ബൾബ് വികാസം പ്രാപിച്ചിട്ടുള്ളൂ. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ 1879-ല്‍ വൈദ്യുതി അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ലോകത്തിന് സമര്‍പ്പിച്ചു. 140 വർഷം കഴിയുമ്പോള്‍ താപവൈദ്യുതിനിലയവും ആണവവൈദ്യതിനിലയവും പിന്നെ സൗരോര്‍ജ്ജം വൈദ്യുതി ആക്കി മാറ്റുന്ന വിദ്യയും – അതിനപ്പുറം ഒന്നും വലിയ വിജയമൊന്നും കൈവരിച്ചിട്ടില്ല. 1767-ല്‍ ജോസഫ് പ്രീസ്റ്റ്ലി കണ്ടുപിടിച്ച കാര്‍ബോണെറ്റഡ് ഡ്രിങ്ക്സില്‍ കാലോചിതമായ ചെറിയ മാറ്റങ്ങളേ നാളിതുവരെ ഉണ്ടായിട്ടുള്ളൂ. 1849-ല്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ കണ്ടുപിടിച്ച ടെലിഫോണില്‍ ആണ് വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളത്. അതേ പോലെ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ ആണ് ഹോമിയോപ്പതിയിലും കഴിഞ്ഞ 229 വര്‍ഷങ്ങള്‍ക്കുളില്‍ സംഭവിച്ചിട്ടുള്ളത്. കേവലം ജര്‍മനിയില്‍ മാത്രം ഏതാനും പേരില്‍ ഒതുങ്ങിയിരുന്ന ഹോമിയോപ്പതി വൈദ്യശാസ്ത്രം ഇന്ന് 130 രാജ്യങ്ങളിലേക്ക് വളര്‍ന്ന് ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആദ്യമായി ആശ്രയിക്കുന്ന ചികിത്സാരീതി എന്ന നിലയിലേക്കും ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്ന രണ്ടാമത്തെ ചികിത്സാരീതി എന്ന നിലയിലേക്കും വളര്‍ന്നുകഴിഞ്ഞു.

മേല്‍ വിവരിച്ച വളര്‍ച്ചയ്ക്ക് നിദാനമായുള്ളത് സാധാരണ ജനങ്ങള്‍ ഹോമിയോപ്പതിയില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നു മാത്രമാണ്. രോഗികള്‍ക്ക് സമ്പൂര്‍ണമായ സൗഖ്യം നല്‍കുന്നതില്‍ ഹോമിയോപ്പതി വിജയിച്ചു എന്നതിനാല്‍ ആണ് മില്യണ്‍ കണക്കിനു ആളുകള്‍ കഴിഞ്ഞ ഇരുനൂറു വര്‍ഷങ്ങള്‍ കൊണ്ട് ഈ ചികിത്സാരീതിയെ ആശ്രയിച്ചത്. ഹോമിയോപ്പതിയുടെ കാലികമായ പ്രസക്തിയും അവിടെത്തന്നെയാണ്. ചികിത്സ എന്നത് രോഗിക്ക് സൌഖ്യത്തിന്റെ അനുഭവം ആകണം. അത് ആവോളം ഹോമിയോപ്പതി നല്കുന്നു എന്നത് തന്നെ ആണ് ഹോമിയോപ്പതിയുടെ കാലിക പ്രസക്തി. ഇന്ന് ഏതെല്ലാം രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മാത്രമാണു ശ്വാശ്വത പരിഹാരം എന്നു സാധാരണ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഹോമിയോപ്പതി മാത്രം കഴിക്കേണ്ട രോഗങ്ങള്‍ ഏതൊക്കെ എന്നു അവര്‍ തന്നെ തിരഞ്ഞെടുത്ത് കഴിഞ്ഞു. അതിനാല്‍ തന്നെ വൈറല്‍ രോഗങ്ങള്‍, ജനിതക രോഗങ്ങള്‍, ആസ്ത്മ – അലര്‍ജി, സോറിയാസിസ് പോലുള്ള നീണ്ടു നില്‍ക്കുന്ന ത്വക് രോഗങ്ങള്‍, റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, ഡയബെറ്റിസ് പോലുള്ള മരണം വരെ മരുന്ന് കഴിക്കേണ്ട മെറ്റബോളിക് രോഗങ്ങള്‍/ തൈറോയിഡ് രോഗങ്ങള്‍ , മരുന്ന് കൊണ്ട് തന്നെ മരണം സംഭവിക്കാവുന്ന കരള്‍/വൃക്ക രോഗങ്ങള്‍, മാനസികമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഫൈബ്രോമയാള്‍ജിയ പോലുള്ള സൈക്കോസോമാറ്റിക് രോഗങ്ങള്‍ തുടങ്ങി നിരവധിയായ രോഗങ്ങള്‍ക്ക് ശ്വാശ്വത പരിഹാരമെന്ന നിലയില്‍ ഹോമിയോപ്പതിയിലേക്ക് അനുദിനം രോഗികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ക്യാന്‍സര്‍ ചികിത്സയില്‍ സര്‍ക്കാര്‍ മേഖലയില്‍ മലപ്പുറം വണ്ടൂരിലെ ക്യാന്‍സര്‍ ആശുപത്രിയും, വന്ധ്യതാചികിത്സയില്‍ കണ്ണൂര്‍, കോഴിക്കോട്, മൂവാറ്റുപുഴ തുടങ്ങി നിരവധി സർക്കാര്‍ ഹോമിയോ ആശുപത്രികളും ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകികൊണ്ട് ജനമനസുകളിൽ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. മാനസികരോഗ ചികിത്സയില്‍ കോട്ടയത്തു പ്രവര്‍ത്തിക്കുന്ന കേന്ദ്ര സർക്കാർ നാഷണല്‍ മെന്‍റല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒരു നാഴികക്കല്ലായി മാറിയിട്ടുണ്ട്. ജില്ലകള്‍ തോറും വിവിധ രോഗങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ഹോമിയോപ്പതി ചികിത്സകര്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചികിത്സ നല്കിവരുന്നു. ദേശീയ തലത്തില്‍ ഹോമിയോപ്പതി സർക്കാര്‍ / സ്വകാര്യ മേഖലകളില്‍ കൈവരിച്ച പുരോഗതിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിഗണന നല്കി പ്രോല്‍സാഹിപ്പിച്ചു വരുന്നു. സാര്‍വ്വദേശീയ തലത്തില്‍ നിരവധി ഗവേഷണങ്ങള്‍ ഹോമിയോപ്പതി മേഖലയില്‍ നടന്നു വരുന്നുണ്ട്. മരുന്ന് നിര്‍മ്മാണ വിതരണ രംഗത്തും 500% ത്തിലധികം വര്‍ദ്ധനവ് ഉണ്ടായി.

അലക്സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ ടെലിഫോണ്‍ എന്ന കണ്ടുപിടുത്തത്തില്‍ നിന്നും മൊബൈല്‍ വിപ്ലവത്തിലേക്ക് ഉണ്ടായ മാറ്റം പോലെ കേവലം “സമം സമേന ശാന്തി” എന്ന ലക്ഷണ-സമാന രോഗ ചികിത്സയില്‍ നിന്നും ഹോമിയോപ്പതി ഇന്ന് “റിവേഴ്‌സല്‍ ഓഫ് പതോളജി” എന്ന ഏറ്റവും നൂതനമായ ചികിത്സാരീതിയിലേക്ക് മാറിയിട്ടുണ്ടെന്നത് ഈ ചികിത്സയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കോശങ്ങളില്‍ ഉണ്ടാകുന്ന നാശകരമായ മാറ്റങ്ങള്‍ തിരികെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരുവാനാകുമോ എന്ന പരീക്ഷണങ്ങള്‍ നടക്കുന്ന ഈ കാലത്തിനും മുന്നേ നടന്നു കൊണ്ട് പതോളജി റിവേഴ്‌സല്‍ നടത്തിയ കേസുകളുടെ തെളിവുകള്‍ നിരത്തി മുന്നേറുവാന്‍ ഹോമിയോപ്പതിക്ക് സാധിക്കുന്നുണ്ട്. സ്റ്റെം സെല്‍ തെറാപ്പിയും, ജനിതക മരുന്നുകളും എന്ന ഭാവിയിലെ സ്വപ്നത്തിലേക്ക് ശാസ്ത്രം കണ്ണുംനട്ടിരിക്കുമ്പോള്‍ ജനിതക രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റി കാലത്തിനും കാതങ്ങള്‍ മുന്നേ കുതിക്കുന്ന ഹോമിയോപ്പതിക്കു കാലിക പ്രസക്തി ഏറെയാണ്.

ഇന്ത്യാ ഗവര്‍മെന്‍റ്  ഇസ്രയേലുമായി ഒപ്പുവെച്ച ധാരണാ പത്രങ്ങളില്‍ ഒന്നു ഹോമിയോപ്പതിക്കു വേണ്ടിയായിരുന്നു എന്നു പറയുമ്പോള്‍ ശാസ്ത്രീയത പറഞ്ഞു നെറ്റി ചുളിക്കുന്നവര്‍ക്കുള്ള നല്ല മറുപടിയാണ് അത്. മരുന്നുകളിലെ കണികകള്‍ കണ്ടെത്തി നിലവിലൂള്ള ശാസ്ത്ര ലോകത്തിന്റെ അറിവ് പരിമിതികളിലേക്കും പരിധികളിലേക്കും ഹോമിയോപ്പതി മരുന്നുകളെ ക്കൂടി താഴ്ത്തി കൊണ്ടുവരുവാന്‍ ഇസ്രയേലുമായി ചേര്‍ന്ന് നടക്കുന്ന പഠനം വഴി സാധിയ്ക്കും എന്നു പ്രതീക്ഷിക്കാം. അങ്ങിനെയായാല്‍ ഇന്ന് കുറ്റപ്പെടുത്തുന്നവര്‍ക്ക് മനസ്സിലാകുന്ന ഒരു മറുപടി ലഭിക്കും എന്നു അവര്‍ക്കും വിശ്വസിച്ചു കൊണ്ട് അണയാന്‍ പോകുന്ന വിമര്‍ശനജ്വാലയുടെ ഈ അവസാന ആളിക്കത്തല്‍ അവര്‍ക്കും കൂടുതല്‍ പ്രോജ്വലമാക്കാം. രോഗ ചികിത്സയില്‍ തുടര്‍ഫലങ്ങള്‍ നല്‍കിക്കൊണ്ട് ഹോമിയോപ്പതി മുന്നോട്ട് തന്നെ പോകുന്ന കാഴ്ച ഈ കാലഘട്ടം ഡോ: സാമുവല്‍ ഹാനിമാന്റെ 264-മത് ജന്മദിനത്തില്‍, ലോക ഹോമിയോപ്പതി ദിനത്തില്‍ ഹോമിയോപ്പതി രംഗത്തുള്ളവരേക്കാള്‍ ഏറെ പ്രത്യാശയോടെ സാധാരണ ജനങ്ങളും രോഗികളും നോക്കിക്കാണുന്നു.

——

ഡോ.ബിജു എസ്‌.ജി MD(Hom),
ഹോമിയോപ്പതിക്‌ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി,
ചങ്ങനാശേരി – 1.
E-Mail: drbijugnair@gmail.com
PH: 9447128799 / 8547138793

1,263 Comments

  1. It¦s in reality a nice and helpful piece of information. I am glad that you shared this helpful info with us. Please stay us up to date like this. Thanks for sharing.